ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃതിയുടെ സ്വാഭാവികത പരമാവധി ഉള്‍ക്കൊണ്ട്, മണ്ണും, വിളകളും മനുഷ്യപ്രയത്‌നവും സമന്വയിക്കുമ്പോഴാണ് ജൈവക്കൃഷിയുടെ ഗുണഫലങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്.

വിഷലിപ്തമല്ലാത്ത ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം ഉത്പാദനക്ഷമതകൂട്ടാനും സുസ്ഥിരമായ ഉത്പാദനം ഉറപ്പുവരുത്താനും കൂടുതല്‍ വില ലഭിക്കാനുമുളള കൃഷിരീതിയാണു ജൈവക്കൃഷി. ജൈവകൃഷി ചെയ്യാന്‍ പുറപ്പെടുന്ന കാര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം ശരിയായ ജൈവക്കൃഷി രീതികളെക്കുറിച്ചുളള അജ്ഞതയാണ്.

പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന ജീവനുളള വസ്തുക്കളും അവയുടെ അവശിഷ്ടങ്ങളും ചേര്‍ത്തു മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്തുകയും ജൈവികമാര്‍ഗങ്ങള്‍ അവലംബിച്ച് കീടരോഗനിയന്ത്രണം സാധ്യമാക്കു കയും ചെയ്യുക എന്നതാണു ജൈവക്കൃഷിരീതിയുടെ സത്ത. ഗുണമേന്മ യുളള ഉത്പാദനോപാധികളുടെ ലഭ്യത ജൈവകൃഷിയില്‍ വളരെ പ്രധാനപ്പെട്ടതാണ്.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള കായംകുളം ഒന്നാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്കൊരു വഴികാട്ടിയാണ്. ഗുണമേന്മയുളള 40-ല്‍ പരം ഉത്പാദനോപാധികള്‍ ഇവിടെ നിന്നു വിതരണം ചെയ്യുന്നുണ്ട്. അതില്‍ത്തന്നെ 25-ല്‍പ്പരം ജൈവകൃഷി ഉത്പാദനോപാധികളാണ്.

വിവിധതരം ജൈവവളങ്ങള്‍, വളര്‍ച്ചാത്വരകങ്ങള്‍, ജൈവകീട നാശിനികള്‍, മിത്രബാക്ടീരിയകള്‍, മിത്രകുമിളുകള്‍, ജീവാണുവളങ്ങള്‍, കുമിള്‍നാശിനികള്‍, ഫിറമോണ്‍ കെണികള്‍, സൂക്ഷ്മ മൂലക മിശ്രിതങ്ങള്‍, ഗുണമേന്മയുളള നടീല്‍ വസ്തുക്കള്‍, കൂണ്‍വിത്ത് എന്നിവ യെല്ലാം ഈ കേന്ദ്രത്തില്‍ ഉത്പാദി പ്പിച്ച് വിതരണം ചെയ്തു വരുന്നു.

ജൈവവളങ്ങള്‍

മണ്ണിന്റെ ഉത്പാദക്ഷമതയില്‍ സുപ്രധാനപങ്ക് വഹിക്കുന്ന ഒന്നാണു ജൈവാംശം. മണ്ണിന്റെ രാസ-ഭൗതിക ഗുണങ്ങള്‍ സംരക്ഷിക്കുന്നതില്‍ മണ്ണിലെ ജൈവാംശത്തിന് വലിയ പങ്കുണ്ട്. നിരന്തരവും, സമൃദ്ധവുമായ ജൈവവള പ്രയോഗത്തിലൂടെ മാത്രമേ മണ്ണിലെ ജൈവാംശം നിലനിര്‍ത്തു വാന്‍ സാധിക്കൂ.

മണ്ണിരകമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, ട്രൈക്കോ ഡെര്‍മയും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് സമ്പുഷ്ടീകരിച്ച ചാണക പ്പൊടി എന്നിവ ഇവിടെ നിന്നു വിതരണം ചെയ്യുന്നുണ്ട്. മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിനാവശ്യമായ മണ്ണിരകളും ഈ കേന്ദ്രത്തില്‍ ലഭ്യമാണ്. ഗ്രോ ബാഗുകളിലും, ചെടിച്ചട്ടികളിലും കൃഷി ചെയ്യുന്നവര്‍ക്കായി സമ്പുഷ്ടീ കരിച്ച ജൈവവളക്കട്ടകളും ഇവിടെ നിന്നു ലഭിക്കും.

