Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പശുക്കളിൽ വിളർച്ച മുതൽ മൂക്കി...
കർഷകരെ കൃഷിയിൽ പിടിച്ച് നിർത്...
വാത്തകളുടെ വളർത്തലും പരിചരണ...
മിൽക്ക് അനലൈസറിൽ ഗവേഷണ വിജയ...
ഉത്സവ ഡിമാൻഡിൽ ഉത്പന്ന വിപണി
ഫിലിപ്പീൻസിലെ വാഴനാര് ഉത്പന്ന...
ഹോമിയോ മരുന്ന് പ്രയോഗം; ഉമ്മന്റെ ...
ചുരുങ്ങിയ ചെലവ്, കൂടുതൽ ലാഭം ചെ...
വിശ്രമജീവിതം ഉല്ലാസപ്രദമാക്കാ...
Previous
Next
Karshakan
വെട്ടിമൂടാനുള്ളതല്ല മുരിങ്ങ; മുരിങ്ങ ഉത്പന്നങ്ങളുമായി വീട്ടമ്മ
വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സാന്പാറിലോ ഇടും. ഇല പറിച്ചു വല്ലപ്പോഴും ഒരു തോരനും വയ്ക്കും.
അതോടെ മുരിങ്ങ കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. മഴക്കാലമായാൽ വീട്ടുകാർക്കു ചെറിയ പേടിയുണ്ടാകും. ശക്തമായ കാറ്റൊന്നു വീശിയാൽ മതി ദുർബലമായ മുരിങ്ങക്കന്പ് ഒടിഞ്ഞു വീഴും.
വീട്ടുമുറ്റത്തോ പുരപ്പുറത്തോ വീണാൽ പണിയാകുകയും ചെയ്യും. ഇതു മുന്നിൽക്കണ്ടു പലരും മഴക്കാലത്തിനു മുന്പേ മുരിങ്ങയുടെ ചില്ലകൾ വെട്ടി തെങ്ങിൻ ചുവട്ടിലിടും.
അങ്ങനെ വെറുതെ വെട്ടി മണ്ണിൽ തള്ളാനുള്ളതല്ല മുരിങ്ങയും മുരിങ്ങയിലയുമെന്നും തെളിയിച്ച വീട്ടമ്മ കേരളത്തിനു പുതിയ മാതൃകയാകുകയാണ്. തൃശൂർ ജില്ലയിലെ മരോട്ടിച്ചാലിലാണു മുരിങ്ങകൊണ്ടു വിപ്ലവം സൃഷ്ടിച്ച അംബികാ സോമസുന്ദരന്റെ സ്ഥാപനം.
സ്വകാര്യ ബാങ്കിൽ നിന്നു ജോലി രാജിവച്ച് ഇറങ്ങിയ ഇവർ തയാറാക്കിയ മുരിങ്ങയിലയിൽ നിന്നുള്ള മൂല്യവർധത ഉത്പന്നങ്ങൾ വിദേശ വിപണിയുടെ പടിവാതിക്കൽ വരെ എത്തിക്കഴിഞ്ഞു.
മുരിങ്ങയിലയിലെ വിപ്ലവത്തിനു തുടക്കം
സ്വകാര്യ ബാങ്കിലെ മാനേജർ ജോലി രാജിവച്ചു ഭക്ഷ്യമേഖലയിൽ പുതിയ സംരംഭം ആരംഭിക്കാൻ തീരുമാനിച്ച അംബിക, വിവിധ തരം പുട്ടു പൊടികൾ വിപണയിൽ ഇറക്കിയാണു രംഗത്തേക്കു വന്നത്.
പ്രീമിയം ക്വാളിറ്റിയിൽ കാരറ്റ് റൈസ് പൗഡർ, ബീറ്റ്റൂട്ട് റൈസ് പൗഡർ, ഏത്തക്ക റൈസ് പൗഡർ, ചക്ക റൈസ് പൗഡർ, ചക്കക്കുരു റൈസ് പൗഡർ, ചെറുപയർ റൈസ് പൗഡർ, ചോളം റൈസ് പൗഡർ, റാഗി റൈസ് പൗഡർ, കപ്പലണ്ടി റൈസ് പൗഡർ തുടങ്ങി വിവിധ തരം പുട്ടു പൊടികൾ വിപണിയിലെത്തിച്ചതോടെ വിപണിയിൽ അംബിക ശ്രദ്ധനേടിത്തുടങ്ങി.
