കു​മ​ര​ക​ത്ത് ഡ്രോ​ണ്‍ പ​റ​ത്തു​ന്ന​ത് നി​രോ​ധി​ച്ചു
Sunday, March 26, 2023 7:10 PM IST
കോ​ട്ട​യം: കു​മ​ര​ക​ത്ത് ഡ്രോ​ണ്‍ പ​റ​ത്തു​ന്ന​ത് നി​രോ​ധി​ച്ചു. ജി-20 ​ഉ​ച്ച​കോ​ടി​യു​ടെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. മാ​ർ​ച്ച് 29 മു​ത​ല്‍ ഏ​പ്രി​ല്‍ 10 വ​രെ​യാ​ണ് നി​രോ​ധ​നം.

ജി-20 ​ഉ​ച്ച​കോ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് കു​മ​ര​ക​വും പ​രി​സ​ര​വും റെ​ഡ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഡ്രോ​ണ്‍ റൂ​ള്‍​സ് 2021 പ്ര​കാ​രം കു​മ​ര​ക​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഡ്രോ​ണ്‍ പ​റ​ത്തു​ന്ന​ത് നി​രോ​ധി​ച്ച​ത്.

ഡ്രോ​ണു​ക​ള്‍, റി​മോ​ട്ട് ക​ണ്ട്രോ​ള്‍​ഡ് എ​യ​ര്‍​ക്രാ​ഫ്റ്റ്, മ​റ്റ് എ​യ​ര്‍ ബ​ലൂ​ണു​ക​ള്‍ എ​ന്നി​വ​യും ഈ ​പ​രി​ധി​യി​ല്‍ വ​രു​ന്ന​താ​ണ്. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.