ലാഭമെടുപ്പിൽ തളർന്ന്
ലാഭമെടുപ്പിൽ തളർന്ന്
Sunday, October 24, 2021 11:52 PM IST
ഓഹരി അവലോകനം/സോണിയ ഭാനു

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ ഇ​​ൻ​​ഡ​​ക്സു​​ക​​ൾ ദീ​​പാ​​വ​​ലി​​വേ​​ള​​യി​​ലെ​ വെ​​ടി​ക്കെ​​ട്ടി​​ന് ഒ​​രു​​ങ്ങു​​ക​​യാ​​ണോ ? ആ ​നി​​റ​പ്പ​കി​​ട്ടാ​​ർ​​ന്ന ​കാ​​ഴ്ച​യ്ക്ക് അ​​വ​​സ​​രം​ ല​​ഭി​​ക്കു​​മെ​​ന്ന ​പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് പ്ര​​ദേ​​ശി​​ക​​നി​​ക്ഷേ​​പ​​ക​​ർ.

വാ​​രാ​​രം​​ഭ​​ത്തി​​ൽ റി​ക്കാ​ർ​​ഡ് പ്ര​​ക​​ട​​നം ​കാ​​ഴ്ച​വ​​ച്ച​ ബോം​​ബെ ​സെ​​ൻ​​സെ​​ക്സും​ നി​​ഫ്റ്റി​​യും ​പി​​ന്നീ​​ട് ലാ​​ഭ​​മെ​​ടു​​പ്പി​​ൽ ത​​ള​​ർ​​ന്ന​​തോ​​ടെ ​ബി​​എ​​സ്ഇ 484 ​പോ​​യി​​ന്‍റും ​നി​​ഫ്റ്റി 223 പോ​​യി​​ന്‍റും ​ന​​ഷ്ട​​ത്തി​​ലാ​​ണ്. ക​​ഴി​​ഞ്ഞ​​വാ​​രം​​വ്യ​​ക്ത​​മാ​​ക്കി​​യ​​തു ശ​​രി​​വ​​ച്ചു​കൊ​​ണ്ട് ബാ​​ങ്ക് നി​​ഫ്റ്റി വ​​ൻ​ കു​​തി​​പ്പ് കാ​​ഴ്ച​​വ​​ച്ച് 40,000 പോ​​യി​ന്‍റി​നു മു​​ക​​ളി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.

ച​​രി​​ത്ര​​ത്തി​​ലെ​ ഏ​​റ്റ​​വും​ ഉ​​യ​​ർ​​ന്ന ​നി​​ല​​വാ​​ര​​മാ​​യ 18,604വ​​രെ ​സ​​ഞ്ച​​രി​​ച്ച ​ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് നി​​ഫ്റ്റി​​യെ​​ങ്കി​​ലും​ റി​​ക്കാ​ർ​​ഡ് തി​​ള​​ക്ക​​ത്തി​​നി​​ട​​യി​​ൽ ആ​​ഭ്യ​​ന്ത​​ര​ -വി​​ദേ​​ശ​ ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ സം​​ഘ​​ടി​​ത​​രാ​​യി​ വി​​ൽ​​പ്പ​​ന​​യ്ക്ക് ഇ​​റ​​ങ്ങി​​യ​​തു സൂ​​ചി​​ക​​യെ​​പി​​ടി​​ച്ചു​​ല​​ച്ചു. ഈ​​വാ​​രം​ വീ​​ണ്ടും ​തി​​രു​​ത്ത​​ലി​​നു മു​​തി​​രാ​​നു​​ള്ള​ സാ​​ധ്യ​​ത​​ക​​ൾ ത​​ള്ളി​ക്ക​​ള​​യാ​​നാ​​വി​​ല്ലെ​​ങ്കി​​ലും​ താ​​ഴ്ന്ന ​റേ​​ഞ്ചി​​ൽ പു​​തി​​യ​​നി​​ക്ഷേ​​പ​​ത്തി​​ന് അ​​വ​​സ​​രം​ ക​​ണ്ടെ​​ത്താ​​നാ​​വും.