പച്ച നിറത്തിലുള്ള പുട്ടുപൊ ടിക്കു മുരിങ്ങ ഇല ഉപയോഗിച്ചാലെന്ത് എന്നു ചിന്തിച്ചിടത്താണ് ട്വിസ്റ്റ്. ഇതേസമയത്ത് ഒരു കണ്ടെയ്നർ മുരിങ്ങയില പൗഡറിനുള്ള അന്വേഷണം വിദേശത്തു നിന്നുണ്ടായതും കാര്യങ്ങൾ വേഗത്തിലാക്കാൻ സഹായകമായി.
മരോട്ടിച്ചാൽ ഗ്രാമത്തിലെ ഒട്ടുമിക്ക വീടുകളിലും ഒരു മുരിങ്ങയെങ്കിലും ഉണ്ടാകും. അങ്ങനെ നോക്കുന്പോൾ തൃശൂർ ജില്ലയിൽ അതു പതിനായിര ക്കണക്കിന് വരുമെന്നു മുൻ ബാങ്ക് ഉദ്യോഗസ്ഥ കൂടിയായ അംബിക കണക്കുകൂട്ടി.
ആദ്യഘട്ടത്തിൽ സ്വന്തം പുരയിടത്തിലേയും സമീപപ്രദേശങ്ങളി ലേയും മുരിങ്ങയില ശേഖരിച്ചു കൊണ്ടായിരുന്നു തുടക്കം. സഹായത്തി നായി മൂന്നു വനിതാ ജീവനക്കാരെയും കൂട്ടി.
മുരിങ്ങയിലയിൽ നിന്നു മൂല്യവർ ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായി മുരിങ്ങയില വില നല്കി ശേഖരിക്കാൻ തുടങ്ങിയതാണു രണ്ടാം ഘട്ടം. ഇത് കേട്ടറിഞ്ഞ റവന്യു മന്ത്രി കെ. രാജൻ പ്രോത്സാഹന വുമായെത്തി.
അദ്ദേഹം നേതൃത്വം നല്കുന്ന കർഷക കന്പനിയായ ഒല്ലൂർ കൃഷി സമൃദ്ധിയുടെ നേതൃത്വത്തിൽ ഒല്ലൂർ ബ്ലോക്കിലെ നടത്തറ, പാണ ഞ്ചേരി, പുത്തൂർ, വടക്കേത്തറ എന്നീ നാലു പഞ്ചായത്തുകളിലെ കുടും ബശ്രി അംഗങ്ങൾക്ക് 10000 മുരിങ്ങ ത്തൈകൾ വിതരണം ചെയ്താണ് പിന്തുണ നൽകിയത്.
സാധാരണ ക്കാരായ വീട്ടമ്മമാർക്ക് ചെറിയ ഒരു വരുമാനത്തിനൊപ്പം മുരിങ്ങ കൃഷി യുടെ വ്യാപനത്തിനും ഇതു കാരണമായി. ഈ നാലു പഞ്ചായത്തിലെ കർഷകർക്കു മുരിങ്ങ കൃഷി സംബ ന്ധിച്ചു വെള്ളാനിക്കര ഹോർട്ടി കൾച്ചർ കോളജിലെ പ്രഫസർ ഡോ. പി. അനിത പരിശീലനവും നൽകി.
നട്ടു ഒരു വർഷം കഴിഞ്ഞതോടെ മുരിങ്ങയില ശേഖരിച്ചു തുടങ്ങുകയും ചെയ്തു. തുടർന്നു ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ വിയ്യൂർ സെൻട്രൽ ജയിൽ മതിൽക്കെട്ടിനുള്ളിലും മുരിങ്ങ കൃഷി തുടങ്ങി.
