കിരാത ശിക്ഷകൾ; താലിബാനെ അപലപിച്ച് യുഎസ്
Sunday, September 26, 2021 10:34 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: വ​​​​ധ​​​​ശി​​​​ക്ഷ​​​​യും കൈ​​​​വെ​​​​ട്ട​​​​ലും അ​​​​ട​​​​ക്ക​​​​മു​​​​ള്ള കി​​​​രാ​​​​ത ശി​​​​ക്ഷ​​​​ക​​​​ൾ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള താ​​​​ലി​​​​ബാ​​​​ന്‍റെ നീ​​​​ക്ക​​​​ത്തെ യു​​​​എ​​​​സ് ​​​​അ​​​​പ​​​​ല​​​​പി​​​​ച്ചു.

ഇ​​​​ത്ത​​​​രം നി​​​​യ​​​​മ​​​​ങ്ങ​​​​ൾ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ന​​​​ഗ്ന​​​​മാ​​​​യ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്നു യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് ഡി​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് വ​​​​ക്താ​​​​വ് നെ​​​​ഡ് പ്രൈ​​​​സ് പ​​​​റ​​​​ഞ്ഞു. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​യി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​മൂ​​​​ഹ​​​​വു​​​മാ​​​യി ചേ​​​​ർ​​​​ന്ന് വേ​​​​ണ്ട​​​​തു ചെ​​​​യ്യു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


താ​​​​ലി​​​​ബാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ലെ ജ​​​​യി​​​​ൽ​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​യാ​​​​യ മു​​​​ല്ല നൂ​​​​റു​​​​ദ്ദീ​​​​ൻ തു​​​​റാ​​​​ബി​​​​യാ​​​​ണ്, വ​​​​ധ​​​​ശി​​​​ക്ഷ​​​​യും കൈ​​​​വെ​​​​ട്ട​​​​ലും പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത്. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ താ​​​​ലി​​​​ബാ​​​​ൻ ഭീ​​​​ക​​​​ര​​​​ർ ഹെ​​​​രാ​​​​ത് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ നാ​​​​ലു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ കെ​​​​ട്ടി​​​​ത്തൂ​​​​ക്കി പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.