പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര്‍ ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ്. പശുവിന്റെയും ആടിന്റെയുമെല്ലാം ആമാശയവ്യൂഹത്തിലെ ആദ്യ അറയായ പണ്ടം അഥവാ റൂമനില്‍ ദഹന പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടത്തുന്നതിനായി അനേകലക്ഷം സൂക്ഷ്മാണുക്കളാണ് ഇടതടവില്ലാതെ പണിയെടുക്കുന്നത്.

ദഹനത്തെയും പോഷകനിര്‍മാണത്തെയും സഹായിക്കുന്ന ഈ മിത്രാണുക്കളില്‍ 80 ശതമാനത്തോളം ബാക്ടീരിയകളാണ്. ബാക്കി 20 ശതമാനം പ്രോട്ടോസോവ ഇനത്തില്‍പ്പെട്ട സൂക്ഷ്മാണുക്കളും മിത്രാണു കുമിളുകളുമാണ്. പൂര്‍ണാരോഗ്യമുള്ള ഒരു പശുവിന്റെ പണ്ടത്തില്‍ നിന്നു ശേഖരിക്കുന്ന ഒരു മില്ലിദ്രാവകത്തില്‍ ഒരു ലക്ഷം കോടിയിലധികം മിത്രാണുക്കളായ ബാക്റ്റീരിയകളും ഒരു ദശല ക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാവും എന്നാണ് ഏകദേശ കണക്ക്. ഇരുനൂറില്‍പ്പരം ഇനം ബാക്ടീരിയകളും ഇരുപതിലേറെ ഇനം പ്രോട്ടോസോവകളും ഈ ലക്ഷോപലക്ഷം സൂക്ഷ്മാണുക്കളിലുണ്ട്.

പണ്ടത്തില്‍വച്ച് ഈ സൂക്ഷ്മാണുക്കള്‍ പെരുകുകയും പുതുക്കുകയും ചെയ്യും. കന്നുകാലി കള്‍ക്കു നല്‍കുന്ന പുല്ലും പെല്ലറ്റും പിണ്ണാക്കുമെല്ലാം തരാതരം പോലെ ദഹിപ്പിച്ച്, നാരുകളെ പലവിധ ഫാറ്റി അമ്ലങ്ങളായും മാംസ്യമാത്രകളെ സൂക്ഷ്മാണു മാംസ്യമാത്രകളായും (മൈക്രോബിയല്‍ പ്രോട്ടീന്‍) പരിവര്‍ ത്തനം ചെയ്ത് ആഗിരണം ചെയ്യാന്‍ പാകത്തിന് തയാറാക്കി നല്‍കുന്ന ആമാശയത്തിനുള്ളിലെ ആത്മാര്‍ ത്ഥയുള്ള പാചകക്കാരാണ് ഈ മിത്രാണുക്കള്‍ എന്നു ചുരുക്കം.

പണ്ടത്തിനുള്ളിലെ മിത്രാണു ക്കളുടെ സേവനങ്ങള്‍ തീറ്റയുടെ ദഹനപ്രവര്‍ത്തനത്തിലും പോഷക നിര്‍മാണത്തിലും മാത്രമായി ഒതുങ്ങു ന്നതല്ല. ദഹനവ്യൂഹത്തില്‍ ഉപദ്രവ കാരികളായ അണുക്കളുടെ പെരുപ്പം തടയല്‍, ദഹനവ്യൂഹത്തിലെ ശ്ലേഷ് മസ്തരങ്ങളെ ഉപദ്രവകാരികളായ അണുക്കളില്‍ നിന്നും സംരക്ഷിക്കല്‍, ആമാശയവ്യൂഹത്തിലെത്തുന്ന വിഷവസ്തുക്കളെ നിര്‍വീര്യമാക്കല്‍, ജീവകം ബി., ജീവകം കെ. തുടങ്ങിയ വയുടെ തുടര്‍ച്ചയായ ഉത്പാദനം, ശരീരത്തിന് പ്രതിരോധ ശേഷി നല്‍കല്‍ തുടങ്ങി മിത്രാണുക്കള്‍ കന്നുകാലികള്‍ക്ക് നല്‍കുന്ന സേവന ങ്ങളുടെ പട്ടിക വിപുലമാണ്.

ഈ സൂക്ഷ്മാണുക്കള്‍ നിലനില്‍ക്കാനും അവയുടെ വംശവര്‍ധനയ്ക്കും വേണ്ടി ചില പ്രത്യേക സാഹചര്യങ്ങളും അത്യാവശ്യമാണ്. റൂമനിലെ അമ്ലത 67 ആയിരിക്കണം. ഊഷ്മാവ് 38-42 ഡിഗ്രി സെല്‍ഷ്യസ് വേണം.

