ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ജ്ഞ​​​​​രെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യതിനു റഷ്യയുടെ തിരിച്ചടി
ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ജ്ഞ​​​​​രെ  പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യതിനു റഷ്യയുടെ തിരിച്ചടി
Monday, October 18, 2021 11:47 PM IST
മോ​സ്കോ: നാ​റ്റോ സ​ഖ്യ​ത്തി​ലേ​ക്കു​ള്ള ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളെ റ​ഷ്യ പി​ൻ​വ​ലി​ച്ചു. ചാ​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ എ​ട്ട് റ​ഷ്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​രെ പു​റ​ത്താ​ക്കി​യ നാ​റ്റോ​യ്ക്കു​ള്ള മ​റു​പ​ടി​യാ​ണ് തീ​രു​മാ​ന​മെ​ന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ​റോ​വ് പറഞ്ഞു.

മോ​സ്കോ​യി​ലെ നാ​റ്റോ സൈ​നി​ക ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ അ​ട​ച്ചു​പൂ​ട്ടി. സ​ഖ്യ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ബെ​ൽ​ജി​യ​ത്തി​ലെ റ​ഷ്യ​ൻ എം​ബ​സി വ​ഴി തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചാ​ര​വൃ​ത്തിയാ​രോ​പി​ച്ച് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് എ​ട്ട് റ​ഷ്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​രെ നാ​റ്റോ പു​റ​ത്താ​ക്കി​യ​ത്. ബ്ര​സ​ൽ​സി​ലെ മോ​സ്കോ ദൗ​ത്യ​ത്തി​ന്‍റെ അം​ഗ​സ​ഖ്യ പ​ത്താ​യി കു​റ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. നേ​ര​ത്തെ ഇ​ത് ഇ​രു​പ​തു​പേ​രു​ടേ​താ​യി​രു​ന്നു.


2018 ലും ​ഏ​ഴ് റ​ഷ്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​രെ നാ​റ്റോ​ പുറ ത്താ ക്കിയിരു ന്നു. ഉ​​​ന്ന​​​ത​​​ല ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കും സൈ​​​നി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നും സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​തി​​​നു​​​ശേ​​​ഷം നാ​​​റ്റോ-​​​റ​​​ഷ്യ കൗ​​​ൺ​​​സി​​​ൽ വി​​​ര​​​ള​​​മാ​​​യേ സ​​​മ്മേ​​​ളി​​​ക്കാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.