കുഞ്ഞിലക്കറികളുടെ തീന്‍മേശകള്‍
കുഞ്ഞിലക്കറികളുടെ  തീന്‍മേശകള്‍
പോഷക സമൃദ്ധവും അതീവ രുചികരവുമായ കുഞ്ഞിലക്കറികളാണ് ഇന്നു വീട്ടകങ്ങളിലെ പുതിയ ട്രെന്‍ഡ്. പണ്ടേ ഇതിന് ആരാധകര്‍ ഉണ്ടായിരുന്നെങ്കിലും കോവിഡ് മഹാവ്യാധി വിളയാടിയ വീട്ടിലിരിപ്പുകാലത്താണു പലരും ഇതിനെക്കുറിച്ചു കൂടുതല്‍ അറിഞ്ഞതും പഠിച്ചതും പ്രയോഗത്തില്‍ വരുത്തിയതും. അതോടെ നിരവധി പേര്‍ ഈ ഇത്തിരിക്കുഞ്ഞന്‍മാരുടെ പ്രയോക്താക്കളും ആരാധകരുമായി.

ഇലക്കറിവിളകളിലെ പുതിയ താരോദയമാണിത്. വളര്‍ത്താന്‍ പ്രത്യേക സ്ഥലം വേണ്ട. കാത്തിരിപ്പിന്റെ വിരസതയില്ല. കഠിനാധ്വാനത്തിന്റെ ആവശ്യം ഇല്ലേയില്ല. ഈയാഴ്ച്ച നട്ടാല്‍ അടുത്തയാഴ്ച്ച വിളവെടുക്കാം, ഉപയോഗിക്കാം.

പോഷകസമൃദ്ധിയുടെ കാര്യം പറയാനാണെങ്കില്‍ ന്യൂട്രിയന്റ് പാക്ക്ഡ്! ഉപയോഗിക്കുന്നത് ഇളംപരുവത്തിലായതിനാല്‍ സ്വാദിലും മേന്മയിലും നമ്പര്‍ വണ്‍.'ഹെല്‍ത്ത് കോണ്‍ഷ്യസ്' ആയ വര്‍ത്തമാനകാല സമൂഹത്തെ ഏറെ ആകര്‍ഷിച്ചു കഴിഞ്ഞു മൈക്രോഗ്രീന്‍ എന്ന പേരിലറിയപ്പെടുന്ന ഈ ഇത്തിരിപ്പച്ചകള്‍.

അല്പം ഫ്‌ളാഷ് ബാക്ക്...

ലോകപ്രസിദ്ധരായ പാചകവിദഗ്ധ രുടെ (ഷെഫ്) മെനുവില്‍ മൈക്രോഗ്രീന്‍സ് ആദ്യമായി കടന്നു കൂടിയതു സാന്‍ഫ്രാന്‍ സിസ്‌കോയില്‍ 1980 കളോടെയാണ്. തൊണ്ണൂറുകളായ പ്പോഴേക്കും വിവിധ നിറങ്ങളിലുള്ള ഇലക്കറികള്‍ വളര്‍ത്താന്‍ തുടങ്ങി. ബേസില്‍, ഇലക്കാബേജ്, മല്ലി, മുള്ളങ്കി തുടങ്ങിയവയാണ് ഇത്തര ത്തില്‍ ആദ്യമായി വളര്‍ത്തിയത്. വ്യത്യസ്ഥ നിറങ്ങളിലുള്ള ഇത്തരം ഇലക്കറികള്‍ വളര്‍ത്തിയപ്പോള്‍ അവയുടെ നിറ വൈവിധ്യം ശ്രദ്ധേയമായി.

അങ്ങനെ മഴവില്‍ വര്‍ണ മിശ്രി തം എന്ന അര്‍ഥത്തില്‍ ഇവയ്ക്ക്' റെയിന്‍ബോ മിക്‌സ്' എന്ന വിളിപ്പേരും കിട്ടി. ഇവിടെ നിന്ന് ഇതു കാലിഫോര്‍ണിയയിലേക്കും തുടര്‍ന്ന് അമേരിക്കയാകെയും വ്യാ പിച്ചു. ഇന്നിപ്പോള്‍ നിരവധി വിത്തു കമ്പനികളും കര്‍ഷകരും ഒക്കെയുള്ള വിപുലമായ ഒരു കാര്‍ഷിക സംരംഭ മാണ് മൈക്രോഗ്രീന്‍ വ്യവസായം.

