കർദിനാൾ തിസരാങ്ങിന് ഇസ്രയേലി മരണാനന്തര ബഹുമതി
കർദിനാൾ തിസരാങ്ങിന്  ഇസ്രയേലി മരണാനന്തര ബഹുമതി
Monday, October 25, 2021 12:40 AM IST
ജ​​​റൂ​​​സ​​​ലെം: ക​​​ർ​​​ദി​​​നാ​​​ൾ സം​​​ഘ​​​ത്തി​​​ന്‍റെ ഡീ​​​ൻ, പൗ​​​ര​​​സ്ത്യ തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ പ്രീ​​​ഫെ​​​ക്ട്, പൊ​​​ന്‍റി​​​ഫി​​​ക്ക​​​ൽ ബി​​​ബ്ലി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ത​​​ലാ​​​യ സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ള്ള ഫ്ര​​​ഞ്ച് ക​​​ർ​​​ദി​​​നാ​​​ൾ എ​​വുജി​​​ൻ തി​​​സ‌​​​രാ​​​ങ്ങി​​​ന് ജ​​​റുസ​​​ലെ​​​മി​​​ലെ ‘യാ​​​ദ് വ​ഷേം’ ഹോ​​​ളോ​​​കോ​​​സ്റ്റ് മ്യൂ​​​സി​​​യം ‘ജ​​​ന​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള നീ​​​തി​​​മാ​​​ൻ’എ​​​ന്ന ബ​​​ഹു​​​മ​​​തി ന​​​ൽ​​​കി.

ക​​​ർ​​​ദി​​​നാ​​​ൾ പ​​​ദ​​​വി​​​യി​​​ലി​​​രു​​​ന്നു​​​കൊ​​​ണ്ടു നി​​​ര​​​വ​​​ധി യ​​​ഹൂ​​​ദ​​​രെ ര​​​ക്ഷി​​​ക്കാ​​​നും നാ​​​ടു​​​വി​​​ടു​​​ന്ന​​​തി​​​നു​​​വേ​​​ണ്ട ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​നും അ​​​ദ്ദേ​​​ഹം ത​​​യാ​​​റാ​​​യ​​​താ​​​യി യാ​​​ദ് വ​​​ഷേം അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. നി​​​ര​​​വ​​​ധി യ​​​ഹൂ​​​ദ​​​രെ റോ​​​മി​​​ലെ വി​​​വി​​​ധ ആ​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ അ​​​ദ്ദേ​​​ഹം ര​​​ഹ​​​സ്യ​​​മാ​​​യി പാ​​​ർ​​​പ്പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. ഇ​​​റ്റാ​​​ലി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ളെ ക​​​ർ​​​ദി​​​നാ​​​ൾ പ​​​ര​​​സ്യ​​​മാ​​​യി ചോ​​​ദ്യം​​​ചെ​​​യ്യാ​​​നും ത​​​യാ​​​റാ​​​യി.


ബ​​​ഹു​​​ഭാ​​​ഷാ വി​​​ദ​​​ഗ്ധ​​​നും ച​​​രി​​​ത്ര​​​പ​​​ണ്ഡി​​​ത​​​നു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ തി​​​സ​​​രാ​​​ങ്ങ് 1953ൽ ​​​കേ​​​ര​​​ളം സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ‘ഇ​​​ന്ത്യ​​​യി​​​ലെ പൗ​​​ര​​​സ്ത്യ ക്രൈ​​​സ്ത​​​വ​​​രു​​​ടെ ക​​​ഥ’ എ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഗ്ര​​​ന്ഥം വ​​​ള​​​രെ പ്ര​​​സി​​​ദ്ധ​​​മാ​​​ണ്.

1957 മു​​​ത​​​ൽ 1971 വ​​​രെ വ​​​ത്തി​​​ക്കാ​​​ൻ ലൈ​​​ബ്രേ​​​റി​​​യ​​​നും ആ​​​ർ​​​ക്കി​​​വി​​​സ്റ്റു​​​മാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​മാ​​​ണ് വ​​​ത്തി​​​ക്കാ​​​ൻ ലൈ​​​ബ്ര​​​റി​​​യു​​​ടെ ആ​​​ധു​​​നി​​​കീ​​​ക​​​ര​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം വ​​​ഹി​​​ച്ച​​​ത്. 1961ൽ ​​​ഫ്ര​​​ഞ്ച് അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ അം​​​ഗ​​​ത്വം ല​​​ഭി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് നി​​​ര​​​വ​​​ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഡോ​​​ക്ട​​​ർ ബി​​​രു​​​ദ​​​ങ്ങ​​​ളും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 1936ൽ ​​​ക​​​ർ​​​ദി​​​നാ​​​ളാ​​​യി. 1884ൽ ​​​ഫ്രാ​​​ൻ​​​സി​​​ൽ ജ​​​നി​​​ച്ച അ​​​ദ്ദേ​​​ഹം റോ​​​മി​​​ന​​​ടു​​​ത്ത് അ​​​ൽബാ​​​നോ​​​യി​​​ൽ​​​വ​​​ച്ച് 1972ൽ ​​​ദി​​വം​​ഗ​​ത​​നാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.