കഴിഞ്ഞ മാസം സെൻട്രൽ ജയിലിൽ നിന്നു 37 കിലോ മുരിങ്ങയില ശേഖരിച്ചു. നാലു മാസം കഴിഞ്ഞാൽ ഇതിൽ കൂടുതൽ ഇല ലഭിക്കും. മരോട്ടിച്ചാലിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ മുരിങ്ങയില ശേഖരിക്കാൻ വാഹനങ്ങളും ക്രമീക രിച്ചിട്ടുണ്ട്. കിലോയ്ക്കു 30 രൂപ നിരക്കിലാണ് മുരിങ്ങയില സംഭരിക്കു ന്നത്.
ഉത്പന്നങ്ങൾ തയാറാക്കുന്നത് ഏറെ ശ്രദ്ധയോടെ
ശേഖരിച്ച മുരിങ്ങയില ഫാക്ടറിയിൽ എത്തിച്ച് മഞ്ഞൾപൊടിയിട്ടു പലത വണ കഴുകി വൃത്തിയാക്കുന്നതാണ് ആദ്യപടി. പിന്നീട് ട്രയറിൽ ഉണക്കി കണ്ടെയ്നറിൽ സൂക്ഷിക്കും.
പിന്നീട് ആവശ്യത്തിന് എടുത്ത് മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റുന്നതാണു രീതി. പ്രതിമാസം ശരാശരി 60 കിലോ വരെ മുരിങ്ങയില പൊടി വിറ്റു പോകാറുണ്ട്.
നൂതന പാക്കിംഗ് രീതി ആയതിനാൽ മാസങ്ങളോളം കേടു കൂടാതെയിരിക്കുകയും ചെയ്യും. പത്തു കിലോ പച്ച മുരിങ്ങയില ഉണങ്ങുന്പോഴാണ് ഒരു കിലോ പൊടി കിട്ടുന്നത്.
മുരിങ്ങ ക്യാപ്സൂൾ, മുരിങ്ങ സൂപ്പ് പൗഡർ എന്നിവ പരിശോധനയ്ക്കായി യുഎഇ യിലേക്ക് അയച്ചിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടാവുമെന്ന പ്രതീക്ഷ യിലാണ് അംബിക.
ഡ്രയറിൽ ഉണക്കി സൂക്ഷിക്കുന്ന മുരിങ്ങയിലയിൽ നിന്ന് മുരിങ്ങയില പൗഡർ, ക്യാപ്സ്യൂളുകൾ, മുരിങ്ങ യില അരിപ്പൊടി, മുരിങ്ങയില മില്ലെറ്റ്, ചമ്മന്തി പൊടി, മുരിങ്ങക്കായ പായസം മിക്സ്, മുരിങ്ങയില സൂപ്പ് മിക്സ് തുടങ്ങിയവ അംബിക ഉത്പാദിപ്പി ക്കുന്നുണ്ട്.
2020 മുതലാണ് മുരിങ്ങ യിലയിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. ഒല്ലൂർ കൃഷി സമൃദ്ധി യുടെ നേതൃത്വത്തിൽ ഹോർട്ടി കോർപ് വഴിയാണ് മൂല്യവർധിത ഉത്പന്നങ്ങ ളിലേറെയും വിറ്റഴിക്കുന്നത്.
മുരിങ്ങയുടെ മൂല്യം
വിവിധയിനം വിറ്റാമിനുകൾ, കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങിയവയെല്ലാം മുരിങ്ങയിലയിൽ സമൃദ്ധമായുണ്ട്. അതിവേഗം വളരുന്ന മുരിങ്ങയ്ക്ക് പല ഇനങ്ങളുണ്ടെങ്കിലും പികഐം ഒന്ന്, പികഐം രണ്ട്, അനുപമ, രോഹിത് ഒന്ന് എന്നിവയാണു പ്രധാനം.
മേയ് മുത ലാണ് മുരിങ്ങ നടാൻ പറ്റിയ സമയം. ഒരു ഹെക്ടറിൽ നിന്നു ആറു ടണ് വരെ മുരിങ്ങയില വിളവെടുക്കാൻ കഴിയും.
