തു​ച്ഛ​മാ​യ വാ​ര്‍ഷി​ക ഫീ​സി​ല്‍ ചണ്ഡീഗഡ് പിജിഐഎംഇആര്‍-ൽ നഴ്‌സിംഗ് പഠനം
ച​ണ്ഡീ​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍ഡ് റി​സ​ര്‍ച്ചി​ല്‍ (പി​ജി​ഐ​എം​ഇ​ആ​ര്‍) തു​ച്ഛ​മാ​യ വാ​ര്‍ഷി​ക ഫീ​സി​ല്‍ ന​ഴ്‌​സിം​ഗ് പ​ഠ​ന​ത്തി​ന​വ​സ​രം. 250/- രൂ​പ​യാ​ണ് വാ​ര്‍ഷി​ക ട്യൂ​ഷ​ന്‍ഫീ​സ്.

നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന​ഴ്സിം​ഗ് എ​ഡ്യു​ക്കേ​ഷ​ന്‍റെ (എ​ന്‍ഐ​എ​ന്‍ഇ) കീ​ഴി​ലാ​ണ് പ​ഠ​നാ​വ​സ​രം. 24 വ​രെ അ​പേ​ക്ഷി​ക്കാം. കം​പ്യൂ​ട്ട​ര്‍ അ​ധി​ഷ്ഠി​ത പ്ര​വേ​ശ​ന​പ​രീ​ക്ഷ ജൂ​ലാ​യ് 28നാ​ണ്.

പ്രോ​ഗ്രാ​മു​ക​ള്‍

1. ബി​എ​സ്‌​സി ന​ഴ്സിം​ഗ്
2. പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ്

ബി.​എ​സ് സി. ​ന​ഴ്സിം​ഗ് കോ​ഴ്‌​സി​ന് പെ​ണ്‍കു​ട്ടി​ക​ള്‍ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. നാ​ലു വ​ര്‍ഷ​മാ​ണ് കോ​ഴ്‌​സ്. എ​ന്നാ​ല്‍ ര​ണ്ടു​വ​ര്‍ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ്രോ​ഗ്രാ​മി​ന് ആ​ണ്‍കു​ട്ടി​ക​ള്‍ക്കും അ​വ​സ​ര​മു​ണ്ട്.

അ​ടി​സ്ഥാ​ന​യോ​ഗ്യ​ത

ബി.​എ​സ് സി. ​ന​ഴ്സി​ങ് പ്രോ​ഗ്രാ​മി​ന്

ബ​യോ​ള​ജി സ​യ​ന്‍സ് പ്ല​സ് ടു/​ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ന​വ​സ​രം. അ​വ​ര്‍ ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ച്ചി​രി​ക്ക​ണം. 50 ശ​ത​മാ​നം മാ​ര്‍ക്കു നി​ര്‍ബ​ന്ധ​മാ​യും വേ​ണം. യോ​ഗ്യ​താ പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

പോ​സ്റ്റ് ബേ​സി​ക്

ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാ​ന്‍ പ്ല​സ് ടു/​ത​ത്തു​ല്യ യോ​ഗ്യ​ത വേ​ണം. ഇ​തു കൂ​ടാ​തെ, ജ​ന​റ​ല്‍ ന​ഴ്സി​ങ് ആ​ന്‍ഡ് മി​ഡൈ്വ​ഫ​റി കോ​ഴ്സ്, 50 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ജ​യി​ച്ചി​രി​ക്ക​ണം. നി​ല​വി​ല്‍ ന​ഴ്സി​ങ് കൗ​ണ്‍സി​ലി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്ക​ണം.

പ​രീ​ക്ഷാ ക്ര​മം

ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്, കെ​മി​സ്ട്രി, ഫി​സി​ക്സ്, ബ​യോ​ള​ജി എ​ന്നി​വ​യി​ല്‍നി​ന്ന് 25 വീ​ത​വും ഇം​ഗ്ലീ​ഷ്, ജ​ന​റ​ല്‍ നോ​ള​ജ് - ക​റ​ന്‍റ് അ​ഫ​യേ​ഴ്‌​സ് എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് 25 ചോ​ദ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ജ​ന​റ​ല്‍ ന​ഴ്സിം​ഗ് നി​ല​വാ​ര​മു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ്, ഉ​ണ്ടാ​കു​ക.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും അ​പേ​ക്ഷാ സ​മ​ര്‍പ്പ​ണ​ത്തി​നും pgimer.edu.in

ഡോ. ഡെയ്സൺ പാണേങ്ങാടൻ 9497315495