കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ നിരനിരയായി നടന്നു പോകുന്ന ഉഴവുകാര്‍ പതിവ് കാഴ്ചയായിരുന്നു.

അരയില്‍ തോര്‍ത്തും തലയില്‍ വട്ടക്കെട്ടുമായി പുലര്‍ച്ചെ പാടങ്ങളിലിറങ്ങുന്ന ഉഴവുകാര്‍ ഒരു കാലത്ത് കാര്‍ഷിക കേരളത്തിന്റെ മുഖഛായ തന്നെയായിരുന്നു. ആ സ്ഥാനത്ത് ട്രാക്ടറുകളും ട്രില്ലറുകളും വന്നതോടെ കലപ്പയും പല്ലിയുമൊക്കെ എങ്ങോ പോയി മറഞ്ഞു. പഴയ കര്‍ഷക കുടുംബങ്ങളുടെ അറകളിലോ തട്ടിന്‍പുറങ്ങളിലോ അവ മാറാല പിടിച്ച് കിടപ്പുണ്ടാവണം.

കൊയ്ത്ത് കഴിഞ്ഞ പാടശേഖര ങ്ങളില്‍ വെള്ളം കയറ്റിയും അല്ലാതെ യുമാണ് ഉഴവ് നടത്തിയിരുന്നത്. വെള്ളത്തിലും പൊടിയിലുമുള്ള പൂട്ട് എന്നാണ് അതിനു പറഞ്ഞിരുന്നത്. രണ്ടു പോത്തുകളെ (ചിലയിടങ്ങളില്‍ കാളകള്‍) നുകത്തില്‍ കെട്ടി അതിനെ കലപ്പയുമായി ഘടിപ്പിച്ചാണ് ഉഴവ് നടത്തുന്നത്. ഉഴവുകാരന്‍ പോത്തു കളെ നിയന്ത്രിക്കുന്നതിനൊപ്പം കല പ്പയും മണ്ണില്‍ താഴ്ത്തിപ്പിടിക്കും. അതുവഴി മണ്ണ് നന്നായി ഇളകി മറിയും.

കുട്ടനാട്ടില്‍ പ്രധാനമായും രണ്ടു വിതകളുണ്ട്. ചേറ്റുവിതയും പൊടി വിതയും. ചേറ്റു വിതയ്ക്ക് വെള്ളം കയറ്റിയശേഷമാണ് ഉഴവ്. പൊടി വിതയ്ക്കാവട്ടെ ഉണങ്ങിയ മണ്ണിലും. പൊടി വിത കഴിയുമ്പോള്‍ പല്ലിക്ക ലപ്പ ഉപയോഗിച്ച് വിത മറയ്ക്കുമായിരുന്നു.

ചില സ്ഥലങ്ങളില്‍ ഉഴവിനു കാളകളെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, കുട്ടനാടന്‍ പാടശേഖര ങ്ങളില്‍ കന്ന് (പോത്ത്) ഉഴവായിരുന്നു ഏറെയും. ഉഴവ് കുലത്തൊഴിലായി സ്വീകരിച്ച കുടുംബങ്ങള്‍ അക്കാ ലത്ത് ധാരാളമുണ്ടായിരുന്നു.

നുകത്തില്‍ കെട്ടിയ പോത്ത് നടക്കുന്ന താളത്തില്‍ കലപ്പ മണ്ണില്‍ അമര്‍ത്തി പിടിച്ച് മണിക്കൂറുകളോളം അതിനു പുറകെ നടക്കുക അത്ര എളുപ്പമുള്ള പണിയായിരുന്നില്ല. ചെറുപ്പം മുതലേ ഉഴവ് ശീലിച്ചെങ്കില്‍ മാത്രമേ അതില്‍ തിളങ്ങാന്‍ കഴിയു മായിരുന്നുള്ളു. ഉഴവുകാരുടെ വിശ്രമ വേളകളില്‍ കലപ്പയില്‍ കൈവയ്ക്കാന്‍ അവസരം കിട്ടുന്ന ഇളംമുറക്കാരാണ് പിന്നീട് കൈ തെളിഞ്ഞ് നല്ല ഉഴവു കാരനായി മാറുന്നത്.രണ്ടു തരത്തിലുള്ള ഉഴവുണ്ട്

ഒരു ചാലും രണ്ടു ചാലും. നെടുകെ മാത്രമുള്ള ഉഴുതുമറിക്കലിന് ഒരു ചാലെന്നും നെടുകയും കുറുകയു മുള്ളതിന് രണ്ടു ചാലെന്നും പറയും. മണ്ണ് നന്നായി ഇളകി മറിയാന്‍ രണ്ടു ചാല്‍ ഉഴവ് വേണം. വലിയ കണ്ട ങ്ങളില്‍ പത്തും പതിനാലും ഉഴവുകാര്‍ ഒന്നിച്ച് നിരനിരയായി ഉഴുതു പോവുന്നതു കാണാന്‍ നല്ല ചേലുണ്ടാ യിരുന്നു. നല്ല പോത്ത് കിടാക്കളെ വാങ്ങി, വളര്‍ത്തി വലുതാക്കിയാണ് പലരും ഉഴവിന് ഉപയോഗിച്ചിരുന്നത്. മറ്റു ചിലര്‍ ഉഴവിന് സമയമാകുമ്പോള്‍ വില കൊടുത്തു വാങ്ങും.

ഉഴവിന് രണ്ടു തരം കലപ്പകളു ണ്ടായിരുന്നു. ഒന്ന് മരക്കലപ്പയും മറ്റേത് ഇരുമ്പ് നാക്ക് പിടിപ്പിച്ച ബോസ് കലപ്പയും. കൂടുതല്‍ ആഴ ത്തിലും വലുപ്പത്തിലും മണ്ണ് ഇള കാന്‍ ബോസ് കലപ്പയാണ് ഉപയോ ഗിച്ചിരുന്നത്. അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് ഉഴവ്. ശ്രദ്ധ പാളിയാല്‍ കലപ്പ തെന്നി അപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യും. 'കലപ്പയില്‍ കൈവച്ചിട്ടു തിരിഞ്ഞ് നോക്കാന്‍ പാടില്ല' എന്ന ചൊല്ല് തന്നെയുണ്ടാ യത് ഇങ്ങനെയാണെന്നു വേണം കരുതാന്‍. കലപ്പ ആദ്യ മായി നമ്മുടെ നാട്ടില്‍ അവ തരിപ്പിച്ചത് ബുദ്ധമതക്കാരാണെന്നു പറയപ്പെടുന്നു.

ഇത്ര പറ കണ്ടം ഉഴുതാല്‍ ഇത്ര പറ നെല്ല് എന്ന കണക്കി ലായിരുന്നു കൂലി. ആണ്ടുവട്ടം രണ്ടു മാസമാണ് ഉഴവു കാര്‍ക്ക് ജോലി ഉണ്ടായിരുന്നത്. ജന്മി -കുടിയാന്‍ സമ്പ്രദായം നിലവിലിരുന്ന കാലത്ത് സമയത്ത് കന്നിനെ ഇറക്കി നിലം ഉഴുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലാളിയുടെ ചുമലില്‍ നുക ത്തിന്റെ ഒരറ്റവും മറ്റെയറ്റം പോത്തിന്റെ കഴു ത്തിലും കെട്ടി ഉഴവ് നടത്തു മായിരുന്നുവെന്നുവത്രേ. ഫോണ്‍ : 9447505677

ആന്‍റണി ആറില്‍ചിറ