ഭക്ഷ്യ മേഖലയിൽ തന്നെ ചുവടുറ പ്പിച്ചാണു മരോട്ടിച്ചാലിൽ അംബിക കാര്യാട്ട് ഡ്രെെ ഫുഡ്സ് എന്ന സ്ഥാപനം തുടങ്ങിയത്. ജില്ലാ വ്യവസായ വകുപ്പിന്റെ സഹായ ത്തോടെ കേന്ദ്ര സർക്കാരിന്റെ പ്രധാന മന്ത്രി എംപ്ലോയ്മെന്റ് ഗ്യാരണ്ടി പ്രോഗ്രാമിലൂടെയാണു സംരംഭം ആരംഭിച്ചത്.
മുരിങ്ങയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളിൽ നല്ല പങ്കും സംഭരിച്ചു ഹോർട്ടികോർപ് വഴി വിൽക്കുന്നത് ഒല്ലൂർ കൃഷി സമൃദ്ധിയാണ്.
ഒപ്പം, കുടുംബശ്രീ ബസാറുകളിലും അഗ്രോബസാറിലും കാര്യാട്ട് ഫുഡ് പ്രൊഡ ക്ടുകൾ ലഭ്യമാണ്. ഓണ്ലൈൻ വഴി രാജ്യത്തെ പലയിടങ്ങളിൽ നിന്നും ഓർഡറുകൾ എത്താറുണ്ട്.
പ്രൊഡ ക്ഷൻ യൂണിറ്റിൽ നാലുപേരും മാർക്കറ്റിംഗിൽ രണ്ടു പേരും ജീവനക്കാരായുണ്ട്. പിന്തുണയുമായി റിട്ട. സർക്കാർ ജീവനക്കാരനായ ഭർത്താവ് സോമസുന്ദരനും രണ്ടു മക്കളും ഒപ്പമുണ്ട്.
ഫോണ്: 9539731501
തോമസ് വർഗീസ്
പശുക്കളിൽ വിളർച്ച മുതൽ മൂക്കിൽ നിന്ന് രക്തസ്രാവം വരെ; അപടകാരിയാണ് തൈലേറിയ
കേരളത്തിലെ പശുക്കളിൽ കണ്ടുവരുന്ന വ്യാപകമായ സാംക്രമിക രക്താണു രോഗമാണു തൈലേറിയ. പശുക്കളുടെ
കർഷകരെ കൃഷിയിൽ പിടിച്ച് നിർത്താൻ എഫ്പിഒ
കർഷകരെ കൃഷിയിൽ പിടിച്ച് നിർത്താനും കൂടുതൽ വരുമാനം ലക്ഷ്യമിട്ടും ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് ഓർ
വാത്തകളുടെ വളർത്തലും പരിചരണവും
തീറ്റ
വാത്തകൾ തീറ്റ സ്വയം തേടുന്നവയായതിനാൽ പകൽ കൂട്ടിൽനിന്നു പുറത്തു വിടുകയും രാത്രി
മിൽക്ക് അനലൈസറിൽ ഗവേഷണ വിജയവുമായി യുവ സംരംഭകൻ
ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ സംഭരണ കേന്ദ്രങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്ക് അർഹമായ ന
ഉത്സവ ഡിമാൻഡിൽ ഉത്പന്ന വിപണി
രാജ്യാന്തര വ്യാപാരത്തിലെ കുതിപ്പിൽ കൊക്കോയും കാപ്പിയും തിളങ്ങുന്നു. പശ്ചിമേഷ്യൻ സംഘർഷം കൊച്ച
ഫിലിപ്പീൻസിലെ വാഴനാര് ഉത്പന്നത്തിന് കുട്ടനാട്ടുകാരന് പേറ്റന്റ്
ഫിലിപ്പീൻസിൽ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന അബാക്ക ഇനം വാഴയുടെ നാരിൽ നിന്ന് ഉന്നത നില
ഹോമിയോ മരുന്ന് പ്രയോഗം; ഉമ്മന്റെ കമുക് നിറയെ അടയ്ക്ക
