|
|
|
കൊല്ലം |
|
|
|
പത്തനംതിട്ട |
|
 |
ക്ലാരമ്മ ആന്റണി
മല്ലപ്പള്ളി: ആനിക്കാട് തെക്കേടത്ത് കോഴിമണ്ണിൽ പരേതനായ ആന്റണിയുടെ ഭാര്യ ക്ലാരമ്മ ആന്റണി (പെണ്ണമ്മ- 92) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ആനിക്കാട് കുന്നിരിക്കൽ ബേദ്ലഹേം തിരുകുടുംബ മലങ്കര കത്തോലിക്ക പള്ളിയിൽ. പരേത കുളത്തൂർ പുളിയ്ക്കൽ കുടുംബാംഗം. മക്കൾ: തങ്കച്ചൻ (ജയ്പൂര്‍), ബേബിച്ചൻ, പൊന്നമ്മ (ജയ്പൂര്‍), രാജു, സാബു (ജയ്പൂര്‍), റോസമ്മ, സാജൻ. മരുമക്കൾ: ട്രീസ കീരൻകേരിൽ, കോതനല്ലൂർ, ലാലമ്മ തെക്കേടം എടത്വാ, കുഞ്ഞുമോൻ തോണാത്ത്, ചുങ്കപ്പാറ, ബ്രിജീത്ത നെല്ലുവേലിൽ തീക്കോയി, ലീലാമ്മ ഈറയ്ക്കൽ വായ്പൂർ, ഏലിയാസ് മേക്കാട്ടിൽ ഉടുന്പന്നൂർ, ബിന്ദു തൈക്കൂട്ടത്തിൽ താഴത്തുവടകര.
വി.എ. റെജി
അടൂര്‍: നെല്ലിമുകള്‍ വരിക്കോലില്‍ പരേതനായ ഏബ്രഹാമിന്റെ മകന് വി.എ. റെജി (54) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം താഴത്തുമണ്‍ അപ്പസ്തോലിക് സഭ സെമിത്തേരിയില്‍. ഭാര്യ: മോനി കുളത്തൂപ്പുഴ കൈതമംഗലത്ത് കുടുംബാംഗം. മക്കള്‍: മെറിന്, ജെറിന്.
ഹരിദാസ്
കുന്നന്താനം: വള്ളമല വേലൂർ ഹരിദാസ് (57) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മകൾ: ഹരിത. മരുമകൻ : രാഹുൽ. |
 |
 |
|
|
ആലപ്പുഴ |
|
 |
മൈക്കിൾ ദേവസ്യ
എടത്വ : പാണ്ടങ്കരി വേണാട് മൈക്കിൾ ദേവസ്യ (കുട്ടപ്പൻ-67) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ കുഞ്ഞുമോൾ പുതുക്കരി കൻമത്കളം കുടുംബാംഗം. മക്കൾ: റിജു മൈക്കിൾ, റിന്റു മൈക്കിൾ, റിബിൻ മൈക്കിൾ. മരുമക്കൾ: റിന്റു ജോസഫ് മാടത്താനിൽ (കുവൈറ്റ്), ചിഞ്ചു പി.ജോർജ് (ദുബായ്), അനിറ്റ ബാബു(കുവൈറ്റ്).
മേരിക്കുട്ടി ചാക്കോ
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 15-ാം വാർഡ് മാക്കോംചിറയിൽ പരേതനായ ചാക്കോയുടെ ഭാര്യ മേരിക്കുട്ടി ചാക്കോ (79) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചാലിൽ തിരുഹൃദയ ദേവാലയത്തിൽ. പരേത തിരുനെല്ലൂർ തോട്ടുകടവ് കുടുംബാംഗം. മക്കൾ: സേവ്യർകുട്ടി (കെഎസ്ആർടിസി, നെയ്യാറ്റിൻകര), ജോർജ്കുട്ടി, അനിയമ്മ, റീനമ്മ, സിസമ്മ. മരുമക്കൾ: മിനി, റീജ, ബെന്നി, ജോസ്, പരേതനായ ബെന്നി.
സാവിത്രി
ചേർത്തല: പള്ളിപ്പുറം തിരുനല്ലൂർ ഉള്ളാടച്ചിറയിൽ പരേതനായ ദാമോദരന്റെ ഭാര്യ സാവിത്രി (96) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഹരിദാസ്, ലളിതാംബിക, ഉദയരാജൻ. മരുമക്കൾ: പ്രഭാകരൻ, വിജയകുമാരി, പരേതയായ ലളിത.
പൊന്നപ്പൻ
ചേർത്തല: കളവംകോടം ആതിരയിൽ (ഇടത്തിശ്ശേരി) പൊന്നപ്പൻ (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: നിസി. മക്കൾ: അരൂജ, അരോണിൻ. മരുമക്കൾ: വിഷ്ണു, അനീഷ. |
 |
 |
|
|
കോട്ടയം |
|
 |
ഫാ. അഗസ്റ്റിൻ മണ്ണൂർ
അന്തിനാട്: ഫാ. അഗസ്റ്റിൻ മണ്ണൂർ (91) രാജസ്ഥാനിലെ അജ്മീറിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രാജസ്ഥാനിലെ അജ്മീർ സെന്റ് ആൻസലം പള്ളിയിൽ. സഹോദരങ്ങൾ: ഫാ. ദേവസ്യ, സിസ്റ്റർ അഗസ്റ്റിൻ, സിസ്റ്റർ മേരി.
വി.സി. ജോസഫ്
ഇളന്പള്ളി : വട്ടക്കുഴിയ്ക്കൽ വി.സി. ജോസഫ് (ജോസ്കുട്ടി-71) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് നെയ്യാട്ടുശേരി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ലില്ലിക്കുട്ടി ജോസഫ് വെച്ചൂച്ചിറ കാരിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ലിജിമോൾ എബി, ലിജോ ജോസ് (സൗദി). മരുമക്കൾ: എബി ജോർജ് കുന്നക്കാട്ട് (പൂഞ്ഞാർ), ജൂബി ലിജോ വല്യാറ (കുമരകം).
കെ.എം. തോമസ്
നീലൂര്‍ : കളപ്പുരയ്ക്കല്‍ കെ.എം. തോമസ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് നീലൂര്‍ സെന്റ് സേവ്യേഴ്സ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ മേലുകാവ്മറ്റം മുളകുന്നത്ത് കുടുംബാംഗം. മക്കള്‍ സാജു, റ്റെസി, സജോ. മരുമക്കള്‍: മേഴ്സി അറക്കല്‍ (പയസ്മൗണ്ട്), തോമസ് നാറാണത്ത് (ചിറ്റൂര്‍, തൊടുപുഴ).
