ഗോത്തബയ തായ്‌ലൻഡിൽ
ഗോത്തബയ  തായ്‌ലൻഡിൽ
Friday, August 12, 2022 1:24 AM IST
സിം​​​ഗ​​​പൂ​​​ർ/​​​ബാ​​​ങ്കോ​​​ക്ക്: ഗോ​​​ത്ത​​​ബ​​​യ രാ​​​ജ​​​പ​​​ക്സെ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ​​​ത്തി. സിം​​​ഗ​​​പ്പുരി​​​ൽ ത​​​ങ്ങാ​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ത്യേ​​​ക​​​വി​​​മാ​​​ന​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ടു​​​മ​​​ണി​​​യോ​​​ടെ ബാ​​​ങ്കോക്കി​​​ലെ ഡോ​​​ൺ മ്യു​​​വാം​​​ഗ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

ന​​​യ​​​ത​​​ന്ത്ര​​​പാ​​​സ്പോ​​​ർ​​​ട്ട് കൈ​​​വ​​​ശ​​​മു​​​ള്ള​​​തി​​​നാ​​​ൽ ഗോ​​​ത്താ​​​ബ​​​യ​​​യ്ക്ക് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ മൂ​​​ന്നു​​​മാ​​​സ​​​ത്തോ​​​ളം തു​​​ട​​​രാ​​​നാ​​​കും. സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് എ​​​തി​​​ർ​​​പ്പി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഗോ​​​ത്താ​​​ബ​​​യ​​​യ്ക്ക് താ​​​മ​​​സ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​മെ​​​ന്ന് താ​​​യ്‌​​​ല​​​ൻ​​​ഡ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


അ​​​തി​​​നി​​​ടെ ഗോ​​​ത്ത​​​ാബ​​​യ രാ​​​ജ​​​പ​​​ക്സെ ന​​​വം​​​ബ​​​റി​​​ൽ രാ​​​ജ്യ​​​ത്ത് തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്ന് ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ഡെ​​​യ്‌​​​ലി​​​മെ​​​യി​​​ൽ ദി​​​ന​​​പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​ന് താ​​​മ​​​സ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. മ​​​ധ്യേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ത്ത് രാ​​​ഷ് ട്രീ​​​യാ​​​ഭ​​​യ​​​ത്തി​​​ന് ഗോ​​​ത്താ​​​ബ​​​യ ശ്ര​​​മി​​​ച്ചി​​​ട്ടും വി​​​ജ​​​യി​​​ച്ചി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.