കൊക്കോ ഉത്പാദനവും സ്വപരാഗണവും
കൊക്കോ ഉത്പാദനവും സ്വപരാഗണവും
കൊക്കോ കൃഷിയില്‍ സസ്യസംരക്ഷണം എത്ര നന്നായി നടത്തിയാലും പരാഗണം ശരിയായില്ലങ്കില്‍ ഉത്പാദനം ഗണ്യമായി കുറയും. ഒന്നാമത്തെ ചിത്രത്തിലെ ചെടി സ്വാഭാവികമായി കായ്ച്ച ചെടിയാണ്.

പ്രതികൂല കലാവസ്ഥ മൂലം ഈ വര്‍ഷം ഉത്പാദനം കുറഞ്ഞു. രണ്ടാമത്തെ ചിത്രത്തിലെ ചെടി കൃത്രിമ പരാഗണം നടത്തി പിടിപ്പിച്ച ഒരു ചെടിയാണ്. എന്നാല്‍ മൂന്നാമത്തെ ചിത്രത്തിലെ ചെടി സ്വഭാവികമായി കായുണ്ടായ ചെടിയാണ്. ഈ ഇനം കൊക്കോ ചെടികള്‍ എല്ലാ വര്‍ഷവും നന്നായി കയ്ക്കാറുണ്ട്. എന്നാല്‍ അതിന്റെ കാരണം വ്യക്തമായിരുന്നില്ല.

പരപരാഗണം നടക്കുന്ന ചെടിയാണ് കൊക്കോ. അതിനു വേറൊരിനത്തില്‍പ്പെട്ട ചെടിയില്‍ നിന്നുള്ള പരാഗരേണുക്കള്‍ വേണം. ബഡ് ചെടികളിലെ പരാഗ രേണുക്കള്‍ പരസ്പരം ഉപയോഗിച്ചാല്‍ പരാഗണം നടക്കില്ല. കാരണം അവ ഒരിനത്തില്‍പ്പെട്ടവയാണ്. എന്നാല്‍, മൂന്നാമത്തെ ചിത്രത്തിലെ ചെടി എപ്പോഴും നന്നായി കായ്ക്കുന്നതിനു കാരണം അതിനുള്ള ഒരു പ്രത്യേക ഗുണമാണ്.

ഈ ഇനത്തിന് ആ ചെടിയില്‍ നിന്നുള്ള പോളന്‍ ഉപയോഗിച്ചാലും പരാഗണം നടക്കും എന്നതാണ് ആ പ്രത്യേകത. അതുകൊണ്ട് പരാഗണം നടത്തുന്ന ജീവി ഒരു പൂവില്‍ കയറിയിട്ട് മറ്റു പൂവുകളില്‍ കയറുമ്പോള്‍ സ്വപരാഗണം വഴി സാധാരണയില്‍ കൂടുതല്‍ പൂക്കളില്‍ പരാഗണം നടക്കുന്നു. അതുകൊണ്ടു കൂടുതല്‍ കയ്കള്‍ ഉണ്ടാകുന്നു. എന്നാല്‍, മറ്റു ചെടികളില്‍ കായ് പിടിക്കാന്‍ വേറെ ചെടികളില്‍ നിന്നുള്ള പോളന്‍ വേണ്ടിവരുന്നു.ഉത്പാനം വര്‍ധിപ്പിക്കാന്‍ സ്വപരാ ഗണശേഷിയുള്ള ചെടികള്‍ നടുന്നതു നല്ലതാണ്. എന്നാല്‍, ഈ ഇനത്തിന്റെ കയ്കളില്‍ നിന്നു മുളപ്പിച്ചെടുക്കുന്ന ചെടികള്‍ക്ക് ആ ഗുണം കിട്ടാറില്ല. എന്നാല്‍, ഈ ഇനത്തില്‍ നിന്നും ഇതേ ചെടിയി ലേക്ക് പരാഗണം, നടത്തി തൈകള്‍ സൃഷ്ടിച്ചാല്‍ ഏതെങ്കിലും ചെടിക്ക് ഈ ഗുണം ഒരു പക്ഷെ കിട്ടിയേക്കാം. അങ്ങനെ ഒരു ചെടി ലഭിച്ചാല്‍ ബഡ്ഡിംഗിലൂടെ വ്യാപകമാക്കാം.

ഇക്കാര്യത്തില്‍ കാഡ്ബറി കമ്പനിയുമായി ആശയവിനിമയം, നടത്തിയിട്ടുണ്ട്. ഞങ്ങളുടെ കൈ വശമുള്ള ചെടി 40 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്ന കായുടെ വലുപ്പം ഇപ്പോഴില്ല. ബീന്‍സിന്റെ വലുപ്പവും കുറഞ്ഞിട്ടുണ്ട്. സ്വയം പരാഗണ ശേഷിയുള്ള നല്ല ഇനം ഏതെങ്കിലും കര്‍ഷകരുടെ തോട്ടത്തില്‍ കണ്ടേക്കാം. പക്ഷെ, അത്തരം ചെടികളെ കര്‍ഷകര്‍ തിരിച്ചറിഞ്ഞിട്ടുവില്ല. ഗവേഷകരും ഈ രീതിയില്‍ ചിന്തിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.

ചിത്രത്തിലെ ചെ ടികള്‍ കര്‍ഷകനായ ജോയിയുടെ തോട്ടത്തിലുളളതാണ്. ഈ ചെടി കൃഷി ചെയ്യാന്‍ തക്ക ഗുണങ്ങളുള്ള താണെങ്കിലും പ്രായം ഒരു എതിര്‍ ഘടകമാണ്. ചിത്രത്തില്‍ കാണുന്ന ചുവന്ന കായുള്ള ചെടിയുടെ കായ് മുളപ്പിച്ചുണ്ടാക്കിയ അതിനും മാതൃ ചെടിയുടെ ഗുണങ്ങള്‍ ലഭിച്ചിട്ടില്ല. ബഡ്ഡിംഗ് മാത്രമാണു പോംവഴി. ഫോണ്‍: 8281924174, ജോയി:9747435538

അഡ്വ. ടി. ബി. ബാബു