ജോർജ് ജേക്കബ്
ഇരവിനല്ലൂർ: വെട്ടിക്കാട്ട് ജോർജ് ജേക്കബ് (തങ്കച്ചൻ-77) അന്തരിച്ചു. സംസ്കാരം പിന്നീട്.
പി.ജി. ജോർജ്
താഴത്തുവടകര : പണിക്കരുവീട് പി.ജി. ജോർജ് (കുഞ്ഞുമോൻ-87) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യമാർ: പരേതയായ മറിയാമ്മ ജോർജ് പുല്ലാട് പിച്ചനാട്ടുപറന്പിൽ കുടുംബാംഗം, സൂസൻ ജോർജ് വയലത്തല തേവർക്കാട്ടിൽ കുടുംബാംഗം. മക്കൾ: പുഷ്പ, പ്രമോദ്. മരുമക്കൾ: പരേതനായ മധു ജോർജ്, ബിന്ദു കാർത്തികപ്പള്ളി.
ത്രേസ്യാമ്മ സെബാസ്റ്റ്യൻ
പ്രവിത്താനം: കുരീത്തറ പരേതനായ കെ.ആർ. സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (99) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഇളന്തോട്ടം സെന്റ് ആന്റണീസ് ആബട്ട് പള്ളിയിൽ. പരേത കവീക്കുന്ന് വടക്കോലാനിക്കൽ കുടുംബാംഗം. മക്കൾ: ടോമി സെബാസ്റ്റ്യൻ, പരേതനായ കെ.എസ്. രാജു ഇളന്തോട്ടം, തങ്കമ്മ ജോസ് വെള്ളാപ്പള്ളി (റിട്ട. സ്റ്റാഫ് സെന്റ് മേരീസ് ജിഎച്ച്എസ്എസ് പാലാ), തങ്കച്ചൻ പ്രവിത്താനം. മരുമക്കൾ: കുട്ടിയമ്മ ടോമി , മേരി രാജു, ജോസ്, സോഫിയാമ്മ തങ്കച്ചൻ.
ഭാരതിയമ്മ
കുന്നോന്നി : പള്ളിക്കുന്നേൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ഭാരതിയമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. പരേത മന്നം കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ: വിദ്യാധരൻ, വിജയകുമാർ. മരുമക്കൾ: അനിത, ശ്രീജ.
അന്നമ്മ ജോസഫ്
കുളത്തൂർ: താന്നിമൂട്ടിൽ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (തങ്കമ്മ -92) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു കുളത്തൂർ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. പരേത അയിരൂർ കുറ്റിക്കണ്ടത്തിൽ കുടുംബാംഗം. മക്കൾ: ജോസ്, ഏലമ്മ, മേരിക്കുട്ടി (ഡൽഹി), ബേബിച്ചൻ, സാലി. മരുമക്കൾ: ഗ്രേസിക്കുട്ടി, ബാബു, ജെയിംസ്(ഡൽഹി), സുമ, ജോജി.
സണ്ണി ഫിലിപ്പ്
ചാന്നാനിക്കാട്: വെള്ളാപ്പള്ളിൽ സണ്ണി ഫിലിപ്പ് (62) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളി(പാച്ചിറ പള്ളി) സെമിത്തേരിയിൽ. ഭാര്യ: പരേതയായ സോണി സണ്ണി മൂലംകുളം വല്ലയിൽ കുടുംബാംഗം. മക്കൾ: സരുൺ, ഷോൺ, സച്ചിൻ. മരുമക്കൾ: റ്റീന, ഷെറിൻ, രേഷ്മ.
മുഹമ്മദ് സലീം
കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂൾ ലെയ്നിൽ നെല്ലിമല പുതു പറമ്പിൽ മുഹമ്മദ് സലീം (74) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: റാഫി സലീം. മക്കൾ: ആസിബ്, അൻസാദ്, ദിൻഷാദ്. മരുമക്കൾ: സുബി, മുബീന, അമ്പിളി.
പത്മാവതിയമ്മ
പായിപ്പാട്: വെള്ളാപ്പള്ളി ഉഷാ സദനത്തിൽ പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യ പത്മാവതിയമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.പരേത പെരിങ്ങര നെന്മേലിൽ കുടുംബാംഗം. മക്കൾ: ഉമാ പണിക്കർ, പരേതരായ ഉഷ എസ്. കൈമൾ, ഉദയകുമാർ. മരുമക്കൾ:പി.ജി.എം. പണിക്കർ, സുലേഖ ഉദയകുമാർ, പരേതനായ പി.കെ.എസ്. കൈമൾ.
അമ്മിണി തോമസ്
പനയന്പാല: പേഴത്തുമൂട്ടിൽ പരേതനായ കുഞ്ഞോമാച്ചന്റെ ഭാര്യ അമ്മിണി തോമസ്(86) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പനയന്പാല സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ് പള്ളിയിൽ. പരേത കല്ലൂപ്പാറ കാരുകുന്നേൽ കുടുംബാംഗം. മക്കൾ: സണ്ണി തോമസ്(ട്രസ്റ്റി സെന്റ് സ്റ്റീഫൻസ് ചർച്ച് പനയന്പാല, വിൽസൺ, സത്യൻ (റൈറ്റ് സോൾസ് ഇലക്ട്രിക് കൊച്ചുപറന്പ്), ലിസി, സാലി. മരുമക്കൾ: സുനു, മേഴ്സി, ഷൈനി, സാബു, മാത്യു.
സി.ബി. രവീന്ദ്രനാഥ്
വെമ്പള്ളി: കല്ലുങ്കൽ സി.ബി. രവീന്ദ്രനാഥ് (73) അന്തരിച്ചു. ഭാര്യ: പരേതയായ അംബികദേവി.മക്കൾ: ഉമാദേവി, ലക്ഷ്മിദേവി. മരുമക്കൾ : ഹരി, സതീഷ്.
