നീറ്റ് എഴുതണമെങ്കിൽ ഡ്രസ്കോഡ്‌ നിർബന്ധം
ഈ ​വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ (NEET - UG ) ഈ ​ഞാ​യ​റാ​ഴ്ച ന​ട​ക്കു​ക​യാ​ണ​ല്ലോ. പ​രീ​ക്ഷ​യെ​ഴു​തു​ത്തു​ന്ന​വ​ർ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഇ​വ​യാ​ണ്.

എ​ൻ​ടി​എ പ്ര​സി​ദ്ധീ​ക​രി​ച്ച ഡ്ര​സ് കോ​ഡ​നു​സ​രി​ച്ച് സ്ലി​പ്പേ​ഴ്സും ചെ​റി​യ ഹീ​ലു​ള്ള സാ​ൻ​ഡ​ലു​ക​ളും ധ​രി​ക്കാം. ഷൂ​സ് ധ​രി​ക്കാ​ൻ പാ​ടി​ല്ല. 1.30 നു ​ശേ​ഷം ഹാ​ളി​ലെ​ത്തു​ന്ന​വ​രെ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല.

* അ​യ​ഞ്ഞ​തോ നീ​ളം കൂ​ടി​യ കൈ​ക​ളു​ള്ള​തോ ആ​യ വ​സ്ത്ര​ങ്ങ​ൾ പാ​ടി​ല്ല. മൊ​ബൈ​ൽ ഫോ​ൺ , ബ്ലൂ​ടൂ​ത്ത്, പേ​ജ​ർ, ഇ​യ​ർ ഫോ​ൺ എ​ന്നി​ങ്ങ​നെ​യു​ള്ള യാ​തൊ​രു ത​ര​ത്തി​ലു​ള്ള ആ​ശ​യ വി​നി​മ​യോ​പാ​ധി​യും അ​നു​വ​ദ​നീ​യ​മ​ല്ല.

* ക​ട​ലാ​സ് ഷീ​റ്റു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ, മ​റ്റു പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും കൂ​ടെ ക​രു​ത​രു​ത്.

പെ​ൺ​കു​ട്ടി​ക​ളുടെ വേഷം

ഇ​ളം നി​റ​ത്തി​ലു​ള്ള സ​ൽ​വാ​ർ, ട്രൗ​സേ​ഴ്സ് എ​ന്നി​വ ധ​രി​ക്കാം. ടീ​ഷ​ർ​ട്ട് അ​നു​വ​ദ​നീ​യം. വ​സ്ത്ര​ത്തി​ൽ വ​ലി​യ ബ​ട്ട​നു​ക​ളും ചി​ത്ര​പ്പ​ണി​ക​ളും പാ​ടി​ല്ല. ഷാ​ളോ ദു​പ്പ​ട്ട​യോ അ​നു​വ​ദ​നീ​യ​മ​ല്ല. വ​ള്ളി​ച്ചെ​രി​പ്പും സ്ലി​പ്പ​റും അ​നു​വ​ദ​നീ​യം. ഹൈ​ഹീ​ൽ ചെ​രി​പ്പ് പാ​ടി​ല്ല. മോ​തി​രം, ക​മ്മ​ൽ, മു​ക്കു​ത്തി, വ​ലി​യ ഡ​യ​ലു​ള്ള മെ​റ്റാ​ലി​ക് വാ​ച്ചു​ക​ൾ എ​ന്ന​ിവ ഒ​ഴി​വാ​ക്കു​ക. ജീ​ൻ​സ്, ട്രാ​ക്ക് പാ​ന്‍റ്സ്, ലെ​ഗിം​ഗ്‌​സ്, ജെ​ഗിം​ഗ്സ്, സാ​രി എ​ന്നി​വ​യും പാ​ടി​ല്ല. മ​താ​ചാ​ര​പ്ര​കാ​ര​മു​ള്ള ശി​രോ​വ​സ്ത്രം, ബു​ർ​ഖ എ​ന്നി​വ ധ​രി​ക്കു​ന്ന​വ​ർ 12.30 ന് ​മു​മ്പേ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ചേ​ര​ണം.

