കോൽക്കത്തയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് കേന്ദ്രങ്ങളിലായാണ് ഒഴിവുള്ളത്.
എൻഐഎൽഡി കോൽക്കത്ത: ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൺസൾട്ടന്റ് (അഡ്മിൻ), ലക്ചറർ (ഫിസിയോതെറാപ്പി- കൺസൾട്ടന്റ്), ലക്ചറർ (ഫിസിയോതെറാപ്പി), ന്യൂറോളജിസ്റ്റ് (കൺസൾട്ടന്റ്), മെഡിക്കൽ സ്പെഷലിസ്റ്റ് -വിസിറ്റിംഗ് ഡോക്ടർ (ഇഎൻടി) തസ്തികളിൽ ഒരോ ഒഴിവ്.
സിആർസി- ത്രിപുര: അസിസ്റ്റന്റ് പ്രഫസർ (പിഎം ആൻഡ് ആർ), അസി. പ്രഫസർ (സ്പെഷൽ എഡ്യുക്കേഷൻ), അസി. പ്രഫസർ (ക്ലിനിക്കൽ സൈക്കോളജി), ഓറിയന്റേഷൻ മൊബിലിറ്റി ഇൻസ്ട്രക്ടർ, ക്ലിനിക്കൽ അസിസ്റ്റന്റ് (എച്ച്ഐ), ക്ലിനിക്കൽ അസിസ്റ്റന്റ് (എംആർ), സ്പെഷൽ എഡ്യുക്കേഷൻ (വിഐ), അസിസ്റ്റന്റ് തസ്തികകളിൽ ഓരോ ഒഴിവ്.
സിആർസി പാറ്റ്ന: അസിസ്റ്റന്റ് പ്രഫസർ (പിഎംആൻഡ് ആർ), ലക്ചറർ (ഫിസിയോതെറാപ്പി), ലക്ചറർ (ഒക്യുപേഷണൽ തെറാപ്പി), ക്ലിനിക്കൽ അസിസ്റ്റന്റ് (എംആർ), ഓറിയന്റേഷൻ ആൻഡ് മൊബിലിറ്റി ഇൻസ്ട്രക്ടർ, മെഡിക്കൽ സോഷ്യൽ വർക്കർ തസ്തികകളിൽ ഓരോ ഒഴിവ്.
സിഡിഎസ്- ഐസോൾ: അസിസ്റ്റന്റ് പ്രഫസർ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) തസ്തികകളിൽ നാല് ഒഴിവും പ്രഫസർ (ഇന്റലക്ച്വൽ ഡിസെബിലിറ്റി), അസോസിയേറ്റ് പ്രഫസർ (സോഷ്യൽ സയൻസ്) തസ്തികകളിൽ ഓരോ ഒഴിവും.
എൻഐഎൽഡി-ഐസോൾ: അസിസ്റ്റന്റ് പ്രഫസർ (പിംഎം ആൻഡ് ആർ), ലക്ചറർ (സ്പീച്ച് ആൻഡ് ഹിയറിംഗ്), അക്കൗണ്ടന്റ്-കം-അഡ്മിൻ, ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികളിൽ ഓരോ അവസരം.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.niohkol.nic.in, www.crcpatna.com എന്നീ വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ ആറ്.