ലളിതാ കൃഷ്ണൻ
ചങ്ങനാശേരി : ഇത്തിത്താനം കോയിപ്പുറം കുടുംബാംഗം ഉള്ളൂർ രോഹിണിയിൽ പരേതനായ കൃഷ്ണൻ നായരുടെ (റിട്ട. ആർസിസി) ഭാര്യ ലളിതാ കൃഷ്ണൻ (72, റിട്ട. സ്റ്റാഫ് നഴ്സ് ശ്രീചിത്ര ഹോസ്പിറ്റൽ, തിരുവനന്തപുരം) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പൂജ കൃഷ്ണൻ, അമൽ കൃഷ്ണൻ. മരുമക്കൾ: ഡോ. ജയമോഹൻ, ഡോ. ശ്രുതി.
എം.ജി. സാഗർ
കറുകച്ചാൽ: പാലയ്ക്കൽ മോനിവില്ലയിൽ പരേതനായ ഗോപിനാഥൻ നായരുടെ മകൻ എം.ജി. സാഗർ (52) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പിൽ. സഹോദരി: സിന്ധു അഭയദേവ്.
മറിയാമ്മ ജോണ്‍
വൈക്കം : ചെമ്പ് ചുമ്മാരുപറമ്പില്‍ (കാരപ്പറമ്പില്‍) പരേതനായജോണിന്റെ ഭാര്യ മറിയാമ്മ ജോണ്‍ (89) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ചെമ്പ് സെന്റ് തോമസ് യാക്കോബായ പള്ളിയിൽ. മക്കള്‍ : കെ.ജെ. ജോര്‍ജ് (റിട്ട. മൈനിംഗ് എൻജിനിയര്‍), കെ.ജെ.പോള്‍ (ടെലികോം കോണ്ട്രാക്ടര് കെജെപി കണ്‍സ്ട്രക്ഷന്‍), തോമസ് ജോണ്‍ (റിട്ട.എയര്‍പോര്‍ട്ട് അസിസ്റ്റന്റ് മാനേജര്‍ ഫയര്‍), ഷേര്‍ലി, ഷൈനി, പരേതയായ ചിന്നമ്മ. മരുമക്കള്‍: സൂസന്, സൂസമ്മ, ശാലോമി, സണ്ണി കട്ടകുഴി, തമ്പി, ഏലിയാസ്.
ജോസഫ് മാത്യു
ചേറ്റുതോട് : വെട്ടിക്കൽ ജോസഫ് മാത്യു (57) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ചേറ്റുതോട് ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ പരേതയായ ജോസി ചേറ്റുതോട് കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ: മാത്യു(ഇറ്റലി), ജോർജ് (എറണാകുളം). മരുമകൾ: നീനു.
പി.കെ.കുഞ്ഞുമോൻ
വാഴൂർ : കുന്നേൽ വീട്ടിൽ പി.കെ.കുഞ്ഞുമോൻ (72) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലിംസി. മക്കൾ: ജെസ്റ്റിൻ, ജൂലി, ജോയിസ്. മരുമക്കൾ: ഷേർലി, പയസ് ചെറിയാൻ, അരുൺ.
റോസമ്മ തോമസ്
കാളകെട്ടി: ഇലഞ്ഞിക്കൽ റോസമ്മ തോമസ് (80) അന്തരിച്ചു. സംസ്കാരം നടത്തി. പരേത ആനിക്കാട് വെള്ളിപ്ലാക്കൽ കുടുംബാംഗം. മക്കൾ: ബേബി, ആനിയമ്മ, ലൈസാമ്മ, സിബി. മരുമക്കൾ: ലൂസി, ബേബിച്ചൻ, തങ്കച്ചൻ, ലിസി.
ജയപ്രകാശ്
വേളൂർ : പാറപ്പാടം വൈശാഖത്തിൽ ജയപ്രകാശ് (51) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിനു വീട്ടുവളപ്പിൽ. ഭാര്യ: രേഖ. മക്കൾ: രോഹിത്, കൃഷ്ണ.
കൃഷ്ണൻകുട്ടി ആശാരി
തമ്പലക്കാട് : തൊണ്ടുവേലിൽ കൃഷ്ണൻകുട്ടി ആശാരി (66) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അംബിക കുടമാളൂർ വട്ടക്കാട്ട് കുടുംബാംഗം. മക്കൾ: നിഷ, നീതു, നിഖിൽ. മരുമക്കൾ: സുനു, രാജേഷ്.
ടി.എ. മാത്യു
കാഞ്ഞിരപ്പള്ളി : തെക്കേപ്പറമ്പിൽ ടി.എ. മാത്യു (തങ്കച്ചൻ - 63, റിട്ട. ഫെഡറൽ ബാങ്ക്) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ. ഭാര്യ ബെറ്റി മാത്യു മണിമല കരിമ്പൻമാക്കൽ കുടുംബാംഗം. മക്കൾ: മിഥുൻ, മരിയ.
തങ്കമ്മ
കാളിയാർ: മണ്ണത്താപറന്പിൽ പരേതനയ ഭാസ്കരന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. പരേത മുരിക്കാശേരി മല്ലപ്പിള്ളിൽ കുടുംബാംഗം. മക്കൾ: സുധാകരൻ, ശശികല, സുലേഖ, ഹരിദാസ്, അംബിക, അജിത, ശ്യാംകുമാർ. |
 |
 |
|
|
ഇടുക്കി |
|
 |
ഏലിക്കുട്ടി തോമസ്
വെട്ടിമറ്റം : അടപ്പൂര് എ. യു. തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് വെട്ടിമറ്റം സെന്റ് ഫ്രാന്‍സിസ് ഡി സാലസ് പള്ളിയില്‍. പരേത അറക്കുളം പുളിക്കല്‍ കുടുംബാംഗം. മക്കള്‍ : പരേതയായ ഡോളി മാത്യു, ജോണ്സണ്, കൊച്ചുറാണി മാത്യു, ബിന്ദു റോയ്. മരുമക്കൾ: പരേതനായ മാത്യു സക്കറിയ തുടിയന്‍പ്ലാക്കല്‍, ഷിമ്മി ജോൺസൺ പനന്താനത്ത് കുടയത്തൂർ, മാത്തുക്കുട്ടി മാത്യു പരുത്തുവീട്ടില്, റോയ് ജേക്കബ് പ്ലാത്തോട്ടത്തിൽ.
ലക്ഷ്മിക്കുട്ടി
കാഞ്ചിയാർ : പേഴുംകണ്ടം പരുത്തുംപാറ പരേതനായ കരുണാകരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (89) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: തങ്കമ്മ, ഗിരിജ, പ്രകാശ്, രഘു, സജിനി, ബിന്ദു. മരുമക്കൾ: സിദ്ധാർത്ഥൻ, പരേതനായ പുരുഷോത്തമൻ, രാധാമണി, സുജാത, സദാശിവൻ, രവീന്ദ്രൻ.