ആദ്യകാലത്ത് മൈക്രോഗ്രീന്‍ അല്‍പം ഫാഷനബിള്‍ ആയ ആഢ്യ ന്മാരുടെ ഭക്ഷണം ആയിരുന്നെങ്കില്‍ , ഇന്നതു ജനസാമാന്യത്തിന്റെ ഭക്ഷണക്രമങ്ങളിലം സ്ഥാനം പിടിച്ചു കഴിഞ്ഞു.

പോഷകക്കലവറ

നിരവധി സസ്യപോഷകങ്ങളും ഹരിതകവും നിറഞ്ഞ മൈക്രോ ഗ്രീന്‍സ് ആരോഗ്യസംരക്ഷണ രംഗ ത്തെ സൂപ്പര്‍ സ്റ്റാറുകളാണ്. വളര്‍ന്ന ഒരു ഇലക്കറിച്ചെടിയുടെ ഒരു പിടി വലിയ ഇലകളില്‍ അടങ്ങിയിരിക്കുന്ന തിനേക്കാള്‍ പതിന്മടങ്ങ് പോഷകങ്ങള്‍ ഇതിന്റെ തന്നെ ഒരു പിടി കുഞ്ഞില കളില്‍ അടങ്ങിയിട്ടുണ്ട് എന്ന് പല ര്‍ക്കും അറിയില്ല.

ഇളം പരുവത്തില്‍ ഇവയില്‍ ജീവകങ്ങളായ ബി, സി, ഇ എന്നിവക്കു പുറമേ അമിനോ അമ്ല ങ്ങള്‍, നാര്,നിരോക്‌സീ കാരകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവയും സമൃ ദ്ധമായി അടങ്ങിയിട്ടുണ്ട്. സാധാരണ പച്ചക്കറികളേക്കാള്‍ 30 മുതല്‍ 40 ഇരട്ടി വരെ ജീവകങ്ങളും ധാതുക്കളും മൈക്രോ ഗ്രീന്‍സിലുണ്ട്. വിവിധതരം പച്ചക്കറികള്‍ ധാരാളം കഴിക്കുന്ന സ്ഥാനത്ത് താരതമ്യേന വളരെ കുറച്ച് അളവില്‍ മൈക്രോഗ്രീന്‍ കഴിച്ചാല്‍ മതിയാകും എന്ന പ്രത്യേകതയുമുണ്ട്.

വെളിച്ചത്തിലേക്കു തല നീട്ടാന്‍ തുടങ്ങിയാലുടന്‍ തന്നെ മൈക്രോ ഗ്രീന്‍സ് ജീവകം കെ ഉത്പാദിപ്പിക്കാന്‍ തുടങ്ങും. രക്തം കട്ടപിടിക്കാനും എല്ലു കളുടെയും പല്ലുകളുടെയും ശക്തിക്കും വിറ്റാമിന്‍ കെ അനുപേക്ഷണീയം എന്നു പറയേണ്ടതില്ലല്ലോ.


ജീവകം സി ആകട്ടെ എത്ര ചെറിയ മൈക്രോ ഗ്രീന്‍സിലും 100 ഗ്രാമില്‍ കുറഞ്ഞത് 20 മില്ലിഗ്രാം എന്ന തോതിലുണ്ടാകും. ശരീരത്തെ സ്വതന്ത്ര റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കാന്‍ ജീവകം സി കൂടിയേ തീരൂ.

ആല്‍ഫാ, ഗാമാ ടോക്കോഫെറോളു കള്‍ അടങ്ങിയിട്ടുള്ള ജീവകം ഇ ശരീര സംരക്ഷണത്തിന് അവശ്യം കൂടിയേ തീരൂ. ഇതിന് അല്‍പം മുള്ളങ്കി കിളുന്നുകള്‍ മതിയാകും എന്നറിയുക. വിവിധ രോഗങ്ങളില്‍ നിന്നു സംര ക്ഷണം നല്‍കാന്‍ കഴിവുള്ള ബീറ്റാ കരോട്ടിന്റെ സ്രോതസാണ് മൈക്രോ ഗ്രീന്‍സ്. ഇവ പോളീഫിനോള്‍ സമൃദ്ധമാകയാല്‍ ഹൃദ്രോഗസാധ്യത കുറയ്ക്കും.

അല്‍സ്‌ഹൈമേഴ്‌സ്, പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധം ഉറപ്പാക്കും. പൊട്ടാസ്യം,ഇരുമ്പ്, സിങ്ക്, മഗ്‌നീഷ്യം, ചെമ്പ് എന്നിവയാണ് മൈക്രോ ഗ്രീന്‍സിലെ മുഖ്യധാതുക്കള്‍.