കർണാടകത്തിൽ കൂട്ടുകൃഷിയിലുണ്ടായ നഷ്ടം നികത്താനാണു പാലക്കാട് ധോണി ശങ്കരമങ്കലം സി.ഒ. ഉമ്മൻ
ചുരുങ്ങിയ ചെലവ്, കൂടുതൽ ലാഭം ചെറുതേനീച്ച കൃഷി
കുറഞ്ഞ ചെലവിൽ വൻ ലാഭം കൊയ്യാൻ സാധിക്കുന്ന കൃഷിയാണു ചെറുതേനീച്ച കൃഷി. വൻ തേനിനേക്കാൾ ഔഷധഗുണ
വിശ്രമജീവിതം ഉല്ലാസപ്രദമാക്കാൻ ഡ്രാഗണ് ഫ്രൂട്ട് കൃഷി
വിശ്രമജീവിത കാലം എങ്ങനെ ഉല്ലാസപ്രദമാക്കാം എന്ന ചിന്തയിൽ നിന്നാണു കൊല്ലം ജില്ലയിൽ ചാത്തന്നൂർ
ചെന്പരത്തിക്കു പറയാൻ ഗുണങ്ങളേറെ
വിദേശ ഇനങ്ങൾ വിട്ടു നാടൻ ചെടികളോട് ഇഷ്ടം കൂടുകയാണു പുഷ്പ സ്നേഹികൾ. നല്ല പച്ചപ്പും എപ്പോഴും പ
ആശുപത്രിയുടെ ആകാശത്ത് ഹരിത വാർഡ്
പ്രകൃതിദത്ത ഭക്ഷണത്തിലൂടെ ആരോഗ്യം സംരക്ഷിച്ച് ഡോക്ടറെ അകറ്റി നിർത്തുക, മൂല്യവത്തായ ഈ സന്ദേ
നൂതന കൂണ് കൃഷിയുടെ കപ്പിത്താൻ
കൂണ് കൃഷിയിലെ പരന്പരാഗത രീതികൾ തകർത്തെറിഞ്ഞു പുത്തൻ കൃഷിരീതി പരീക്ഷിച്ചു വിജയിച്ച മർച്ചന
കാണാം... വടവാതൂർ സെമിനാരിയിലെ ഏദൻ തോട്ടം
ഔഷധഗുണമുള്ള ശുദ്ധമായ പാൽ ചുരത്തുന്ന നാടൻ പശുക്കൾ, വലിയ കുളങ്ങളിൽ നീന്തിത്തുടിക്കുന്ന താറാ
അറിയാം അല്പം കരിമീൻ കുടുംബകാര്യം
സംസ്ഥാന മത്സ്യമായ കരിമീനുകൾ പൊതുവേ ഏക പത്നി, പതി വൃതക്കാരാണ്. ഒപ്പം നല്ല കുടുംബ ബന്ധവും കാത്ത
പുതിയ റബറിനങ്ങൾക്ക് പൊടി കുമിൾരോഗം
പുതിയ റബർ ഇനങ്ങളായ ആർ.ആർ.ഐ.ഐ-430, ആർ.ആർ.ഐ.ഐ-417 എന്നീ ഇനങ്ങളെ വളരെ ഉയർന്ന തോതിലും അർ.ആർ
വിവിധ വിളകളുമായി കണിയാറാത്ത് സ്കറിയാച്ചൻ
ഒന്നിന്റെ വിലപോയാൽ പിടിച്ചു നിൽക്കാൻ മറ്റൊന്ന് എന്ന രീതിയിലാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേ
ബേബിക്ക് പൈനാപ്പിൾ ജീവിത മധുരം
സംസ്ഥാനത്തെ കാർഷിക സന്പദ്ഘടനയ്ക്ക് ഉത്തേജനവും ഗതിവേഗവും പകർന്നു നൽകുന്ന പഴവർഗകൃഷിയിൽ പൈ
ഔഷധസസ്യങ്ങൾ അരോഗ ജീവിതത്തിന്
ഔഷധച്ചെടികളെക്കുറിച്ചുള്ള പഠനവും ചികിത്സയും മനുഷ്യന്റെ ഉത്ഭവകാലം മുതൽ തന്നെ തുടങ്ങിയതാണ്
വേളൂക്കരയിലെ വനിതാ രത്നങ്ങൾ
അടുക്കളയിൽ നിന്ന് അന്താരാഷ്ട്ര വിപണിയിലേക്കു നീളുന്ന കൈപ്പുണ്യവുമായി തൃശൂർ ജില്ലയിൽ ചാലക്കു
വാഴയില: രോഗങ്ങളും നിയന്ത്രണമാർഗങ്ങളും
വാഴയിലെ രോഗങ്ങളെ പൊതുവായി രണ്ടായി തിരിക്കാം
1. ചില മൂലകങ്ങളുടെ കുറവ് മൂലമുണ്ടാകുന്

