യു​​​​​വേ​​​​​ഫ യൂ​​​​​റോ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ലെ ആ​​​​​ദ്യ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടിനു ജയം
യു​​​​​വേ​​​​​ഫ യൂ​​​​​റോ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ലെ ആ​​​​​ദ്യ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടിനു ജയം
Saturday, March 25, 2023 12:01 AM IST
നേ​​​​​പ്പി​​​​​ൾ​​​​​സ്: 2024 യു​​​​​വേ​​​​​ഫ യൂ​​​​​റോ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ലെ ആ​​​​​ദ്യ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ട് 2-1ന് ​​​​​ഇ​​​​​റ്റ​​​​​ലി​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ അ​​​​​ത്യ​​​​​പൂ​​​​​ർ​​​​​വ ജ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ മ​​​​​ണ്ണി​​​​​ൽ കു​​​​​റി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്. 1961നു​​​​​ ശേ​​​​​ഷം ഇം​​​​​ഗ്ല​​​​​ണ്ട് ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ മ​​​​​ണ്ണി​​​​​ൽ നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യജ​​​​​യ​​​​​മാ​​ണി​​ത്. മാ​​​​​ത്ര​​​​​മ​​​​​ല്ല, 1977നു ​​​​​ശേ​​​​​ഷം ഇ​​​​​റ്റ​​​​​ലി​​​​​യെ ഇം​​​​​ഗ്ല​​​​​ണ്ട് തോ​​​​​ൽ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തും ഇ​​​​​താ​​​​​ദ്യം. ഗാ​​​​​രെ​​​​​ത് സൗ​​​​​ത്ത്ഗേ​​​​​റ്റി​​​​​ന്‍റെ ശി​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ട് നേ​​​​​ടു​​​​​ന്ന 50-ാം ജ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​തും മ​​​​​റ്റൊ​​​​​രു സ​​വി​​ശേ​​ഷ​​ത. 50 ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത് മാ​​​​​ത്രം പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​ണു സൗ​​​​​ത്ത്ഗേ​​​​​റ്റ്.

ഡി​​​​​ക്ലാ​​​​​ൻ റീ​​​​​സ് (13’), ഹാ​​​​​രി കെ​​​​​യ്ൻ (44’ പെ​​​​​നാ​​​​​ൽ​​​​​റ്റി) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ഗോ​​​​​ൾ സ്കോ​​​​​റ​​​​​ർ​​​​​മാ​​​​​ർ. മ​​​​​റ്റേ​​​​​യു റെ​​​​​റ്റെ​​​​​ഗു​​​​​യി (56’) ഇ​​​​​റ്റ​​​​​ലി​​​​​ക്കാ​​​​​യി ഒ​​​​​രു ഗോ​​​​​ൾ മ​​​​​ട​​​​​ക്കി. 80-ാം മി​​​​​നി​​​​​റ്റി​​​​​ൽ ലൂ​​​​​ക്ക് ഷോ ​​​​​ചു​​​​​വ​​​​​പ്പു​​​​​കാ​​​​​ർ​​​​​ഡ് ക​​​​​ണ്ട​​​​​തോ​​​​​ടെ ഇം​​​​​ഗ്ല​​​​​ണ്ട് 10 പേ​​​​​രാ​​​​​യി ചു​​​​​രു​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു.


ഇ​​​​​റ്റ​​​​​ലി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ഗോ​​​​​ൾനേ​​​​​ട്ട​​​​​ത്തോ​​​​​ടെ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ എ​​​​​ക്കാ​​​​​ല​​​​​ത്തെ​​​​​യും ടോ​​​​​പ് സ്കോ​​​​​റ​​ർ എ​​ന്ന നേ‌​​ട്ടം ഹാ​​​​​രി കെ​​​​​യ്ൻ സ്വ​​ന്ത​​മാ​​ക്കി. മു​​​​​ൻ താ​​​​​രം വെ​​​​​യ്ൻ റൂ​​​​​ണി​​​​​യു​​​​​ടെ 120 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 53 ഗോ​​​​​ൾ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണു കെ​​​​​യ്ൻ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത്. 81 മ​​​​​ത്സ​​​​​രം മാ​​​​​ത്ര​​​​​മാ​​​​​ണ് റി​​​​​ക്കാ​​​​​ർ​​​​​ഡ് മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​ൻ ഹാ​​​​​രി കെ​​​​​യ്നി​​​​​നുവേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​തെ​​​​​ന്ന​​​​​താ​​​​​ണു ശ്ര​​​​​ദ്ധേ​​​​​യം.

ഡാ​​​​​നി​​​​​ഷ് ട്രി​​​​​ക്ക്

യൂ​​​​​റോ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ലെ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഡെ​​​​ന്മാ​​​​​ർ​​​​​ക്ക് 3-1ന് ​​​​​ഫി​​​​​ൻ​​​​​ല​​​​​ൻ​​​​​ഡി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. റാ​​​​​സ്മ​​​​​സ് ഹോ​​​​​ല​​​​​ണ്ടി​​​​​ന്‍റെ (21’, 82’, 90+3’) ഹാ​​​​​ട്രി​​​​​ക്കാ​​​​​ണു ഡെ​​​​ന്മാ​​​​​ർ​​​​​ക്കി​​​​​ന് ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ ജ​​​​​യം സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.