നി​ധി​ൻ ലൂ​ക്കോ​സി​ന്‍റെ "പ​ക' ടൊ​റ​ന്‍റോ ഫെ​സ്റ്റി​വ​ലി​ൽ
Friday, July 30, 2021 5:20 PM IST
നി​ധി​ൻ ലൂ​ക്കോ​സ് സം​വി​ധാ​നം ചെ​യ്ത 'പ​ക " എ​ന്ന ചി​ത്രം ടൊ​റ​ന്‍റോ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മൂ​ത്തോ​ൻ, ജ​ല്ലി​ക്കെ​ട്ട് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ടൊ​റ​ന്‍റോ ഫെ​സ്റ്റി​വ​ലി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

"അ​മ്പി​ളി' ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ സൗ​ണ്ട് എ​ന്‍​ജി​നി​യ​റാ​യ നി​ധി​ൻ ലൂ​ക്കോ​സി​ന്‍റെ ആ​ദ്യ ചി​ത്ര​മാ​ണ് പ​ക (RiverofBlood). ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ല​ട​ക്കം ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ നി​ധി​ൻ ശ​ബ്ദ​സം​വി​ധാ​നം നി​ർ​വ്വ​ഹി​ച്ചി​ട്ടു​ണ്ട്

നാ​ൽ​പ്പ​ത്തി​യാ​റാ​മ​ത് ടൊ​റ​ന്‍റോ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഡി​സ്ക്ക​വ​റി വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വേ​ൾ​ഡ് പ്രീ​മി​യ​റാ​ണ് ഈ ​ചി​ത്ര​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ന​വാ​ഗ​ത സം​വി​ധാ​യ​ക​രു​ടേ​യും, മ​റ്റു സം​വി​ധാ​യ​ക​രു​ടെ ര​ണ്ടാം ചി​ത്ര​വു​മാ​ണ് ഡി​സ്ക്ക​വ​റി വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക.

വ​യ​നാ​ടി​ന്‍റെ കു​ടി​യേ​റ്റ ച​രി​ത്ര​വും കാ​ല​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പ​ക​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ത​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ വ​യ​നാ​ടി​ന്‍റെ ച​രി​ത്രം, ഒ​രു ഉ​റ​ങ്ങു​ന്ന സ്വ​പ്ന​മാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ധി​ൻ പ​റ​ഞ്ഞ​ത്. ഒ​ര​പ്പ് എ​ന്ന വ​യ​നാ​ട്ടി​ലെ ഒ​രു​ൾ​നാ​ട​ൻ ഗ്രാ​മ​ത്തി​ലാ​ണ് പ​ക ചി​ത്രീ​ക​രി​ച്ച​ത്.

ബേ​സി​ൽ പൗ​ലോ​സ്, നി​ധി​ൻ ജോ​ർ​ജ്, വി​നീ​താ കോ​ശി, അ​ഭി​ലാ​ഷ് നാ​യ​ർ, ജോ​സ് കി​ഴ​ക്ക​ൻ, അ​തു​ൽ ജോ​ൺ, മ​റി​യ​ക്കു​ട്ടി, എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​ഗീ​തം ഫൈ​സ​ൽ അ​ഹ​മ്മ​ദ്. അ​നു​രാ​ഗ് ക​ശ്യ​പ് , രാ​ജ് ര​ച​കൊ​ണ്ടെ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.