സാ​ത്വി​ക്- ചി​രാ​ഗ് മു​ന്നോ​ട്ട്
സാ​ത്വി​ക്- ചി​രാ​ഗ് മു​ന്നോ​ട്ട്
Thursday, September 18, 2025 1:39 AM IST
ബെ​​യ്ജിം​​ഗ്: ചൈ​​​​ന മാ​​​​സ്റ്റേ​​​​ഴ്സ് ബി​​​​ഡ​​​​ബ്ല്യു​​​​എ​​​​ഫ് വേ​​​​ൾ​​​​ഡ് ടൂ​​​​ർ സൂ​​​​പ്പ​​​​ർ 750 ബാ​​​​ഡ്മി​​​​ന്‍റ​​​​ൺ ഡ​​​​ബി​​​​ൾ​​​​സി​​​​ൽ ഇ​​ന്ത്യ​​യു​​ടെ സാ​​​​ത്വി​​​​ക്സാ​​​​യ്‌​​​​രാ​​​​ജ് - ചി​​​​രാ​​​​ഗ് ഷെ​​​​ട്ടി സ​​​​ഖ്യം ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. മ​​​​ലേ​​​​ഷ്യ​​​​ൻ സ​​​​ഖ്യ​​​​ത്തെ നേ​​​​രി​​​​ട്ടു​​​​ള്ള ഗെ​​​​യി​​​​മു​​​​ക​​​​ൾ​​​​ക്ക് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ക്വാ​​​​ർ​​​​ട്ട​​​​ർ പ്ര​​​​വേ​​​​ശ​​​​നം.

അ​​​​തേ​​​​സ​​​​മ​​​​യം, മി​​​​ക്സ​​​​ഡ് ഡ​​​​ബി​​​​ൾ​​​​സി​​​​ൽ ധ്രു​​​​വ് ക​​​​പി​​​​ല- ത​​​​നീ​​​​ഷ ക്രാ​​​​സ്റ്റോ സ​​​​ഖ്യം ചൈ​​​​ന​​​​യു​​​​ടെ ഫെ​​​​ങ് യാ​​​​ൻ ഷെ-​​​​ഹു​​​​വാ​​​​ങ് ഡോ​​​​ങ് പിം​​​​ഗ് സ​​​​ഖ്യ​​​​ത്തോ​​​​ട് 21-19, 21-13 സ്കോ​​​​റി​​​​ന് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ല​​​​ക്ഷ്യ സെ​​​​ന്നും തോ​​​​ൽ​​​​വി​​​​യോ​​​​ടെ പു​​​​റ​​​​ത്താ​​​​യി.


മ​​​​ലേ​​​​ഷ്യ​​​​ൻ ജോ​​​​ഡി​​​​ക​​​​ളാ​​​​യ ജു​​​​നൈ​​​​ദി ആ​​​​രി​​​​ഫ്-​​​​റോ​​​​യ് കിം​​​​ഗ് യാ​​​​പ്പ് സ​​​​ഖ്യ​​​​ത്തെ 24-22, 21-13 സ്കോ​​​​റി​​​​നാ​​​​ണ് സാ​​​​ത്വി​​​​ക്- ചി​​​​രാ​​​​ഗ് സ​​​​ഖ്യം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. അ​​​​ടു​​​​ത്ത റൗ​​​​ണ്ടി​​​​ൽ സാ​​​​ത്വി​​​​ക്-​​​​ചി​​​​രാ​​​​ഗ് ജോ​​​​ഡി ചൈ​​​​നീ​​​​സ് താ​​​​യ്പേ​​​​യി​​​​യു​​​​ടെ ചി​​​​യു ഹ്സി​​​​യാ​​​​ങ് ചി​​​​യേ, വാ​​​​ങ് ചി-​​​​ലി​​​​ൻ സ​​​​ഖ്യ​​​​ത്തെ നേ​​​​രി​​​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.