രാമൻ
മേലേചിന്നാർ: നെടിയമുറിയിൽ രാമൻ (90) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ചെല്ലമ്മ. മക്കൾ: സുബ്രഹ്മണ്യൻ, രാജു, മിനി, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ലീലാമ്മ, ശ്രീകല, സോണി.
അമ്മിണി
ചെറുതോണി : മണിയാറൻകുടി ലക്ഷംകവല കിഴക്കേകര കെ.കെ. ഭാസ്കരന്റെ ഭാര്യ അമ്മിണി (75) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ : ജിജി, ജീന. മരുമക്കൾ : സന്ധ്യ, പരേതനായ മനോജ്.
മറിയാമ്മ ജോസഫ്
പെരുവന്താനം: ആനചാരി കുറ്റിക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (100) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് അഴങ്ങാട് സെന്റ് ആന്റണീസ് പള്ളിയിൽ. പരേത പാലൂർകാവ് ഓലിക്കൽ കുടുംബാംഗം. മക്കൾ: മേരി, പാപ്പച്ചൻ, ദേവസ്യാച്ചൻ, ജോയിക്കുട്ടി, ബിൻസി, പരേതനായ ജോസ്. മരുമക്കൾ: ജോസ്, കുട്ടിയമ്മ, ഡെയ്സി, സാലി, മോനച്ചൻ. |
 |
 |
|
|
എറണാകുളം |
|
 |
മേരി
മൂവാറ്റുപുഴ: സൗത്ത് മാറാടി ചാക്കാപ്പിള്ളിൽ മംഗലത്ത് പരേതനായ ജേക്കബ് ഏബ്രഹാമിന്റെ (വൈദ്യൻ) ഭാര്യ മേരി (95) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മക്കൾ: ഓമന, പ്രസന്ന, പരേതരായ വത്സ, ബാബു. മരുമക്കൾ: സെലിൻ പാത്തികുളങ്ങര മൂവാറ്റുപുഴ, പരേതരായ എം.സി. ജോണ്‍ മുട്ടത്തുശേരിൽ, ജോർജ് പീറ്റർ എടപ്പാലക്കാട്ട് പിറമാടം, രാജൻ വർഗീസ് കുറ്റിപ്പുഴ ഐക്കരക്കുടിയിൽ മാറാടി.
മേരി ചാക്കോ
തിരുമാറാടി: കാക്കൂർ പുതുപ്പറന്പിൽ പരേതനായ ചാക്കോയുടെ ഭാര്യ മേരി (82) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: ജോസ്, സ്കറിയ. മരുമക്കൾ: അല്ലി, ബിന്ദു.
ജോസ് പോള്‍
കൊച്ചി: കാക്കനാട് ആലപ്പാട്ട് നഗര്‍ പൂവത്തുക്കാരന്‍ പരേതനായ പി.എ. പോളിന്റെ മകൻ ജോസ് പോള്‍ (69, റിട്ട. എൻജിനീയർ) അന്തരിച്ചു. സംസ്കാരം നടത്തി. അമ്മ: ട്രീസ പോൾ. ഭാര്യ: ടെസിമോള് ജോസ് ചെറായി മാഞ്ഞൂരാന് കുടുംബാംഗമാണ്. മക്കള്‍: ട്രിസാ ജോസ്, മാര്‍ത്ത ജോസ്, പോള്‍ ജോസ്. മരുമക്കള്‍: ഉല്ലാസ് ജോസ്, റിയന്‍ തോമസ്, ലിസ് സെബാസ്റ്റ്യന്‍.
കുര്യൻ വർഗീസ്
പനങ്ങാട്: പുതിയേടത്ത് കുര്യൻ വർഗീസ് (സണ്ണി-68, എൽഐസി ഏജന്റ്) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് പനങ്ങാട് ഭാരതറാണി പള്ളിയിൽ. ഭാര്യ: ഷീല (പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്, വൈറ്റില). മക്കൾ: ജോസ് (പൂനൈ), അന്ന (വി ഗാർഡ്). മരുമക്കൾ: രശ്മി (പുനൈ), ജോമോൻ കടവന്ത്ര.
ജിത്തിൻ കോശി മുതലാളി
കാക്കനാട്:പടമുഗൾ കള്ളോട്ട് പ്രഫ. ഏബ്രഹാം കോശിയുടെ മകൻ ജിത്തിൻ കോശി മുതലാളി (35) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് പടമുഗൾ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് പള്ളിയുടെ തെങ്ങോട് സെമിത്തേരിയിൽ. ഭാര്യ: സാറ തുന്പമണ്‍ ഊരംവേലിൽ കുടുംബാംഗം.
ആനി
വൈപ്പിൻ: ഓച്ചന്തുരുത്ത് കാഞ്ഞിരത്തിങ്കൽ പരേതനായ ജോസഫിന്റെ (വിമുക്ത ഭടൻ) ഭാര്യ ആനി (അന്നമ്മ-85) അന്തരിച്ചു. സംസ്കാരം നടത്തി. പുക്കാട് ഇട്ടിക്കുന്നത്ത് കുടുംബാംഗമാണ് പരേത. മക്കൾ: ജോഷി, സോണി (ലോബേലിയ ഹൈസ്കൂൾ), ജോളി (ബാങ്ക് ഓഫ് ബറോഡ, എറണാകുളം), പരേതയായ സോഫി. മരുമക്കൾ: മിനി, പ്രിൻസ്, ശാലിനി (ഹെൽത്ത് ഇൻസ്പെക്ടർ, ഷൊർണൂർ നഗരസഭ), സാബു.
എം.ജെ. കോര
ആരക്കുന്നം:തുരുത്തിക്കര മൂലംകുഴിയിൽ എം.ജെ. കോര (64) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് ആരക്കുന്നം ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി കളന്പൂർ തലയാരപ്പിള്ളി കുടുംബാംഗം. മക്കൾ: നീതു, നിബു. മരുമക്കൾ: ജോമോൻ, ഷമീന.
