അ​ണ​യാ​ത്ത ആ​ധി; ബ്ര​ഹ്മ​പു​ര​ത്ത് തീ​യി​ട്ട​താ​ണെ​ന്ന് നാ​ട്ടു​കാ​ർ
Sunday, March 26, 2023 6:22 PM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ മാ​ലി​ന്യ​ത്തി​ന് തീ​യി​ട്ട​താ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി നാ​ട്ടു​കാ​ർ. സോ​ണ്‍​ട ക​മ്പ​നി ക​രാ​റു​കാ​രും തൊ​ഴി​ലാ​ളി​ക​ളും ശ​നി​യാ​ഴ്ച മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ​ത്തി​യി​രു​ന്നെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സോ​ൺ​ട ജീ​വ​ന​ക്കാ​ർ പ്ലാ​ന്‍റി​ൽ എ​ന്തു ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്നു. ഉ​പ​ക​രാ​ര്‍ എ​ടു​ത്ത ഒ​രു കോ​ണ്‍​ട്രാ​ക്ട​റും പ്ലാ​ന്‍റി​ലു​ണ്ടാ​യി​രു​ന്നു. ആ​രാ​ണ് അ​വ​രെ കൊ​ണ്ടു​വ​ന്ന​ത്?. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ബ്ര​ഹ്മ​പു​ര​ത്ത് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി എ​ന്തു ചെ​യ്യു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ചോ​ദി​ച്ചു. നേ​ര​ത്തെ തീ ​അ​ണ​ച്ച​തി​ന് ശേ​ഷം ഒ​രു ന​ട​പ​ടി​ക്കും സ​മി​തി ത​യാ​റാ​യി​ട്ടി​ല്ല. ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൊ​ണ്ടു വ​രി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​വും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ബ്ര​ഹ്മ​പു​ര​ത്ത് കൊ​ണ്ടു വ​ന്നു ത​ള്ളി. 50 ലോ​ഡ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.