ഏതൊക്കെ വളര്‍ത്താം?

വിവിധതരം പയറുകള്‍, ഉലുവ, ചീര, കടുക്, മല്ലി, പെരുംജീരകം, കടല, മത്തന്‍, ബ്രൊക്കോളി, സ്പി നാഷ്, ഗോതമ്പ്, സൂര്യകാന്തി, പാക് ചോയ്, ആല്‍ഫാല്‍ഫ, ശതാവരി, കാരറ്റ് തുടങ്ങിയവ മൈക്രോഗ്രീനായി വളര്‍ത്താന്‍ യോജിച്ച ചെടികളാണ്.

ഇതിനു പുറമെ 'മൈക്രോഗ്രീന്‍ മിക്‌സ്' എന്ന പേരില്‍ വ്യത്യസ്ഥ ഇലക്കറികള്‍ ഒരേ സമയം വളര്‍ത്തി ഉപയോഗിക്കുന്ന പതിവുമുണ്ട്. ഏഷ്യ ന്‍ മിക്‌സ്, മൈക്രോ മിക്‌സ്, സ്‌പൈസി മിക്‌സ്, സ്പ്രിംഗ് പീ മിക്‌സ് ഇങ്ങനെ വിവിധ പേരുകളി ലിവയുമുണ്ട്.

ചീര, റാഡിഷ്, പാക് ചോയ്, റെഡ് കാബേജ്, ബ്രൊക്കോളി, കടുക്, ക്രെസ് തുടങ്ങിയവയൊ ക്കെയാണ് ഏറിയും കുറഞ്ഞും ഇവയിലെ ചേരുവകള്‍. സലാഡ്, സാന്‍ഡ്‌വിച്ച്, ബര്‍ഗര്‍ തുടങ്ങി വിവിധ ഭക്ഷ്യവിഭവങ്ങളിലും ഇവ ചേരുവ കയാക്കാം.

വളര്‍ത്ത് രീതി...

ഒരു ചെടി മുളച്ച് ഒരാഴ്ചക്കുള്ളില്‍ വിളവെടുക്കാം എന്നതാണല്ലോ മൈ ക്രോഗ്രീനിന്റെ പ്രത്യേകത. രണ്ട് ചെറിയ വിത്തിലകളും കുഞ്ഞു തണ്ടും ആദ്യ തളിരിലയും ചേരുന്നതാണ് മൈക്രോഗ്രീന്‍. ഏതു വിത്തും മൈ ക്രോഗ്രീനാക്കി വളര്‍ത്താം.

വിത്തുകള്‍ എട്ടു മണിക്കൂര്‍ വെളളത്തില്‍ കുതിര്‍ ത്ത് വെള്ളം ഊറ്റുക. അടുത്ത ദിവസം വിത്ത് മുളയ്ക്കും. ഇവ നടാം. ചെറിയ സുഷിരങ്ങളുള്ള ഒരു പ്ലാസ്റ്റിക് ട്രേയില്‍ പകുതി നനഞ്ഞ ചകിരിച്ചോറ് നിരത്തുക.

ഇതിനു മീതെ വിത്തുകള്‍ വിതറാം. ഇതിനു മീതെ അല്‍പം ചകിരിച്ചോറ് വീണ്ടും നിരത്തി മെല്ലെ അമര്‍ത്താം. മൂന്നാം ദിവസം നാമ്പ് തല നീട്ടും. അഞ്ചാറു ദിവസം കഴിയുമ്പോള്‍ ഇവ വേരോടെ പിഴുത് കഴുകി ഉപയോഗത്തിനെടുക്കാം.

പത്തു ദിവസം കഴിഞ്ഞാല്‍ വേരിന് മുക ള്‍ഭാഗം വച്ച് അരിഞ്ഞെടുക്കുകയും ചെയ്യാം. ഇവ തോരന്‍, മെഴുക്കുപുരട്ടി, കറികള്‍ എന്നിവ തയാറാക്കാനും എടുക്കാം. നല്ല സൂര്യപ്രകാശം കിട്ടുന്നി ടത്തു വേണം മൈക്രോഗ്രീന്‍ ട്രേ വയ്ക്കാന്‍. ഒരു ട്രേയിലെ ചകിരിച്ചോ റില്‍ 34 തവണ മൈക്രോ ഗ്രീന്‍ വളര്‍ത്താം. ഫോണ്‍: 9446306909

സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (റിട്ട:)
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