രാധ പി. ഉണ്ണി
തൃപ്പൂണിത്തുറ: സംസ്കൃത സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപിക കുഴുവേലിൽ രാധ പി. ഉണ്ണി (85) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് കളമശേരി മേത്തർ നഗർ വസതിയിൽ (പില്ലർ നന്പർ: 332). ഭർത്താവ്: പരേതനായ വി.കെ.പി ഉണ്ണി വാലിപ്പറന്പിൽ (റിട്ട. ഡപ്യൂട്ടി ഡയറക്ടർ സ്റ്റാറ്റിസ്റ്റിക്സ്). മക്കൾ: റീന, രേണു. മരുമക്കൾ: ചിൽ പ്രകാശ്, ഡോ. അനിൽകുമാർ.
രശ്മി വിനോദ്
പുത്തൻകുരിശ്: പുറ്റുമാനൂർ ചെമ്മല വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യ രശ്മി (40) അന്തരിച്ചു. സംസ്കാരം നടത്തി. മകൻ: ദേവനാരായണൻ.
ഭവാനി അമ്മ
കരുമാല്ലൂർ: തട്ടാംപടി വടക്കേവീട് ഭവാനി അമ്മ (84, റിട്ട. ലോഡ്കൃഷ്ണ ബാങ്ക്) അന്തരിച്ചു. ഭർത്താവ്: പരേതനായ വിശ്വനാഥമേനോൻ (റിട്ട. കേരള പോലീസ്). മക്കൾ: ജയ, രാജി, വിജു, ജ്യോതി. മരുമക്കൾ: വി.ഡി. സന്തോഷ്കുമാർ, രാമനാഥൻ, അനിൽകുമാർ, രാധാകൃഷ്ണൻ.
മൂസ
കാക്കനാട്: നിലംപതിഞ്ഞിമുഗൾ പളളിച്ചാൻ കുടിയിൽ മൂസ (78) അന്തരിച്ചു. കബറടക്കം ഇന്ന് കുഴിക്കാട്ട് മൂല ജുമാഅത്ത് കബർസ്ഥാനിൽ. മക്കൾ: നജീബ്, ഷെമീന, സീനത്ത്. മരുമക്കൾ: ബഷീർ, ശിഹാബ്, സബീന.
എ.ജി. അനിരുദ്ധൻ
തൃപ്പൂണിത്തുറ: എരൂർ ലേബർ കോർണർ അന്പാട്ട് വീട്ടിൽ എ.ജി. അനിരുദ്ധൻ (63) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: മിനി. മക്കൾ: അരുണ്‍, ആര്യ. മരുമക്കൾ: നിമിത, സജീഷ്.
നജുമ
പെരുന്പാവൂർ: അല്ലപ്ര തോട്ടപ്പാടൻ കവല മുണ്ടക്ക വീട്ടിൽ (ഇന്പിരി) പരീതിന്റെ ഭാര്യ നജുമ (59) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: ഗദ്ദാഫി, ഷബാബ്. മരുമക്കൾ: ഷംന, അൽഫിയ. |
 |
 |
|
|
തൃശൂര്‍ |
|
 |
എസ്.ജെ. വാഴപ്പിള്ളി മാസ്റ്റർ
ആളൂർ : ആർഎംഎച്ച്എസ്എസ് റിട്ട.ഹെഡ്മാസ്റ്റർ എസ്.ജെ. വാഴപ്പിള്ളി മാസ്റ്റർ (വാഴപ്പിള്ളി ജോണ്‍ മകൻ സെബാസ്റ്റ്യൻ-81) അന്തരിച്ചു. സംസ്കാരം ഇന്ന് അഞ്ചിന് ആളൂർ സെന്റ് ജോസഫ് പള്ളിയിൽ. ആളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തൃശൂർ ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ, ജനതാദൾ മുൻ ജില്ലാ സെക്രട്ടറി, കിസാൻ ജനത മുൻ ജില്ലാ പ്രസിഡന്റ്, കെ എസ്ടിഎ സംസ്ഥാന പ്രസിഡന്റ്, വാഴപ്പിള്ളി ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വരാപ്പുഴ തേക്കാനത്ത് മുട്ടംതോട്ടിൽ കുടുംബാംഗം ഗീത. മക്കൾ: പരേതയായ സിനി, സജിത്ത് (മസ്കറ്റ്), സ്വപ്ന (ചെന്നൈ). മരുമക്കൾ: ഡേവിസ് മുറ്റിച്ചൂ ക്കാരൻ ഒല്ലൂർ, സ്മിത (അധ്യാപിക, എസ്എൻവിഎച്ച് എസ് എസ്, ആളൂർ), ജോയ് പ്ലാക്ക (ചെന്നൈ).
ഡേവീസ്
അഞ്ചേരി: തണ്ട്യേക്കൽ തോമസ് മകൻ ഡേവീസ് (52) അന്തരിച്ചു. അമ്മ: എൽസി. ഭാര്യ: ലേഖ. മക്കൾ: എഡ്വിൻ, ഡെൽവിൻ.
ജോസ്
ചാലക്കുടി: കൂടപ്പുഴ പ്ലാക്കൽ ജോസ് (75) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കൂടപ്പുഴ നിത്യസഹായമാതാ പള്ളിയിൽ. ഭാര്യ: പുതുക്കാട്ടുകാരൻ കുടുംബാംഗം ആനി. മക്കൾ: ജസ്റ്റിൻ, ജെസ്നി, ജിനി. മരുമക്കൾ: സ്റ്റെഫി, സ്റ്റീഫൻ, ജോസ് പോൾ.
ജോണ്സൻ
ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കാട്ടൂർ ബ്ലോക്ക് കോണ്‍ഗ്രസ് -ഐ മുൻ പ്രസിഡന്റുമായിരുന്ന കെ.കെ. ജോണ്സൻ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പുല്ലൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ. ഭാര്യ: ആലീസ്. മക്കൾ: സിൻജോ, സിന്റാ, ലിന്റാ. മരുമക്കൾ: ദീപ്തി, ജോസ്, ജോജു.
പൗളി
പോട്ട: കൂട്ടാട്ടി പരേതനായ കൊച്ചപ്പൻ ഭാര്യ പൗളി (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പോട്ട ചെറുപുഷ്പം പള്ളിയിൽ. മക്കൾ: ജെയിംസ് (പിഡബ്ല്യുഡി കോണ്ട്രാക്ടർ), ഷാലി, ഷാജി (പിഡബ്ല്യുഡി കോണ്ട്രാക്ടർ), ഷെബി (പിഡബ്ല്യുഡി കോണ്ട്രാക്ടർ). മരുമക്കൾ: മിനി, ജോസ് വടക്കേത്തല (കൊടകര), സോണിയ, വിനു.