വളര്‍ച്ചാത്വരകങ്ങള്‍

ജൈവകൃഷിയുടെ ആരംഭകാലത്ത് മണ്ണിലെ ജൈവാംശത്തിന്റെ കുറവ് കൃഷിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതുപരിഹരിക്കാന്‍ പലതരം ജൈവവളക്കൂട്ടുകള്‍ വളര്‍ച്ചാ ത്വരകങ്ങളായി ഉപയോഗിക്കണം. പഞ്ചഗവ്യം, ദശഗവ്യം, മത്തിശര്‍ക്കര മിശ്രിതം എന്നിവ ഈ കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വളര്‍ച്ചാത്വര കങ്ങളാണ്.

പശുവില്‍ നിന്നു കിട്ടുന്ന അഞ്ച് ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണു പഞ്ചഗവ്യംനിര്‍മിക്കുന്നത്. കീടങ്ങളെ വികര്‍ഷിക്കാന്‍ കഴിവുളള അഞ്ചു സസ്യങ്ങളുടെ ഇലകളുടെ സത്തു ചേര്‍ത്താണ് ദശഗവ്യം ഉണ്ടാക്കുന്നത്. ദശഗവ്യം ഒരു കീടനാശിനിനായും ഉപയോഗിക്കാം. മത്തിയും, ശര്‍ക്ക രയും ചേര്‍ത്ത് നിര്‍മിക്കുന്ന ഫിഷ് അമിനോ ആസിഡ് എന്ന പേരിലറിയ പ്പെടുന്ന മത്തിശര്‍ക്കര മിശ്രിതം ഒരു വളര്‍ച്ചാത്വരകം മാത്രമല്ല, നെല്ലി ലെയും പയറിലെയുമൊക്കെ ചാഴി കളെ നിയന്ത്രിക്കാനും ഉപയോഗിക്കാവുന്നതാണ്.

ജീവാണുവളങ്ങള്‍

അശാസ്ത്രീയ കൃഷിരീതികളിലൂടെ മണ്ണിലെ ജൈവാംശം കുറയുകയും, മണ്ണിന്റെ ഘടന നഷ്ടപ്പെടുകയും അമ്ലത കൂടുകയും ചെയ്തതുമൂലം മണ്ണിലുളള സൂക്ഷമ ജീവികളുടെ എണ്ണം വളരെക്കുറഞ്ഞു. ഈ സാഹ ചര്യത്തിലാണ് കൃത്രിമമായി സൂക്ഷമ ജീവികളെ മണ്ണിലേയ്ക്ക് കൊടുക്കുന്ന ജീവാണു വളപ്രയോഗത്തിന് പ്രാധാ ന്യമേറുന്നത്. നൈട്രജന്റെ ലഭ്യത കൂട്ടുന്ന അസോസ്‌പൈറില്ലം, അ സോള എന്നീ ജീവാണു വളങ്ങളും, ഫോസ്ഫറസ് ലഭ്യത കൂട്ടുന്ന മിത്രകുമിളുകളായ വാം, പൊട്ടാസ്യം ലഭ്യത കൂട്ടുന്ന പൊട്ടാസ്യം സോലു ബിലൈസിംഗ് ബാക്ടീരിയ എന്നീ ജീവാണുവളങ്ങളും ഈ കേന്ദ്ര ത്തിലുണ്ട്.

ജൈവിക കീട-രോഗനിയന്ത്രണം

പ്രകൃതിക്ക് കോട്ടംതട്ടാത്ത ജൈവകൃഷിരീതിയില്‍ രാസരഹിത കീടരോഗനിയന്ത്രണം ഏറെ പ്രാധാ ന്യം അര്‍ഹിക്കുന്നു. അപകടരഹി തവും, പരിസരമലിനീകരണം ഉണ്ടാ ക്കാത്തതും ഏറ്റവും സുരക്ഷിതവു മായ ജൈവകീടനാശിനികളും, മിത്രകുമിളുകളും, മിത്രബാക്ടീരി യകളും, വിഷലിപ്തമാവാത്ത വിവി ധതരം കെണികളും വേണം ജൈവ ക്കൃഷിയില്‍ പ്രയോഗിക്കേണ്ടത്.

ജൈവിക രോഗനിയന്ത്രണോപാധികള്‍

രോഗകാരികളായ കുമിളുകളെ നശിപ്പിക്കുകയും സസ്യവളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്ന ഒരു മിത്രകുമിളാണ് ട്രൈക്കോഡെര്‍മ വിറിഡെ. അതുപോലെതന്നെ, രോഗനിയന്ത്രണത്തിനു സഹായിക്കുന്ന ഒരു മിത്രബാക് ടീരിയയാണ് സ്യൂഡോമോ ണാസ് ഫ്‌ളൂറസെന്‍സ്. സസ്യ വളര്‍ച്ച ത്വരിതപ്പെ ടുത്തു ന്ന ഒരു വളര്‍ച്ചാത്വരകം കൂടിയാണ് സ്യൂഡോ മോണാസ്.


