"ജോ​ര്‍​ജ്ജേ... ര​ത്തീ​ന​യു​ടെ ആ ​സി​നി​മ ന​മു​ക്ക് ചെ​യ്യാം'
Thursday, May 12, 2022 8:45 PM IST
മ​മ്മൂ​ട്ടി​യു​ടെ ഏ​വ​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്രം പു​ഴു സി​നി​മ ഒ​ടി​ടി​യി​ലെ​ത്തി. പ​തി​വി​ല​ധി​കം നെ​ഗ​റ്റീ​വ് ഷെ​യ്ഡു​ള്ള ക​ഥാ​പാ​ത്ര​മാ​യി ആ​ണ് മ​മ്മൂ​ട്ടി പു​ഴു​വി​ൽ എ​ത്തു​ന്ന​ത്. ന​വാ​ഗ​ത​യാ​യ ര​തീ​ന ഷെ​ർ​ഷാ​ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പാ​ർ​വ​തി തി​രു​വോ​ത്തും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു​ണ്ട്.

മ​മ്മൂ​ട്ടി​യു​ടെ എ​ല്ലാ സി​നി​മ​യി​ലും മേ​ക്ക​പ്പ് മാ​നാ​യ എ​സ് ജോ​ർ​ജാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ മ​ക​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​നാ​ണ് സ​ഹ​നി​ർ​മാ​താ​വ്. വേ​ഫാ​ർ​ർ ഫി​ലിം​സി​ന്റെ​യും സൈ​ൻ - സൈ​ൽ സെ​ല്ലു​ലോ​യ്ഡി​ന്‍റെ​യും ബാ​ന​റി​ലാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്. ഇ​പ്പോ​ഴി​ത പു​ഴു​വി​ലേ​ക്ക് എ​ത്തി​യ വ​ഴി വി​വ​രി​ക്കു​ക​യാ​ണ് നി​ർ​മാ​താ​വ് ജോ​ർ​ജ്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ആ​ലു​വ​യി​ൽ വ​ൺ സി​നി​മ​യു​ടെ സെ​റ്റി​ല്‍ ര​ത്തീ​ന​യും ഹ​ര്‍​ഷ​ദും മ​മ്മൂ​ക്ക​യെ ക​ണ്ട് തി​രി​ച്ച് പോ​യ ശേ​ഷം ഞാ​ന്‍ കാ​ര​വാ​നി​ലേ​ക്ക് വി​ളി​ക്ക​പ്പെ​ട്ടു. ജോ​ര്‍​ജ്ജേ... ര​ത്തീ​ന​യു​ടെ ആ ​സി​നി​മ ന​മു​ക്ക് ചെ​യ്യാം, ജോ​ര്‍​ജ്ജ് പ്രൊ​ഡ്യൂ​സ് ചെ​യ്‌​തോ​ളൂ... ഇ​താ​യി​രു​ന്നു മ​മ്മൂ​ക്ക​യു​ടെ വാ​ക്കു​ക​ൾ.

പ​ക്ഷേ പി​ന്നീ​ട് വ​ന്ന പാ​ന്‍​ഡ​മി​ക് അ​വ​സ്ഥ കാ​ര​ണം ആ ​സി​നി​മ ന​ട​ന്നി​ല്ല. പി​ന്നെ​യും കു​റേ നാ​ള്‍ ക​ഴി​ഞ്ഞ് ഞ​ങ്ങ​ൾ പു​ഴു​വി​ന്‍റെ സ​ബ്ജ​ക്റ്റി​ലേ​ക്ക് എ​ത്തി. വ​ള​രെ വ​ലി​യൊ​രു കാ​ന്‍​വാ​സി​ലു​ള്ള സി​നി​മ അ​ല്ലെ​ങ്കി​ലും ഉ​ള്ള​ത് മ​നോ​ഹ​ര​മാ​യും പെ​ര്‍​ഫെ​ക്ടാ​യും പ്രൊ​ഡ​ക്ഷ​ന്‍ ചെ​യ്തു തീ​ര്‍​ക്ക​ണ​മെ​ന്ന് എ​നി​ക്ക് നി​ര്‍​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. സ്‌​ക്രി​പ്റ്റ് ഡി​സ്‌​ക​ഷ​നാ​യി റൈ​റ്റേ​ഴ്‌​സാ​യ ഹ​ര്‍​ഷ​ദും, ഷ​റ​ഫു​വും, സു​ഹാ​സും ര​ത്തീ​ന​യോ​ടൊ​പ്പം മ​മ്മൂ​ക്ക​യു​ടെ വീ​ട്ടി​ലെ​ത്തി.

