ദി​ലീ​പി​ന്‍റെ 149-ാം ചി​ത്രം; സം​വി​ധാ​നം വി​നീ​ത് കു​മാ​ർ
Friday, March 31, 2023 10:53 AM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ന​ട​ൻ വി​നീ​ത് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി‌​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ ച​ട​ങ്ങു​ക​ൾ അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. ടൊ​വീ​നോ​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ഡി​യ​ർ ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​നീ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ദി​ലീ​പി​ന്‍റെ ക​രി​യ​റി​ലെ 149-ാമ​ത്തെ ചി​ത്ര​മാ​ണി​ത്. ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ദി​ലീ​പ് ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം സ​നു താ​ഹി​ർ. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം- രാ​ജേ​ഷ് രാ​ഘ​വ​ൻ. ഷി​ബു ച​ക്ര​വ​ർ​ത്തി, വി​നാ​യ​ക് ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് മി​ഥു​ൻ മു​കു​ന്ദ​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ ദീ​പു ജോ​സ​ഫ്.