പണ്ടത്തിനുള്ളില്‍ ഉയര്‍ന്ന അള വില്‍ മിത്രാണുക്കള്‍ ഉണ്ടെങ്കില്‍ ദഹനപ്രവര്‍ത്തനവും പോഷകാഗീ രണവും കൂടുതല്‍ കാര്യക്ഷമമായി നടക്കും. അതു കന്നുകാലികളുടെ വളര്‍ച്ചയിലും ഉത്പാദനത്തിലുമെല്ലാം പ്രതിഫലിക്കും. പണ്ടത്തിനുള്ളില്‍ മിത്രാണുക്കളുടെ സാന്ദ്രത വര്‍ധി പ്പിച്ചാല്‍ അതു കന്നുകാലികളുടെ ആരോഗ്യത്തിനും ഉത്പാദനത്തിനും ഏറെ ഗുണകരമാണന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

പണ്ടത്തി നുള്ളില്‍ സ്വാഭാവികമായി കണ്ടു വരുന്ന മിത്രാണുക്കളുടെ സാന്നിധ്യവും സാന്ദ്രതയും കൂടിയ അളവില്‍ ഉറപ്പുവരുത്തുന്നതിനായും മിത്രാ ണുക്കള്‍ നശിച്ചുപോവുന്ന സാഹചര്യ ങ്ങളില്‍ അവയുടെ സാന്ദ്രത വീണ്ടെടു ക്കുന്നതിനായും കര്‍ഷകര്‍ക്ക് തങ്ങളു ടെ ഉരുക്കള്‍ക്ക് നല്‍കുന്ന റെഡി മെയ്ഡ് മിത്രാണു മിശ്രിതമാണ് പ്രോബയോട്ടിക്കുകള്‍. ലാക്ടോബാ സില്ലസ്, ബിഫിഡൊബാക്ടീരിയം, സക്കറോമൈസസ് / യീസ്റ്റ് തുടങ്ങിയ ബാക്ടീരിയകളാണ് പ്രോബയോട്ടിക് മിത്രാണുമിശ്രിതത്തിലെ പ്രധാന ഘടകങ്ങള്‍.

പലതുണ്ട് ഗുണങ്ങള്‍

ഒരു വെടിക്ക് രണ്ടുപക്ഷി എന്നൊ രു പഴഞ്ചൊല്ലുണ്ട്. എന്നാല്‍, പ്രോബ യോട്ടിക്കുകളെക്കുറിച്ചാണ് പറയുന്ന തെങ്കില്‍ ഈ ചൊല്ലിന് ഒരു തിരുത്ത് വേണ്ടിവരും. പ്രോബയോട്ടിക്കുകള്‍ നല്‍കിയാല്‍ നേട്ടം ഒന്നും രണ്ടുമല്ല പലതാണ്. പ്രോബയോട്ടിക്കുകള്‍ നല്‍കി പണ്ടത്തിനുള്ളില്‍ മിത്രാണു ക്കളുടെ സാന്ദ്രത വര്‍ധിപ്പിക്കുന്നതു കന്നുകാലികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും ഉത്പാദനത്തെ ഉയര്‍ത്തുമെന്നും വിവിധ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

മിത്രാണു ക്കളുടെ സാന്ദ്രത ഉയരുംതോറും തീറ്റപ്പുല്ലില്‍ അടങ്ങിയ വിവിധതരം നാരുകളുടെ അരവും ദഹനവും കൂടുതല്‍ കാര്യക്ഷമമാവുകയും കറവ പ്പശുക്കളില്‍ ഉത്പാദനവും പാലിന്റെ ഫാറ്റ്, എസ്.എന്‍.എഫ്. ഉള്‍പ്പെടെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യും.

കാലിത്തീറ്റ / പെല്ലറ്റ്, ധാന്യപ്പൊടി കള്‍, ബിയര്‍ വേസ്റ്റ് പോലുള്ള സാന്ദ്രീ കൃത തീറ്റകള്‍ അധിക അളവില്‍ നല്‍കുമ്പോള്‍ കന്നുകാലികളുടെ ആമാശയത്തിലെ അമ്ലനില ഏറെ നേരം ഉയര്‍ന്നുനില്‍ക്കുന്നത് അത്യുല് പാദനമുള്ള പശുക്കളില്‍ കാണുന്ന പ്രശ്നമാണ്. സബ് അക്യൂട്ട് റൂമിനെല്‍ അസിഡോസിസ് എന്നറിയപ്പെടുന്ന ഈ പ്രശ്നം ഉരുക്കളുടെ ആരോഗ്യ ത്തെ പലവിധത്തില്‍ ബാധിക്കും.

