കുട്ടികളുടെ കുറ്റകൃത്യങ്ങൾ: ചൈനയിൽ മാതാപിതാക്കൾക്കു ശിക്ഷ ലഭിക്കുന്ന നിയമം
Wednesday, October 20, 2021 12:51 AM IST
ബെ​​​യ്ജിം​​​ഗ്: ചെ​​​റി​​​യ കു​​​ട്ടി​​​ക​​​ൾ കു​​​റ്റ​​​കൃ​​​ത്യവാ​​​സ​​​ന പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യോ മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ക​​​യോ ചെ​​​യ്താൽ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കു ശി​​​ക്ഷ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന നി​​​യ​​​മം ചൈ​​​ന പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു. താ​​​ക്കീ​​​തും അ​​​വ​​​ബോ​​​ധ​​​ന ക്ലാ​​​സു​​​ക​​​ളു​​​മാ​​​യി​​​രി​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള ശി​​​ക്ഷ.

കു​​​ടും​​​ബവി​​​ദ്യാ​​​ഭ്യാ​​​സ പ്രോ ത്സാ​​​ഹ​​​ന നി​​​യ​​​മം എ​​​ന്ന ബി​​​ൽ ചൈ​​​നീ​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യ നാ​​​ഷ​​​ണ​​​ൽ പീ​​​പ്പി​​​ൾ​​​സ് കോ​​​ൺ​​​ഗ്ര​​​സി(​​​എ​​​ൻ​​​പി​​​സി)​​​ന്‍റെ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ഈ​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കു കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​ത്തെ​​​ക്കു​​​റി​​​ച്ചു ശ​​​രി​​​യാ​​​യ അ​​​വ​​​ബോ​​​ധ​​​മി​​​ല്ലാ​​​ത്ത​​​താ​​ണു കു​​​ട്ടി​​​ക​​​ൾ വ​​​ഷ​​​ളാ​​​കാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ് വൃ​​​ത്ത​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


കു​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ തു​​​ട​​​രു​​​ന്ന ചൈ​​​ന കു​​​റ​​​ച്ചു​​​നാ​​​ൾ മു​​​ന്പ് ഓ​​​ൺ​​​ലൈ​​​ൻ ഗെ​​​യി​​​മിം​​​ഗി​​​നു സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് സെ​ലി​ബ്രി​റ്റി​ക​ളോ​ടു​ള്ള കു​ട്ടി​ക​ളു​ടെ അ​ന്ധമാ​യ ആ​രാ​ധ​ന നി​യ​ന്ത്രി​ക്കാ​നും ചൈ​നീ​സ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.