മു​ഴു​വ​ന്‍ സ്ക്രി​പ്റ്റും കേ​ട്ടു ക​ഴി​ഞ്ഞ​പ്പൊ​ഴേ ഇ​ത് മ​മ്മൂ​ക്ക ഇ​തു​വ​രെ ചെ​യ്ത​പോ​ലു​ള്ള ഒ​രു ക​ഥാ​പാ​ത്ര​മ​ല്ല എ​ന്ന​ത് വ​ലി​യ ആ​വേ​ശ​മു​ണ്ടാ​ക്കി​യി​രു​ന്നു. പ്രൊ​ഡ​ക്ഷ​ന്‍ പ​ങ്കാ​ളി​ക​ളാ​യി സു​ഹൃ​ത്തു​ക്ക​ളാ​യ ശ്യാം ​മോ​ഹ​നും, റെ​നീ​ഷും, രാ​ജേ​ഷ് കൃ​ഷ്ണ​യും കൂ​ടെ കൂ​ടി. കാ​സ്റ്റിം​ഗി​ലാ​യാ​ലും ക്രൂ​വി​ലാ​യാ​ലും ഏ​റ്റ​വും ബെ​സ്റ്റ് ത​ന്നെ കൊ​ടു​ക്ക​ണം എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് പാ​ര്‍​വ്വ​തി​യും, തേ​നി ഈ​ശ്വ​റും, ജെ​യ്ക്‌​സ് ബി​ജോ​യും, മ​നു ജ​ഗ​ത്തും, ദീ​പു ജോ​സ​ഫും, സ​മീ​റ​യും, ബാ​ദു​ഷ​യും പ്രൊ​ജ​ക്റ്റി​ലേ​ക്ക് വ​രു​ന്ന​ത്. ചാ​ര്‍​ട്ട് ചെ​യ്ത​തി​ലും കു​റ​ഞ്ഞ ദി​വ​സ​ത്തി​ല്‍ ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചു.

എ​ന്റെ സി​നി​മാ ജീ​വി​ത​ത്തി​ല്‍ എ​നി​ക്ക് ഏ​റ്റ​വും എ​ക്‌​സൈ​റ്റ്‌​മെ​ന്റു​ണ്ടാ​ക്കി​യ പ്രൊ​ജ​ക്റ്റാ​ണ് പു​ഴു. അ​തി​ലേ​റ്റ​വും പ്ര​ധാ​നം പ്രി​യ​പ്പെ​ട്ട മ​മ്മൂ​ക്ക​യു​ടെ ക​ഥാ​പാ​ത്രം ത​ന്നെ! ഒ​ടു​വി​ല്‍ ഞ​ങ്ങ​ളു​ടെ ഈ ​പു​ഴു SonyLIV ലൂ​ടെ നി​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ഈ ​സി​നി​മ ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ തു​ട​ക്ക​ത്തി​ലെ കോ​വി​ഡ് കാ​ലം മു​ത​ൽ ഇ​ന്നു​വ​രെ കൂ​ടെ നി​ന്ന് എ​ല്ലാ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും ചെ​യ്തു ത​ന്ന ഓ​രോ​രു​ത്ത​രെ​യും ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ന​ന്ദി​പൂ​ർ​വ്വം ഓ​ർ​ക്കു​ന്നു. ഈ ​പു​ഴു​വി​നെ നി​ങ്ങ​ളേ​വ​രും ഏ​റ്റെ​ടു​ക്കും എ​ന്ന വി​ശ്വാ​സ​ത്തോ​ടെ...
എ​സ്. ജോ​ർ​ജ്ജ്