ട്രൈക്കോ ഡെര്‍മ സ്യൂഡോ മോണാസ് എന്നിവ ഈ കേന്ദ്രത്തിലെ ബയോ കണ്‍ ട്രോള്‍ ലാബില്‍ ഉത്പാ ദിപ്പിച്ച് വിതരണം ചെയ്തു വരുന്നു. വിത്തു പചാരം, തൈകള്‍ മുക്കി വയ്ക്കല്‍, മണ്ണില്‍ ചേര്‍ത്ത് കൊടുക്കല്‍, ഇലകളില്‍ തളിച്ചു കൊടുക്കല്‍, ചെടി കളുടെ ചുവട്ടില്‍ തടം കുതിര്‍ക്കെ ഒഴിച്ചു കൊടുക്കല്‍ എന്നി ങ്ങനെ പല രീതിയില്‍ ഇവ ഉപയോഗിക്കാവുന്ന താണ്.

ബ്യുവേറിയ ബാസിയാന എന്ന മിത്രകുമിള്‍ ഇലതീ നിപ്പുഴുക്കള്‍ ക്കെതിരെയും, വാഴയിലെ പിണ്ടി പ്പുഴുവി നെതിരെയും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ലെക്കാ നിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ക്കെതിരെയും, മെറ്റാറൈ സിയം അനി സോപ്ലിയെ എന്ന മിത്രകുമിള്‍ വേരു തീനിപ്പുഴുക്കള്‍ ക്കെതിരെയും വളരെ ഫലപ്രദമാണ്. ഇവ ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നു വിതരണം ചെയ്യുന്നുണ്ട്.

ജൈവ കീടനാശിനികള്‍

സസ്യജന്യകീടനാശിനികള്‍ ഉപയോഗിച്ചുളള ജൈവീക കീട നിയന്ത്രണം ജൈവക്കൃഷിയില്‍ പ്രധാനമാണ്. പച്ചക്കറിക്കൃഷിയിലെ ഒട്ടുമിക്ക കീടങ്ങള്‍ക്കെതിരെയും ഫലപ്രദമായി ഉപയോഗിക്കാവുന്ന വേപ്പെണ്ണ-വെളുത്തുള്ളി-കാന്താരി സോപ്പ്, പുകയിലക്കഷായം എന്ന ജൈവകീടനാശിനി നിര്‍മിക്കാനുളള കൂട്ട് എന്നിവ ഈ കേന്ദ്രത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു വരുന്നു. ബോര്‍ ഡൊമിശ്രിതം നിര്‍മിക്കാനുളള കുമ്മായവും തുരിശും ഇവിടെ നിന്നു ലഭിക്കും.

ഫിറമോണ്‍ കെണികള്‍

കീടങ്ങളെ ആകര്‍ഷിച്ചു നശിപ്പി ക്കാന്‍ സഹായിക്കുന്ന ഫിറമോണ്‍ കെണികള്‍ ജൈവക്കൃഷിയില്‍ ഫലപ്രദമായി ഉപയോഗിക്കാം. പച്ചക്കറികളിലെ കായീച്ചകള്‍ക്കെ തിരെ ഉപയോഗിക്കുന്ന ക്യൂല്യൂര്‍ കെണികള്‍, മാവിലെ പഴയീച്ചകള്‍ ക്കെതിരെ ഉപയോഗിക്കുന്ന മീഥൈല്‍ യൂജിനോള്‍ കെണി എന്നിവ ഈ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച് വിതരണം നടത്തി വരുന്നു.

പച്ചക്കറിക്കൃഷിക്കൂട്ട്

ഗ്രോബാഗുകളിലും, ചെടിച്ചട്ടി കളിലും പച്ചക്കറിക്കൃഷി ചെയ്യുന്നവര്‍ ക്കായി തയാറാക്കിയ പ്രകൃതിസൗ ഹൃദ പച്ചക്കറിക്കൃഷിക്കൂട്ടാണ് ഏകാ കിറ്റ്. കൃഷിക്കാവശ്യമായ കുമ്മായം, ജൈവവളക്കട്ടകള്‍, വളര്‍ച്ചാത്വര കങ്ങള്‍, അവശ്യ പോഷകമൂലക ങ്ങള്‍, ജൈവിക കീടരോഗ നിയന്ത്ര ണോ പാധികള്‍ എന്നിവയെല്ലാം ഇതിലുണ്ട്.

