ഫ്രാ​​​​​ൻ​​​​​സി​​​​​ൽ എം​​​​​ബാ​​​​​പ്പെ യു​​​​​ഗാ​​​​​രം​​​​​ഭം
ഫ്രാ​​​​​ൻ​​​​​സി​​​​​ൽ എം​​​​​ബാ​​​​​പ്പെ  യു​​​​​ഗാ​​​​​രം​​​​​ഭം
Friday, March 24, 2023 1:07 AM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം നാ​​​​​ളെ പു​​​​​ല​​​​​ർ​​​​​ച്ചെ 1.15 മു​​​​​ത​​​​​ൽ കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ യു​​​​​ഗാ​​​​​രം​​​​​ഭം. ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ പു​​​​​തി​​​​​യ ക്യാ​​​​​പ്റ്റ​​​​​നാ​​​​​യി കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ​​​​​യു​​​​​ടെ ആ​​​​​ദ്യമ​​​​​ത്സ​​​​​രം നാ​​​​​ളെ പു​​​​​ല​​​​​ർ​​​​​ച്ചെ ന​​​​​ട​​​​​ക്കും. 2024 യൂ​​​​​റോ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​ണ് ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ മ​​​​​ത്സ​​​​​രം.

ഹ്യൂ​​​​​ഗോ ലോ​​​​​റി​​​​​സ്, റാ​​​​​ഫേ​​​​​ൽ വ​​​​​രാ​​​​​നെ എ​​​​​ന്നി​​​​​വ​​​​​ർ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഫു​​​​​ട്ബോ​​​​​ൾ മ​​​​​തി​​​​​യാ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഫ്രാ​​​​​ൻ​​​​​സ് പു​​​​​തി​​​​​യ ക്യാ​​​​​പ്റ്റ​​​​​നെ അ​​​​​ന്വേ​​​​​ഷി​​​​​ച്ച​​​​​ത്. കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ​​​​​യെ ക്യാ​​​​​പ്റ്റ​​​​​നും സീ​​​​​നി​​​​​യ​​​​​ർ താ​​​​​രം ആ​​​​​ൻ​​​​​ത്വാ​​​​​ൻ ഗ്രീ​​​​​സ്മാ​​​​​നെ വൈ​​​​​സ് ക്യാ​​​​​പ്റ്റ​​​​​നു​​​​​മാ​​​​​യി പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ദി​​​​​ദി​​​​​യെ ദേ​​​​​ഷാം​​​​​പ് നി​​​​​യോ​​​​​ഗി​​​​​ച്ചു. ഇ​​​​​രു​​​​​വ​​​​​രു​​​​​മാ​​​​​യും ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ക്യാ​​​​​പ്റ്റ​​​​​നെ നി​​​​​ശ്ച​​​​​യി​​​​​ച്ച​​​​​ത്.


അ​​​​​തേ​​​​​സ​​​​​മ​​​​​യം, ക്യാ​​​​​പ്റ്റ​​​​​ൻ​​സ്ഥാ​​നം ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ൽ ആ​​​​​ൻ​​​​​ത്വാ​​​​​ൻ ഗ്രീ​​​​​സ്മാ​​​​​ൻ അ​​​​​സം​​​​​തൃ​​​​​പ്ത​​​​​നാ​​​​​ണെ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. വൈ​​​​​കാ​​​​​തെ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഫു​​​​​ട്ബോ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ഗ്രീ​​​​​സ്മാ​​​​​ൻ വി​​​​​ര​​​​​മി​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്നും സൂ​​​​​ച​​​​​ന​​​​​യു​​​​​ണ്ട്. ഏ​​​​​താ​​​​​യാ​​​​​ലും ടീ​​​​​മി​​​​​നു​​​​​ള്ളി​​​​​ൽ വി​​​​​ഘ​​​​​ട​​​​​നം ഉ​​​​​ണ്ടാ​​​​​കാ​​​​​തെ മു​​​​​ന്നോ​​​​​ട്ട് കൊ​​​​​ണ്ടു​​​​​പോ​​​​​കേ​​​​​ണ്ട ചു​​​​​മ​​​​​ത​​​​​ല​​​​​യും കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ​​​​​യി​​​​​ൽ നി​​​​​ക്ഷി​​​​​പ്ത​​​​​മാ​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.