മു​ര​ളി ഗോ​പി​യു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്‌​തു
Saturday, July 31, 2021 1:43 AM IST
ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മു​ര​ളി ഗോ​പി​യു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്‌​തു. പേ​ജി​ൽ മു​ര​ളി​യു​ടെ അ​ച്ഛ​ന്‍റെ ചി​ത്രം പ്രൊ​ഫൈ​ൽ ഫോ​ട്ടോ ആ​ക്കി മാ​റ്റി​യി​യി​ട്ടു​ണ്ട്. ത​ന്‍റെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത വി​വ​രം അ​ദ്ദേ​ഹം ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പേ​ജ് ഹാ​ക്ക് ചെ​യ്ത​ത്.

അ​ടു​ത്തി​ടെ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​നൂ​പ് മേ​നോ​ന്‍റെ പേ​ജും ഏ​താ​നം മാ​സം മു​ന്പ് ഹാ​ക്ക് ചെ​യ്തി​രു​ന്നു. 15 ല​ക്ഷം പേ​രു​ള്ള പേ​ജി​ൽ നി​ന്നും നാ​ല് ല​ക്ഷം ഫോ​ളോ​വേ​ഴ്സി​നെ​യാ​ണ് അ​നൂ​പ് മേ​നോ​ന് ന​ഷ്ട​പ്പെ​ട്ട​ത്. ആ​റ് മാ​സം മു​ൻ​പ് വ​രെ​യു​ള്ള പോ​സ്റ്റു​ക​ൾ ഡി​ലീ​റ്റും ചെ​യ്തി​രു​ന്നു.