ഒരുക്കാം ഒരു പോഷകത്തോട്ടം

ഓരോവീട്ടിലും ഒരു പോഷക ത്തോട്ടം ഒരുക്കാന്‍ സഹായി ക്കുന്ന തിനായി പോഷകത്തോട്ട നിര്‍മാണ ത്തിനാവശ്യമായ പച്ചക്കറിത്തൈ കളും, ഫലവര്‍ക്ഷ ത്തൈകളും അട ങ്ങിയ 'ഒരുക്കാം ഒരു പോഷക ത്തോട്ടം' എന്ന നുട്രീഷന്‍ ഗാര്‍ഡന്‍ കിറ്റ് ഇവിടെ ലഭ്യ മാണ്.

ജൈവകിറ്റ്

വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷി യിലെ ജൈവിക കീടരോഗ നിയന്ത്രണ ത്തിനു തകുന്ന ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ്, വേപ്പെണ്ണ- വെളുത്തുളളി കാന്താരിസോപ്പ് എന്നിവയടങ്ങിയ ജൈവകിറ്റ് ഈ കേന്ദ്ര ത്തില്‍ ലഭ്യമാണ്.

സൂക്ഷമ മൂലകമിശ്രിതങ്ങള്‍

ദ്വിതീയ മൂലകങ്ങളായ കാത്സ്യം, മഗ്നീഷ്യം എന്നിവയു ടേയും, സൂക്ഷ്മ മൂലകങ്ങളായ ബോറോണ്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയവയുടെയും അഭാവം മിക്കവാറും എല്ലാ വിളകളിലും ഉത്പാദനക്ഷമതയെ സാര മായി ബാധിക്കുന്നതായി കണ്ടു വരുന്നു. മണ്ണിനെ മലിന മാക്കാതെ ഈ മൂലകങ്ങളെ ആവശ്യമായ അളവില്‍ ലഭ്യ മാക്കാന്‍ സഹായിക്കുന്ന പത്ര പോഷണ ക്കൂട്ടുകള്‍ ഇവിടെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യു ന്നുണ്ട്. ദ്വിതീയ സൂക്ഷ്മ മൂലക മിശ്രിതമായ വെജിറ്റ ബിള്‍ മിക്‌സചര്‍, സൂക്ഷ്മമൂലക മിശ്രിതങ്ങളായ സമ്പൂര്‍ണ്ണ-നെല്ല്, സമ്പൂര്‍ണ്ണ-വാഴ, സമ്പൂര്‍ണ്ണ-പച്ചക്കറി എന്നിവയും ഇവിടെ ലഭ്യമാണ്.

വിത്തും, നടീല്‍ വസ്തുക്കളും

നെല്ല്, എളള്, പച്ചക്കറി, വാഴ, തെങ്ങ്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കിഴങ്ങു വര്‍ഗങ്ങള്‍, അലങ്കാര സസ്യങ്ങള്‍, ഔഷധസസ്യങ്ങള്‍, തീറ്റ പ്പുല്‍ തുടങ്ങി യവയുടെ ഗുണമേ ന്മയുളള വിത്തുകളും നടീല്‍ വസ്തു ക്കളും, ടിഷ്യൂക്കള്‍ച്ചര്‍ വാഴത്തൈ കളും ഇവിടെ ലഭ്യമാണ്. സ്വയം തൊഴില്‍ കണ്ടെ ത്താന്‍ കര്‍ഷകരെ സഹായിക്കുന്ന കൂണ്‍ കൃഷി ക്കാവശ്യമായ ഗുണമേന്മ യുളള കൂണ്‍വിത്തുകളും, കൂണും ഇവിടെ ഉത്പാദിപ്പിക്കുന്നു. കൂണ്‍ കൃഷിയിലും, തേനീച്ച വളര്‍ ത്തലിലും, നഴ്‌സറി പരി പാല ത്തിലും കര്‍ഷ കര്‍ക്ക് പരിശീ ലനവും നല്‍കിവരു ന്നുണ്ട്.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

മഞ്ഞള്‍പ്പൊടി, ദന്തപ്പാല യെണ്ണ, കാര്‍ഷികവിളകളില്‍ നിന്നുമുളള മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന സ്വയം സഹായസംഘത്തിന്റെ നേതൃ ത്വത്തില്‍ ഉത്പാദിപ്പിച്ചു വിത രണം ചെയ്തു വരുന്നു. ഫോണ്‍: 9497697231

ഡോ. വി. മിനി, ഡോ. എസ്. എല്‍. ലക്ഷ്മി, ഡോ. ജി. സുജ
കാര്‍ഷിക ഗവേഷണ കേന്ദ്രം, ഓണാട്ടുകര