പു​ന​രു​പ​യോ​ഗ ഊ​ർ​ജ സ്ഥാ​പി​ത​ശേ​ഷി 1000 മെ​ഗാ​വാ​ട്ട് ക​ട​ന്നു
പു​ന​രു​പ​യോ​ഗ ഊ​ർ​ജ സ്ഥാ​പി​ത​ശേ​ഷി 1000 മെ​ഗാ​വാ​ട്ട് ക​ട​ന്നു
Thursday, March 23, 2023 12:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ർ​​​ജ സ്ഥാ​​​പി​​​ത​​​ശേ​​​ഷി 1000 മെ​​​ഗാ​​​വാ​​​ട്ട് പി​​​ന്നി​​​ട്ടു. സൗ​​​രോ​​​ർ​​​ജം, കാ​​​റ്റി​​​ൽ​​നി​​​ന്നു​​​ള്ള വൈ​​​ദ്യു​​​തി, ചെ​​​റു​​​കി​​​ട ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​നി​​​ന്നാ​​​ണ് 1028 മെ​​​ഗാ​​​വാ​​​ട്ട് സ്ഥാ​​​പി​​​ത​​​ശേ​​​ഷി കൈ​​​വ​​​രി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് സൗ​​​രോ​​​ർ​​​ജം, കാ​​​റ്റാ​​​ടി, ചെ​​​റു​​​കി​​​ട ജ​​​ല​​​വൈ​​​ദ്യു​​​ത നി​​​ല​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​നി​​ന്നു യ​​​ഥാ​​​ക്ര​​​മം 755 മെ​​​ഗാ​​​വാ​​​ട്ട്, 70 മെ​​​ഗാ​​​വാ​​​ട്ട്, 203 മെ​​​ഗാ​​​വാ​​​ട്ട് വീ​​​തം ഉ​​​ത്പാ​​​ദ​​​ന​​​ശേ​​​ഷി കൈ​​​വ​​​രി​​​ച്ചു.

ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ പാ​​​ര​​​ന്പ​​​ര്യേ​​​ത​​​ര ഊ​​​ർ​​​ജ രം​​​ഗ​​​ത്ത് വ​​​ലി​​​യ മു​​​ന്നേ​​​റ്റ​​​മു​​​ണ്ടാ​​​യി. സൗ​​​രോ​​​ർ​​​ജ​​​ത്തി​​​ൽ​​നി​​​ന്ന് 451 മെ​​​ഗാ​​​വാ​​​ട്ടും ചെ​​​റു​​​കി​​​ട ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ​​നി​​​ന്ന് 38 മെ​​​ഗാ​​​വാ​​​ട്ടും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കാ​​​റ്റാ​​​ടി നി​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് 20 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ പ​​​ദ്ധ​​​തി നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു.


കേ​​​ര​​​ള​​​ത്തി​​​ലെ പു​​​ര​​​പ്പു​​​റ സോ​​​ളാ​​​ർ ശേ​​​ഷി 462 മെ​​​ഗാ​​​വാ​​​ട്ടാ​​​യി വ​​​ർ​​​ധി​​​ച്ചു. സൗ​​​ര പ​​​ദ്ധ​​​തി വ​​​ഴി 141 മെ​​​ഗാ​​​വാ​​​ട്ട് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. വ​​​ൻ​​​കി​​​ട സൗ​​​രോ​​​ർ​​​ജ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് സ്ഥ​​​ല​​​ദൗ​​​ർ​​​ല​​​ഭ്യം പ്ര​​​തി​​​സ​​​ന്ധി​​​യാ​​​കു​​​ന്ന​​​തി​​​നാ​​​ൽ പു​​​ര​​​പ്പു​​​റ സൗ​​രോ​​​ർ​​​ജ നി​​​ല​​​യ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​ര​​​മാ​​​വ​​​ധി വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.