വയറിളക്കം, ഇടക്കിടെയുള്ള അകിടു വീക്കം, പാലില്‍ കൊഴുപ്പ് കുറയല്‍, കുളമ്പുകള്‍ക്ക് തേയ്മാനം തുടങ്ങി സബ് അക്യൂട്ട് റൂമിനെല്‍ അസിഡോസിസ് കാരണം ഉണ്ടാവുന്ന പ്രശ്ന ങ്ങള്‍ നിരവധിയുണ്ട്. ദഹന പ്രവര്‍ ത്തനങ്ങള്‍ താറുമാറാകുകയും ചെയ്യും. സ്വാഭാവികമായി കാണുന്ന മിത്രാണുക്കള്‍ നശിക്കുന്നതിനും ഉപദ്രവകാരികളായ അണുക്കള്‍ പെരുകുന്ന തിനും പണ്ടത്തിലെ ഉയര്‍ന്ന അമ്ലനില വഴിയൊരുക്കും.


ഇത്തരം സാഹചര്യങ്ങളില്‍ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും അമ്ലനിലയിലുണ്ടാക്കാവുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാനും ദഹനത്തിനാവശ്യമായ മിത്രാണുക്കളുടെ സാന്നിധ്യം ഉറപ്പാക്കാനും പ്രോബയോട്ടിക് മിശ്രിതങ്ങള്‍ നല്‍കാവുന്നതാണ്. ഗുരുതരമായ സംക്രമികരോഗങ്ങളില്‍ നിന്നും ചികിത്സയിലൂടെ രക്ഷപ്പെടുന്ന പശു ക്കള്‍ക്കും കിടാക്കള്‍ക്കും ശരീര ക്ഷീണം മറികടന്ന് പഴയ ആരോ ഗ്യവും ഉത്പാദനവും വീണ്ടെടുക്കാന്‍ പ്രോബയോട്ടിക്കുകള്‍ നല്‍കുന്നത് ഫലപ്രദമാണ്.

കന്നുകാലികള്‍ക്കാവശ്യമായ മാംസ്യത്തിന്റെയും ജീവകങ്ങളുടെയും ഉത്പാദകര്‍ കൂടിയാണ് മിത്രാണു സൂക്ഷ്മാണുക്കള്‍. അതിനാല്‍ ഇവ യുടെ സാന്ദ്രത ഉയരും തോറും ആമാശയത്തിനുള്ളില്‍ പോഷകോത് പാദനവും വര്‍ധിക്കും. വളര്‍ച്ചാപ്രായ ത്തിലുള്ള കിടാക്കളിലും മാംസോത് പാദനത്തിനായി വളര്‍ത്തുന്ന ഉരുക്ക ളിലും തീറ്റപരിവര്‍ത്തശേഷി ഉയര്‍ത്തുന്നതിനും ശരീരതൂക്കം വര്‍ധിപ്പിക്കുന്നതിനും മിത്രാണുമിശ്രിതങ്ങള്‍ മുതല്‍കൂട്ടാവും.

കുഞ്ഞുപശുക്കിടാ ക്കളിലും ആട്ടിന്‍കുഞ്ഞുങ്ങളുമെല്ലാം കോളിഫോം പോലുള്ള ഉപദ്രവകാരി കളായ ബാക്ടീരിയകള്‍ കാരണം ഉണ്ടാവുന്ന വയറിളക്കം തടയാന്‍ നല്‍കാവുന്ന പ്രതിരോധ മിശ്രിതം കൂടിയാണ് പ്രോബയോട്ടിക്കുകള്‍. തള്ളയില്‍ നിന്നും കുഞ്ഞുങ്ങളെ വേര്‍പിരിക്കല്‍/ വീനിംഗ് രോഗങ്ങള്‍, കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍, ദീര്‍ഘദൂരയാത്ര തുടങ്ങിയ ഘടക ങ്ങള്‍ കന്നുകാലികളില്‍ ശരീരസമ്മര്‍ ദമുണ്ടാക്കും.

ഇത്തരം സമ്മര്‍ദ സാഹചര്യങ്ങള്‍ ഉത്പാദനത്തെ ബാധിക്കുമെന്നു മാത്രമല്ല രോഗാണു ക്കളുടെ വളര്‍ച്ചയെ വേഗത്തിലാക്കു കയും ചെയ്യും. സമ്മര്‍ദമുണ്ടാവുന്ന ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യാന്‍ കന്നുകാലികളെ പ്രാപ്ത മാക്കാന്‍ മിത്രാണു മിശ്രിതങ്ങള്‍ ഒരു പരിധിവരെ സഹായിക്കും.