വി​​ദേ​​ശ​​ഫ​​ണ്ടു​​ക​​ൾ ക​​ഴി​​ഞ്ഞ ​ദി​​വ​​സ​​ങ്ങ​​ളി​​ൽ ഓ​​ഹ​​രി​ വി​​ൽ​​പ്പ​​ന​​യ്ക്ക് മ​​ത്സ​​രി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച ​ അ​​വ​​ർ 512 കോ​​ടി​ രൂ​​പ​​യു​​ടെ​ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി​​യെ​​ങ്കി​​ലും ​പി​​ന്നീ​​ട് നാ​​ലു ദി​​വ​​സ​​ങ്ങ​​ളി​​ലും ​അ​​വ​​ർ വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​യി​ മാ​​റി. മൊ​​ത്തം 7866 കോ​​ടി ​​രൂ​​പ​ വി​​ല​മ​​തി​​ക്കു​​ന്ന ​ഓ​​ഹ​​രി​​ക​​ൾ വി​​റ്റു.​​ അ​​തേ​​സ​​മ​​യം, ​ആ​​ഭ്യ​​ന്ത​​ര​ ഫ​​ണ്ടു​​ക​​ൾ 5963 കോ​​ടി ​രൂ​​പ​​യു​​ടെ ​വി​​ൽ​​പ്പ​​ന​​യും 1458 കോ​​ടി​ രൂ​​പ​​യു​​ടെ​ നി​​ക്ഷേ​​പ​​വും​ ന​​ട​​ത്തി. ഈ​​ വാ​​രം ​വി​​ദേ​​ശ ​ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​യി ​തു​​ട​​ർ​​ന്നാ​​ൽ സൂ​​ചി​​ക​​യി​​ലെ ​ചാ​​ഞ്ചാ​​ട്ടം ​ശ​​ക്ത​​മാ​​കും.

നി​​ഫ്റ്റി ​സൂ​​ചി​​ക​ മു​​ൻ വാ​​ര​​ത്തി​​ലെ 18,338ൽ​നി​​ന്നു സ​​ർ​​വ​​കാ​​ല​ റി​​ക്കാ​​ർ​​ഡാ​​യ 18,604വ​​രെ ​കു​​തി​​ച്ച​​തി​​നി​​ട​​യി​​ൽ ഫ​​ണ്ടു​​ക​​ൾ മു​​ൻ​നി​​ര​ ഓ​​ഹ​​രി​​ക​​ളി​​ൽ ലാ​​ഭ​​മെ​​ടു​​പ്പി​​നു മ​​ത്സ​​രി​​ച്ചു. ഇ​​തോ​​ടെ​ സൂ​​ചി​​ക 18,043 ലേ​​ക്കു ത​​ള​​ർ​​ന്നെ​​ങ്കി​​ലും​ വ്യാ​​പാ​​രാ​​ന്ത്യം ​അ​​ൽ​​പ്പം​​ ഉ​​യ​​ർ​​ന്ന് 18,114 പോ​​യി​​ന്‍റി​ലാ​​ണ്. മു​​ൻ​​വാ​​രം​ സൂ​​ചി​​പ്പി​​ച്ച 18,033ലെ​ ​സ​​പ്പോ​​ർ​​ട്ട് ത​​ക​​ർ​​ച്ച​​യ്ക്കി​ട​​യി​​ൽ​ വി​​പ​​ണി​​ക്ക് താ​​ങ്ങുപ​​ക​​ർ​​ന്ന​​തു താ​​ഴ്ന്ന​​ റേ​​ഞ്ചി​​ൽ പു​​തി​​യ ​വാ​​ങ്ങ​​ലു​​ക​​ൾ​​ക്ക് ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രെ ​പ്രേ​​രി​​പ്പി​​ച്ചു.


വി​​പ​​ണി​​യു​​ടെ​ സാ​​ങ്കേ​​തി​​ക​ ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ ഈ​​ വാ​​രം 17,904 നി​​ർ​​ണാ​​യ​​ക​​മാ​​വും. ഈ ​​സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​ൽ നി​​ഫ്റ്റി ​കൈ​​വ​​രി​​ക്കു​​ന്ന​ വി​​ജ​​യ​​ത്തെ​ ആ​​സ്പ​​ദ​​മാ​​ക്കി​​യാ​​വും ​ഇ​​നി​​യു​​ള്ള​ ഓ​​രോ​ കു​​തി​​പ്പും.