ദമയന്തി
ആലപ്പാട്: കുണ്ടോളിക്കടവ് താഴത്തുവീട്ടിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ ദമയന്തി (88) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സുരേഷ് കുമാർ (റിട്ട. മോട്ടോർ വാഹനവകുപ്പ് ),സുനിൽ (വില്ലേജ് അസിസ്റ്റന്റ്), നന്ദിനി, സിന്ധു.
ചന്ദ്രാൻഗധൻ
പഴയന്നൂർ : കോടത്തൂർ ഗീത നിവാസിൽ ചന്ദ്രാൻഗധൻ (65) അന്തരിച്ചു. സംസ്കാരം ഇന്നു കാലത്ത് 10 -ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: ഹരിപ്രസാദ്, വിവേക്.
വാസന്തി
മണ്ണുത്തി: ഇലഞ്ഞികുളം അയ്യപ്പത്ത് മോഹനൻ ഭാര്യ വാസന്തി (62) അന്തരിച്ചു. മക്കൾ: രാഹുൽ, രാഖി. മരുമക്കൾ: രാധിക, വിജീഷ്. സംസ്കാരം ഇന്ന് 10 ന് കൊഴുക്കുള്ളി ഓർമ്മകൂട് ശ്മശാനത്തിൽ.
രാമകൃഷ്ണൻ നായർ
വിയ്യൂർ : ഡോൾഫിൻ കോളനിയിൽ നെമ്മാറ പുത്തൻതറ പ്ലാക്കാട്ട് വീട്ടിൽ രാമകൃഷ്ണൻ നായർ (98) അന്ത രിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പാറമേക്കാവ് ശ്മശാനത്തിൽ. ഭാര്യ: നെമ്മാറ മനങ്ങോട്ടുപാറയിൽ പരേതയായ പങ്കജാക്ഷഅമ്മ. മക്കൾ: ശബരിനാഥ്, ഗിരിജ, സതീഷ്ബാബു, മരുമക്കൾ: പരേതനായ വിജയ്കുമാർ, ഇന്ദിരാദേവി, സ്വപ്ന.
കുമാരൻ
കൊരട്ടി: പാറയം പോക്കാടൻ കുമാരൻ (59) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ. ഭാര്യ: ലീലാമ്മ (റിട്ട. ജീവനക്കാരി, വിദ്യാഭ്യാസ വകുപ്പ്). മക്കൾ: തെന്നൽ, ലിബിൻ. മരുമക്കൾ: വിനയൻ, സന്ധ്യ.
ബാലൻ നായർ.
തെങ്കര : കൈനിക്കോട് വാഴോത്ത് വീട്ടിൽ ബാലൻ നായർ (62) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് ഐവർ മഠത്തിൽ. ഭാര്യ: കിഴിയേടത്ത് ബേബി പാർവതി. മക്കൾ: ഹരിത, വൈഷ്ണവ്. മരുമകൻ: ഷിജിൻ.
ശശി
നന്ദിയോട് : ഏറാട്ടുചള്ള പരേതനായ ആറുചാമി മകൻ ശശി (41) അന്തരിച്ചു. അമ്മ: രുഗ്മിണി. സഹോദരങ്ങൾ: പ്രഭാകരൻ, ഇന്ദിര.
ശശിധരൻ
പേരാമംഗലം : മനപ്പടി തടത്തിൽ വേലായുധൻ മകൻ ശശിധരൻ (63) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ലളിത. മക്കൾ: വിപിൻ, വിജി, മരുമക്കൾ: ഷബ്ന,സുജിത്ത്.
രാമകൃഷ്ണൻ
കുട്ടനെല്ലൂർ: ടി.കെ.വി നഗറിൽ പറപ്പുള്ളി പരേതനായ രാമൻ മകൻ രാമകൃഷ്ണൻ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് കൊഴുക്കുള്ളി ഒർമ്മക്കൂട് ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: ലീന, സീന (എച്ച്എസ്എസ് പട്ടിക്കാട്), റീന, ഷീന (മാനേജർ ആക്സിസ് ബാങ്ക് പറവട്ടാനി). മരുമകൻ: ജയപ്രകാശ് (തിരുവനന്തപുരം സെക്രട്ടറിയേറ്റ്).
ഷംസുദ്ദീൻ
പുന്നയൂർക്കുളം: പാലപ്പെട്ടി പരേതനായ തണ്ടാങ്കോളിവീട്ടിൽ കുഞ്ഞിമരയ്ക്കാറിന്റെ മകൻ ടി.കെ.ഷംസുദ്ദീൻ (62) അന്തരിച്ചു. ഭാര്യ: ബീന. മക്കൾ: ഷിബിലി, ഷിഫാൻ, ഷഹീർ, ഷിഹാന, ഷമൂൽ. മാതാവ്: ഫാത്തിമ.
ബാബു
വെളപായ: അന്പഴപ്പുള്ളി പരമേശ്വരൻ മകൻ ബാബു (47) അന്തരിച്ചു. സംസ്കാരം നടത്തി. അമ്മ: ശാരദ. സഹോദരി: ബിന്ദു. ഭാര്യ: നിമ്മി. മകൻ: അമോദ്.
കുഞ്ഞൻ മുസലിയാർ
പെരുന്പടപ്പ്: ചങ്ങരംകുളം റോഡ് മുല്ലപ്പുള്ളിക്കാട്ടിൽ കുഞ്ഞൻ മുസലിയാർ (മുഹമ്മദ്കുട്ടി-73) അന്തരിച്ചു. ഭാര്യ: പരേതയായ ഷക്കീല. മക്കൾ: ജാബിർ, ജവാദ്, ജാരിയ, ജാസിർ. മരുമക്കൾ: നൗഫൽ (അബുദാബി), ശബ്ന, റഫീദ.
വാസുദേവൻ
പെരുന്പിലാവ്: പൊറവൂർ പരേതനായ പാലക്കോട്ടിൽ അയ്യപ്പന്റെ മകൻ വാസുദേവൻ (55) അന്തരിച്ചു. മാതാവ്: ദേവകി.
കുഞ്ഞുണ്ണി
പുന്നയൂർക്കുളം: പിടാവന്നൂർ കിഴക്കെപുരക്കൽ കുഞ്ഞുണ്ണി (89) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: ഗോപാലകൃഷ്ണൻ, ശിവൻ, മോഹനൻ, പ്രേമൻ, ശാന്ത, ബിന്ദു. മരുമക്കൾ: രാഘവൻ, ഷണ്മുഖൻ, തങ്കമണി, പ്രിയ, റീജ.