കരുതലും പ്രതിരോധവും
ക്ഷീരമേഖലയിൽ കനത്തസാന്പത്തികനഷ്ടമുണ്ടാക്കുന്ന കന്നുകാലികളിലെ സാംക്രമിക വൈറസ് രോഗമാണ് ഫൂ
മട്ടുപ്പാവിൽ ചെടികൾക്കൊപ്പം വിജയ കിരീടം
നട്ടു വളർത്തിയ ചെടികളിലൊന്ന് അല്പമൊന്നു വാടിയാൽ വിജയ ഭാസ്കറുടെ മനസ് വല്ലാതെ വിഷമിക്കും. ആ
ചെറുധാന്യങ്ങളിൽ ആൻസിയുടെ വലിയ രുചിമേളം
ലോകം അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിക്കുന്പോൾ, അതിൽ നിന്നു തെല്ലും മാറി നിൽക്കാൻ ഒരുക്കമല്ല
വാത്തകൾ മുറ്റത്തെ സൗന്ദര്യവും വരുമാനവും
അനാറ്റിഡേ കുടുംബത്തിലും അൻസർ ജനുസിലും ഉൾപ്പെടുന്ന പക്ഷിയാണു വാത്ത അഥവാ വാത്ത് (ഇംഗ്ലീഷിൽ ’ഗ
റബർതോട്ടങ്ങളിൽ കോഴിവളർത്തിയാൽ നേട്ടങ്ങൾ പലത്
ചോദ്യം: റബർതോട്ടങ്ങളിലെ തുറന്നുവിട്ടുള്ള കോഴിവളർത്തലിനെപറ്റി എന്താണ് അഭിപ്രായം?
ഉത്തര
വലിച്ചാൽ നീളാത്ത റബർ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ബ്രസീലിൽ നിന്ന് ഇന്ത്യയിലെത്തിയ റബർ ഒരുകാലത്ത് മലയാളികള
പൊന്നു വിളയും ഭൂമിയിൽ ഉണർവോടെ കർഷകർ
രണ്ടേക്കർ തരിശു ഭൂമിയിൽ വിത്തെറിയുന്പോൾ ഇത്ര തഴച്ചു വളരുമെന്ന് ആരും കരുതിയില്ല. ഉണർവ് റസി
രാമചന്ദ്രന്റെ കൃഷിയിടത്തിൽ തേങ്ങയുടെ വലിപ്പമുള്ള മാങ്ങ
കൃഷിയോടു ആഭിമുഖ്യമുണ്ടെങ്കിൽ ഏതു പ്രതികൂല സാഹചര്യങ്ങൾക്കും കർഷകനെ പരാജയപ്പെടുത്താനാവില
നെല്ലിന് ഭീഷണിയായി കരിഞ്ചാഴി
കുട്ടനാടൻ പാടശേഖരങ്ങളിൽ നെല്ലിനു ഭീഷണിയായി കരിഞ്ചാഴി വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ കർഷകർ
തെങ്ങു കയറാൻ ബുദ്ധിമുട്ടേണ്ട; കൂടെയുണ്ട് മാർഷൽ
തെങ്ങു നട്ടു വളർത്തിയാലും തേങ്ങയിടാൻ നിവർത്തിയില്ലെങ്കിൽ എന്തു പ്രയോജനമെന്നു ചോദിക്കുന്ന കാ
Latest News
പാലക്കാട്ട് പോലീസുകാർ തമ്മിൽ കൈയാങ്കളി
മുഖ്യമന്ത്രി വരുന്നു.., തൊടുപുഴയിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
എൽദോസ് കുന്നപ്പിള്ളിക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം, എംഎൽഎ ആശുപത്രിയിൽ
വാൽപ്പാറിയിൽ പുലിയിറങ്ങി
നവകേരള ബസിനു നേരെ ഷൂ ഏറ്; നടപടികളിലേക്ക് പോകേണ്ടിവരും, പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top