ആ​ൺ​കു​ട്ടി​കളുടെ വേഷം

ഇ​ളം നി​റ​ത്തി​ലു​ള്ള അ​ധി​കം പോ​ക്ക​റ്റു​ക​ളി​ല്ലാ​ത്ത പാ​ന്‍റ്സ്, അ​ര​ക്കൈ ഷ​ർ​ട്ട്/ടീ ​ഷ​ർ​ട്ട് എ​ന്നി​വ ധ​രി​ക്കാം. സാ​ധാ​ര​ണ ചെ​രി​പ്പ്   ( കാ​ൽ​പ്പാ​ദം മ​റ​യാ​ത്ത​ത് ) ധ​രി​ക്കാം. ഷൂ ​പാ​ടി​ല്ല. വാ​ച്ച്, തൊ​പ്പി, ബെ​ൽ​റ്റ് , ബ്രേ​സ്ലെ​റ്റ് എ​ന്നി​വ ഒ​ഴി​വാ​ക്കു​ക

പൊ​തു​വാ​യ​ത്

* ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച ക​ണ്ണ​ട/​ലെ​ൻ​സ് ഉ​പ​യോ​ഗി​ക്കാം. സ​ൺ ഗ്ലാ​സ് പാ​ടി​ല്ല.
* സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഹാ​ളി​ൽ സൂ​ക്ഷി​ക്കാ​നാ​വി​ല്ല.
* വി​ല പി​ടി​ച്ച വ​സ്തു​ക്ക​ൾ ക​രു​താ​തി​രി​ക്കു​ക.
* പാ​സ്പോ​ർ​ട്ട് ഫോ​ട്ടോ പ​തി​ച്ച അ​ഡ്മി​റ്റ് കാ​ർ​ഡ് , തി​രി​ച്ച​റി​യ​ൽ രേ​ഖ, പോ​സ്റ്റ് കാ​ർ​ഡ് സൈ​സി​ലു​ള്ള (4 x 6 ഇ​ഞ്ച്) ക​ള​ർ ഫോ​ട്ടോ പ്ര​ഫോ​ർ​മ​യി​ൽ ഒ​ട്ടി​ച്ചി​രി​ക്ക​ണം.

* കാ​ൽ​ക്കു​ലേ​റ്റ​ർ, ലോ​ഗ​രി​തം ടേ​ബി​ൾ, പേ​ന , പൗ​ച്ചു​ക​ൾ, വാ​ല​റ്റ് എ​ന്നി​വ​യും അ​നു​വ​ദ​നീ​യ​മ​ല്ല.
* ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ളും അ​നു​വ​ദ​നീ​യ​മ​ല്ല. മു​ൻ​കൂ​ർ അ​നു​വാ​ദ​മു​ണ്ടെ​ങ്കി​ൽ മ​രു​ന്നു​ക​ൾ ക​രു​താം.

* ഫേ​സ് മാ​സ്ക്കു​ക​ൾ, ഗ്ലൗ​സു​ക​ൾ, സു​താ​ര്യ​മാ​യ വാ​ട്ട​ർ ബോ​ട്ടി​ൽ, ഹാ​ൻ​ഡ് സാ​നി​റൈ​റ​സ​ർ (50 ml) എ​ന്നി​വ ക​രു​താം.

ഹാ​ളി​ലേ​ക്ക് 1.15 മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ച് വ​രെ​യാ​ണ് പ​രീ​ക്ഷാ സ​മ​യം. പ​രീ​ക്ഷാ​നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വു​ക​ൾ പ്ര​തീ​ക്ഷി​ക്ക​രു​ത്. ഗേ​റ്റി​ൽ വ​ച്ചു ത​ന്നെ മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യു​ണ്ടാ​വും. നി​രോ​ധി​ക്ക​പ്പെ​ട്ട സാ​മ​ഗ്രി​ക​ൾ കൂ​ടെ ക​രു​ത​രു​ത്.

Adwise Career Consulting, Thrissur
Ph: 9400 610 478