പുഷ്പ
വെങ്കിടങ്ങ്: കണ്ണംകുളങ്ങര കഴുങ്കിൽ സിദ്ധാർഥൻ ഭാര്യ പുഷ്പ (65) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് വീട്ടുവളപ്പിൽ. മക്കൾ: സിബു, സിനീഷ്, സിജിത്ത്, സിബി. മരുമക്കൾ: രേഷ്മ, സൗമ്യ, സ്നേഹ, ചിപ്പി.
ഐഷാബി
ചാവക്കാട്: കടപ്പുറം പുതിയങ്ങാടി സ്കൂളിന് വടക്ക് കുരിക്കൾ നാലകത്ത് ഐഷാബി (62) അന്തരിച്ചു. കബറടക്കം ഇന്നു രാവിലെ ഒന്‍പതിന് പുതിയങ്ങാടി ബുഖാറ പള്ളി ഖബർസ്ഥാനിൽ. ഭർത്താവ്: പരേതനായ മൊയ്തുണ്ണി. മക്കൾ: തുഫൈൽ, ശിഹാബ്, ഷെമി, ഷാഹിത, പരേതയായ മെഹ്ജാബി. മരുമക്കൾ: നസീർ, ഷംസീർ.
മാധവി
വെള്ളാറ്റഞ്ഞൂർ: ചൊവ്വല്ലൂർ ഇരിപ്പശേരി പരേതനായ കണ്ടോരൻ ഭാര്യ മാധവി (72) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: അനിത, അബിത. മരുമക്കൾ: അപ്പുകുട്ടൻ, ജനാർദ്ദനൻ.
ബീവാത്തു
മറ്റം: ആളൂർ രായ്മരയ്ക്കാർ വീട്ടിൽ ആർ.കെ.സെയ്തുമോന്റെ ഭാര്യ ബീവാത്തു(67) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: സത്താർ, റഹീം (ഖത്തർ), സാബിറ, ഹാജിറ, ഷക്കീർ (ഖത്തർ). മരുമക്കൾ: നസീമ, നസീറ, അബ്ദുൽ ഖാദർ (കുവൈറ്റ്), ഷമീർ (ദുബായ്), സുലു.
ബാബു
നന്തിക്കര: നന്പളം വീട്ടിൽ ബാബു (58) അന്തരിച്ചു. ഭാര്യ: അംബുജം. മക്കൾ: അഭിലാഷ്, അശ്വനി. മരുമക്കൾ: അശ്വനി, സനു.
രമേഷ്
ഉറുന്പൻകുന്ന്: തളിയത്തുകുടി സുബ്രൻ മകൻ രമേഷ് (44) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ചാലക്കുടി മുനിസിപ്പൽ ക്രിമറ്റോറിയത്തിൽ. അമ്മ: വത്സല.
ഉണ്ണിമോൻ
ഗുരുവായൂർ: ചക്കണ്ട സുബ്രഹ്മണ്യൻ മകൻ ഉണ്ണിമോൻ (സുധൻ-45) അന്തരിച്ചു. അമ്മ: പരേതയായ കല്യാണി. സഹോദരങ്ങൾ: സുധീഷ് (ഗുരുവായൂർ ദേവസ്വം), ഉഷ (സുവർണ ഓട്ടോമൊബൈൽസ്), സുമ. |
 |
 |
|
|
പാലക്കാട് |
|
|
|
മലപ്പുറം |
|
 |
ബിജു ഏബഹാം
എടക്കര : ചുങ്കത്തറ പൂക്കോട്ടുമണ്ണ പരേതനായ പടിഞ്ഞാറ്റേതിൽ ഏബ്രഹാമിന്റെ മകൻ ബിജു ഏബഹാം (48)അന്തരിച്ചു. സംസ്കാരം നാളെ(തിങ്കൾ) ഉച്ചക്ക് രണ്ടിന് മുപ്പിനി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ദേവാലയത്തിൽ. ഭാര്യ: നിഷ. മക്കൾ: ദിയ, ആൻ മരിയ. മതാവ്: ഏലിയാമ്മ.
ചക്കിക്കുട്ടി
മഞ്ചേരി : പത്തപ്പിരിയം പൊറ്റക്കാട് ചക്കിക്കുട്ടി (90) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിനു കുടുംബ ശ്മശാനത്തിൽ. മക്കൾ: ശ്രീധരൻ, പരേതനായ സുകുമാരൻ. മരുമക്കൾ: ലക്ഷ്മി, (വഴിക്കടവ്), വിലാസിനി (മുള്ളന്‍പാറ).
ഫാത്തിമ
മഞ്ചേരി : വെള്ളുവങ്ങാട് പറന്പൻപൂള ഫാത്തിമ (80) അന്തരിച്ചു. ഭർത്താവ് : കൊണ്ടേങ്ങാടൻ അബ്ദു.മക്കൾ: മുഹമ്മദ്, ഹസ്സൻ, ശാഫി, നൗഫൽ, സൈനബ, സാജിത, റംലത്ത്, ബുഷ്റ.
സുഹറ
പെരിന്തൽമണ്ണ : പാതായ്ക്കര കോവിലകംപടിയിലെ പരേതനായ റേഷൻകട ഉടമ വാറങ്ങോട്ടിൽ ഉമ്മറിന്റെ ഭാര്യ സുഹറ (64) അന്തരിച്ചു. മക്കൾ: സീനത്ത്, ബുഷ്റ, മുംതാസ്, ഷിയാസ്, പരേതയായ നദീറ. മരുമക്കൾ: അബ്ദുൾ ജലീൽ (കരിങ്കല്ലത്താണി), ജാഫർ (ചെന്നൈ), അഷ്റഫ് (ആനമങ്ങാട്,), ജസ്ന (നെൻമിനി), പരേതനായ പോക്കർ (മുതിരമണ്ണ). പിതാവ്.പരേതനായ കേലശേരി മരക്കാർഹാജി.
കുഞ്ഞിമുഹമ്മദ്
മങ്കട : കടന്നമണ്ണ പാറപ്പുറം പുല്ലോടൻ കുഞ്ഞിമുഹമ്മദ് (72) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ. ഷൗക്കത്ത്, ലത്തീഫ്, ഷഫീക്ക്, സജ്ന. മരുമക്കൾ: ലൈല, സമീന, സഹ്ല, അബ്ദുള്ള.
