പ്രി​യ​ദ​ർ​ശ​ൻ-​ഷെ​യ്ൻ നി​ഗം ചി​ത്രം; കൊ​റോ​ണ പേ​പ്പേ​ഴ്സ് ട്രെ‌​യി​ല​ർ
Thursday, March 30, 2023 2:33 PM IST
ഷെ​യ്ന്‍ നി​ഗം, ഷൈ​ന്‍ ടോം ​ചാ​ക്കോ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന കൊ​റോ​ണ പേ​പ്പേ​ഴ്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. പൂ​ർ​ണ്ണ​മാ​യും ത്രി​ല്ല​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​യി​ട്ടാ​ണ് ഷെ​യ്ൻ നി​ഗം എ​ത്തു​ന്ന​ത്.



ന്നാ ​താ​ന്‍ കേ​സ് കൊ​ട് താ​രം ഗാ​യ​ത്രി ശ​ങ്ക​റാ​ണ് നാ​യി​ക. സി​ദ്ധി​ഖ്, സ​ന്ധ്യ ഷെ​ട്ടി, പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, മ​ണി​യ​ന്‍ പി​ള്ള രാ​ജു, ജീ​ൻ പോ​ൾ ലാ​ൽ, ശ്രീ ​ധ​ന്യ, വി​ജി​ലേ​ഷ്, മേ​ന​ക സു​രേ​ഷ് കു​മാ​ര്‍, ബി​ജു പാ​പ്പ​ന്‍, ശ്രീ​കാ​ന്ത് മു​ര​ളി, എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്രം ഏ​പ്രി​ലി​ൽ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

ശ്രീ​ഗ​ണേ​ഷി​ന്‍റേ​താ​ണ് ക​ഥ. ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​ക്കു​ന്ന​തും ഫോ​ര്‍ ഫ്രെ​യിം​സ് ബാ​ന​റി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തും പ്രി​യ​ദ​ര്‍​ശ​ന്‍ ത​ന്നെ​യാ​ണ്. ദി​വാ​ക​ര്‍ എ​സ്. മ​ണി ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് എം.​എ​സ് അ​യ്യ​പ്പ​ന്‍ നാ​യ​ര്‍ ആ​ണ്.