നി​​ല​​വി​​ൽ സൂ​​ചി​​ക​​യ്ക്ക് 18,464ലേ​​ക്കും 18,813ലേ​​ക്കും ​കു​​തി​​ക്കാ​​നു​​ള്ള​ ക​​രു​​ത്തു​​ണ്ട്. എ​​ന്നാ​​ൽ, ആ​​ദ്യ​​സ​​പ്പോ​​ർ​​ട്ട് കൈ​​മോ​​ശം ​വ​​ന്നാ​​ൽ 17,700 റേ​​ഞ്ചി​​ലേ​​ക്ക് സാ​​ങ്കേ​​തി​​ക ​പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്താം.
ഡെ​​യ്‌​ലി ​ചാ​​ർ​​ട്ടി​​ൽ സൂ​​പ്പ​​ർ ട്ര​​ൻ​​ഡ് , പാ​​രാ​​ബോ​​ളി​​ക്ക് എ​​സ്എ​ആ​​ർ എ​​ന്നി​​വ​​ബു​​ള്ളി​​ഷാ​​ണ്. ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക്, സ്ലോ ​​സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക് എ​​ന്നി​​വ​ ന്യു​​ട്ര​​ൽ റേ​​ഞ്ചി​​ലേ​​ക്കു നീ​​ങ്ങി​​യ​​പ്പോ​​ൾ സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക് ആ​​ർ​എ​​സ്ഐ ​ഓ​​വ​​ർ ​സോ​​ൾ​​ഡാ​​യി.

ബോം​​ബെ​ സെ​​ൻ​​സെ​​ക്സ് 61,305 പോ​​യി​​ന്‍റി​​ൽ​നി​​ന്ന് എ​​ക്കാ​​ല​​ത്തെ​​യും ​ഉ​​യ​​ർ​​ന്ന​ നി​​ല​​വാ​​ര​​മാ​​യ 62,251 വ​​രെ​​യെ​​ത്തി​ ക​​രു​​ത്ത് പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു. ഈ ​​അ​​വ​​സ​​ര​​ത്തി​​ലെ​ പ്രോ​​ഫി​​റ്റ് ബു​​ക്കി​​ങി​​ൽ സൂ​​ചി​​ക 60,641 ലേ​​ക്ക് ത​​ള​​ർ​​ന്നെ​​ങ്കി​​ലും ​ക്ലോ​​സിം​ഗിൽ 60,821 ​പോ​​യി​​ന്‍റി​​ലാ​​ണ്. ഈ ​​വാ​​രം ​സെ​​ൻ​​സെ​​ക്സി​​ന് 61,830ൽ ​​ആ​​ദ്യ​ പ്ര​​തി​​രോ​​ധ​​മു​​ണ്ട്. 60,226ലെ​ ​സ​​പ്പോ​​ർ​​ട്ട് ന​​ഷ്ട​​പ്പെ​​ടു​​ന്ന​ സാ​​ഹ​​ച​​ര്യം ​ഒ​​ഴി​​വാ​​ക്കാ​​നാ​​യാ​​ൽ 62,839വ​​രെ ​ഉ​​യ​​രാ​​നാ​​വും.

ദീ​​പാ​​വ​​ലി​ മു​​ഹൂ​​ർ​​ത്ത​ വ്യാ​​പാ​​ര​​ത്തി​​ൽ ബു​​ള്ളി​​ഷാ​​യി​ നീ​​ങ്ങാ​​നു​​ള്ള​ ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണു വി​​പ​​ണി.ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റി​​ൽ രൂ​​പ 75.03ൽ​നി​​ന്നു വാ​​രാ​​രം​​ഭ​​ത്തി​​ൽ 75.14ലേ​​ക്ക് ദു​​ർ​​ബ​​ല​​മാ​​യെ​​ങ്കി​​ലും​ പി​​ന്നീ​​ട് വി​​നി​​മ​​യ ​മൂ​​ല്യം 74.99ലേ​​ക്കു ശ​​ക്തി​​പ്രാ​​പി​​ച്ചു. രൂ​​പ​ ഈ​​വാ​​രം 74.33-75.64 റേ​​ഞ്ചി​​ൽ നീ​​ങ്ങാം.

രാ​​ജ്യാ​​ന്ത​​ര​​മാ​​ർ​​ക്ക​​റ്റി​​ൽ ക്രൂ​​ഡ്ഓ​​യി​​ൽ വി​​ല ​വീ​​ണ്ടും​ മു​​ന്നേ​​റി. ബാ​​ര​​ലി​​ന് 84 ഡോ​​ള​​റി​​ൽ​നി​​ന്ന് എ​​ണ്ണ​​വി​​ല 86 ഡോ​​ള​​റാ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.