ചാത്തൻ
മഞ്ചേരി: ചെന്പ്രശേരി കാരപ്പാടത്ത് ചാത്തൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ നീലി. മക്കൾ: ലക്ഷ്മി, മണികണ്ഠൻ, സിന്ധു, മനോജ്, സിനി.
സലീം
എരുമമുണ്ട: ഗവണ്മെന്റ് കോണ്ട്രാക്ടർ കൊന്പൻ സലീം (68) അന്തരിച്ചു. ചെന്പൻകൊല്ലി ജുമാമസ്ജിദ് പ്രസിഡന്റ്, എഎംഎൽപി സ്കൂൾ മാനേജർ എന്നി പദവികൾ വഹിച്ചിരുന്നു. ഭാര്യ: ആരിഫ. മക്കൾ: സക്കീർ, സിയാദ്, സജാദ്. മരുമക്കൾ: ഹംന, റിനു, ഹിബ. |
 |
 |
|
|
കോഴിക്കോട് |
|
 |
തോമസ്
തിരുവമ്പാടി : ആനക്കാംപൊയിലിലെ പുത്തൻപുരയിൽ തോമസ് (71) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ മുണ്ടനോലിക്കൽ കുടുംബാംഗം. മക്കൾ: ബിന്ദു, ബിനി, ടിനു, പരേതനായ ബിനു. മരുമക്കൾ: മാജു, ബോണി, വിപിൻ.
ജോസ്
കൂടരഞ്ഞി : കുരുമ്പേൽ ജോസ് (57) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പുല്ലൂരാംപാറ പെരികിലത്തിൽ ഷൈല. മക്കൾ: ജിതിൻ ജോസ്, ജിന്റോ ജോസ് (ജർമ്മനി), ജ്യോതിൻ ജോസ് (ജർമ്മനി). മരുമക്കൾ: ആരതി ജിതിൻ (നേഴ്സ്), അനിറ്റ ജിന്റോ (ജർമ്മനി), ആൽഫി ജ്യോതിൻ (നെടുംകണ്ടം).
ജോയി
കോടഞ്ചേരി: മൈക്കാവ് പൊന്നാമറ്റത്തിൽ ജോയി (79) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30 ന് കൂടത്തായി ലൂർദ് മാതാ ദേവാലയത്തിൽ. ഭാര്യ: സിസിലി കോടഞ്ചേരി വലിയമറ്റത്തിൽ കുടുംബാംഗം. മക്കൾ: ഷാജൻ, മിനി, ടോണി. മരുമക്കൾ: ബിൻസി, ഷാജി, സിൽജി.
അരിയായി
അത്തോളി: കണ്ണിപ്പൊയിൽ കട്ടപ്പൊയിൽ അരിയായി (76) അന്തരിച്ചു. ഭർത്താവ്: പരേതനായ കരിയാത്തൻ. മക്കൾ: ഹരിദാസൻ, അനിത, മിനി, ശൈലേഷ്. മരുമക്കൾ: വേലായുധൻ (കക്കോടി), അജുരാജ് (വീര്യമ്പ്രം), റീജ, ഷിജി. |
 |
 |
|
|
വയനാട് |
|
|
|
കണ്ണൂര്‍ |
|
 |
ഗ്രേസി
പെരുമ്പടവ്: നായ്ക്കുന്ന് താമസിക്കുന്ന പരേതനായ ഇടശേരി (കൈതമറ്റം) വർഗീസിന്റെ ഭാര്യ ഗ്രേസി (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് പെരുമ്പടവ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ. മക്കൾ. ഷിജു, റെജി. മരുമകൻ. ഷാജി (അബുദാബി).
ഡിയ കെ. മരിയ
പെരുമ്പടവ്: പച്ചാണിയിലെ കടക്കുഴിയിൽ സ്റ്റീഫൻ (ബേബി)-ഷോളി ദമ്പതികളുടെ മകൾ ഡിയ കെ. മരിയ (24) അന്തരിച്ചു. സംസ്കാരം ഇന്ന് 5.30ന് പച്ചാണി സെന്റ് മേരീസ് ദേവാലയത്തിൽ. കാസർഗോഡ് മാലിക് ദിനാർ കോളജിൽ ഹെൽത്ത് നഴ്സിംഗ് വിദ്യാർഥിയായിരുന്നു. സഹോദരൻ: ഡിറ്റു (വിദ്യാർഥി).
കുഞ്ഞമ്പു
കരിവെള്ളൂര്‍: ആദ്യകാല പത്ര ഏജന്റും സിപിഎം തെക്കെ മണക്കാട്ട് ഒന്നാം ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായ കൂലേരിക്കാരന്‍ കുഞ്ഞമ്പു (69) അന്തരിച്ചു. ഭാര്യ: കെ.വി. ചന്ദ്രമതി. മക്കള്‍: ഷിനി (അധ്യാപിക, ഗവ. ഹൈസ്കൂള്‍ വെള്ളൂര്‍ ), നിഷ (ഫാര്‍മസിസ്റ്റ്, നീതി മെഡിക്കല്‍സ് പരിയാരം), ഷിജു (ഫോട്ടോഗ്രഫര്‍ ടോപ്ഷോട്ട്, ഓണക്കുന്ന്). മരുമക്കള്‍: പി. രാജീവന് (മുഖ്യാധ്യാപകൻ, പിപിടിഎസ്എഎല്‍പി സ്കൂള്‍, കാഞ്ഞങ്ങാട് കടപ്പുറം), എം.വി. ബാബു (ബിസിനസ്, കുഞ്ഞിമംഗലം തെക്കുമ്പാട്), എം. പ്രജിന (ബ്യൂട്ടീഷ്യന്, ചെറുവത്തൂര്‍).
ഇസ്മായിൽ ഹാജി
മട്ടന്നൂർ: മണക്കായിയിലെ സംസം മൻസിൽ പി.പി. ഇസ്മായിൽ ഹാജി (78) അന്തരിച്ചു. ഭാര്യ: പി. ഫാത്തിമ. മക്കൾ: താഹിറ (അഞ്ചരക്കണ്ടി), ഹാരിസ്, മുഹമ്മദലി (പത്തൊൻമ്പതാം മൈൽ), തബ്സീറ, ആസിഫ് അലി, സമീറ, അബൂബക്കർ. |
 |
 |
|
|
കാസര്‍ഗോഡ് |
|
|
|
|
|
|