മറ്റ് മൃഗങ്ങള്‍ക്കും

കന്നുകാലികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും നായ, പന്നി, മുയല്‍, കോഴികള്‍ തുടങ്ങിയ വളര്‍ത്തുജീവികളുടെ ദഹനപ്രവര്‍ത്തനങ്ങളിലും സൂക്ഷ് മാണുക്കള്‍ പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രോബയോട്ടിക് മിശ്രിതങ്ങള്‍ നല്‍കുന്നത് ഇവ യ്ക്കും പ്രയോജന പ്രദമാവും. ബ്രോയിലര്‍ കോഴികളില്‍ തീറ്റപരി വര്‍ത്തനശഷി ഉയര്‍ത്തുന്നതിനും വളര്‍ച്ചാനിരക്ക് വേഗത്തിലാക്കുന്നതിനും കുഞ്ഞുങ്ങളില്‍ മരണ നിരക്ക് കുറയ്ക്കുന്നതിനും പ്രോബയോട്ടിക്കുകള്‍ തുണയാവും.

മുട്ടക്കോഴി കളിലാവട്ടെ മുട്ടയുത്പാദന മിക വാണ് പ്രോബയോട്ടിക്കുകള്‍ നല്‍ കുന്ന ഗുണം. കോഴികള്‍ക്ക് മാത്രമല്ല ഓമനപക്ഷികള്‍ക്കും താറാവുകള്‍ ക്കുമെല്ലാം മിത്രാണു മിശ്രിതങ്ങള്‍ നല്‍കുന്നത് എപ്പോഴും നേട്ടം തന്നെ. നായ, പന്നി, പൂച്ച, മുയല്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ വളര്‍ച്ചനിരക്കും രോഗപ്രതിരോധഗുണവും മെച്ചപ്പെ ടുത്താന്‍ പ്രോബയോട്ടിക്കുകള്‍ ഉപ യോഗ പ്പെടുത്താം. പ്രത്യേകിച്ച് ശരീര സമ്മര്‍ദമുണ്ടാക്കുന്ന സമയങ്ങളില്‍ പ്രോബയോട്ടിക്കുകളില്‍ അടങ്ങിയ മിത്രാണുക്കള്‍ അരുമകളുടെ ആരോഗ്യ സംരക്ഷകരായി മാറും.

മുടക്കുമുതല്‍ ഇരട്ടിയായി തിരിച്ചുനല്കും

വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കാവുന്ന പ്രോബയോട്ടിക്കുകളില്‍ ഏറ്റവും പരി ചിതമായതും എളുപ്പത്തില്‍ ലഭ്യ മായതും വീട്ടില്‍ ഉപയോഗിക്കുന്ന യീസ്റ്റ് ആണ്. പ്രോബയോട്ടിക് ആയി യീസ്റ്റ് ദിവസം 2 ഗ്രാം എന്ന അളവില്‍ കന്നു കുട്ടികള്‍ക്കും അഞ്ച് ഗ്രാം അള വില്‍ കറവയുള്ള പശുക്കള്‍ക്കും നല്‍കാം.

ലാക്ടോബാസില്ലസ്, ബിഫി ഡൊ ബാക്ടീരിയം, പ്രൊപ്പിയോണി ബാക്ടീ രിയ, യീസ്റ്റ് / സക്കറോ മൈസസ് സെര്‍വീസിയ തുടങ്ങിയ ഉപകാരി കളായ അണുക്കളെ തരാതരം പോലെ ഉള്‍പ്പെടുത്തി തയാറാക്കിയ നിരവധി റെഡിമെയ്ഡ് പ്രോബയോട്ടിക്കുകളും വിപണിയില്‍ സുലഭമാണ്. ഫീഡ് അപ് യീസ്റ്റ്, പീബയോട്ടിക്, എക്കോ ട്ടാസ് തുടങ്ങിയവ ഇവയില്‍ ചിലതാണ്.

ഉപകാരികളായ പ്രോബയോട്ടിക് അണുക്കള്‍ക്കൊപ്പം അവയുടെ വളര്‍ച്ച യ്ക്കും പെരുക്കത്തിനും വേണ്ട അനു കൂല സാഹചര്യം ഒരുക്കി നല്‍കുന്ന പ്രീബയോട്ടിക്ക് ഘടകങ്ങളും എന്‍ സൈമുകളും ചേര്‍ത്ത് ഒരു പടി കൂടി മികച്ചതാക്കിയ സിംബയോട്ടിക്ക് എന്ന റിയപ്പെടുന്ന പ്രോബയോട്ടിക്, പ്രീബ യോട്ടിക്ക് മിശ്രിതങ്ങളും വിപണി യിലുണ്ട്.

പ്രോബയോട്ടിക്കുകളും സിംബയോട്ടിക്കുകളും വാങ്ങുന്നതിനു മുടക്കുന്ന പണം മറ്റൊരുവഴിയില്‍ ഇരട്ടിയായി കര്‍ഷകനു തന്നെ തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്ര വുമല്ല, ഫാമുകളിലും മറ്റും അധിക മായി ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യ ങ്ങളെ ഒഴിവാക്കാനും പ്രോബയോട്ടി ക്കുകള്‍ സഹായിക്കും.

ഡോ.എം. മുഹമ്മദ് ആസിഫ്