പൂരത്തിന്‍റെ നാട്ടിൽനിന്നും കാശ്മീരിലേക്ക് ഒരു സൈക്കിൾ യാത്ര
പൂരത്തിന്‍റെ നാട്ടിൽനിന്നും കാശ്മീരിലേക്ക് ഒരു സൈക്കിൾ യാത്ര
എ​ട​ത്തി​രു​ത്തി: എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ സി​റാ​ജ് ന​ഗ​ർ ഡി​ണ്ടി​ക്ക​ൽ അ​ബ്ദു​ൽ ക​രീ​മി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ൻ അ​ന​സ് (23), ത​ണ്ടാ​ശേ​രി പ്ര​ജീ​ഷി​ന്‍റെ മൂ​ത്ത​മ​ക​ൻ അ​ഭ​യ് (21) എ​ന്നി​വ​രാ​ണ് സൈ​ക്കി​ളി​ൽ കാ​ശ്മീ​രി​ലേ​ക്ക് ഓഗസ്റ്റ് ഒന്നിനു യാ​ത്ര തി​രി​ക്കു​ന്ന​ത്.

തൃ​ശൂ​രി​ൽ നി​ന്നും ആ​രം​ഭി​ച്ച് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് വ​ഴി മം​ഗ​ലാ​പു​രം, ഗോ​വ, ഉ​ടു​പ്പി വ​ഴി​യാ​ണ് യു​വാ​ക്ക​ളു​ടെ യാ​ത്ര.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭ​ക്ഷ​ണ- സം​സ്കാ​ര രീ​തി​ക​ൾ പ​ഠി​ക്കാ​നും വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നും വേ​ണ്ടി​യാ​ണ് യാ​ത്ര​യെ ഇ​ഷ്ട​പ്പെ​ടു​ന്ന ഈ ​സു​ഹൃ​ത്തു​ക്ക​ൾ സ​ഞ്ചാ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

ഫ്രീ ​കൊ​റോ​ണ ഇ​ന്ത്യ, പെ​ട്രോ​ൾ - പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന തു​ട​ങ്ങി​യ വി​ഷ​ങ്ങ​ളും ഈ ​യാ​ത്ര​യി​ൽ ‌യുവാക്കൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

സൈ​ക്കി​ൾ യാ​ത്ര​യ്ക്ക് ഇ​രു​വ​രു​ടേ​യും വീ​ടു​ക​ളി​ൽ നി​ന്നും ആ​ദ്യം സ​മ്മ​തി​ച്ചി​രു​ന്നില്ലെങ്കിലും ഇ​പ്പോ​ൾ ഇരു വീ​ട്ടു​കാ​രും പൂ​ർ​ണ സമ്മതം മൂളിയിരിക്കുകയാണ്. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക​ളും മി​ക​ച്ച പി​ന്തു​ണ​യാ​ണ് കൊ​ടു​ക്കു​ന്ന​ത്.

സ്വ​യം പാ​ച​കം ചെ​യ്തും അ​തു​പോ​ലെ ടെ​ന്‍റു​മ​ടി​ച്ചാ​ണ് യാ​ത്ര പോ​വാ​ൻ ഈ യുവാക്കൾ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. യാ​ത്ര​യി​ൽ സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണെ​ങ്കി​ൽ ജോ​ലി ചെ​യ്ത് കാ​ശു​ണ്ടാ​ക്കി ല​ക്ഷ്യം പൂ​ർ​ത്തീ​ക​രിക്കുക എന്ന തീരുമാനവും ഈ യുവാക്കൾ പങ്കുവയ്ക്കുന്നു.


ല​ഡാ​ക്ക്, കാ​ശ്മീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും യാ​ത്ര എ​ത്ര ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് ഇ​വ​ർ​ക്ക് യാ​തൊ​രു നി​ശ്ച​യ​വു​മി​ല്ല.യാ​ത്ര​യ്ക്കി​ട​യി​ൽ എ​ക്സാ​മും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളും ഒ​രു ത​ട​സമാകില്ലെന്ന എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​വ​ർ.

സ​ഞ്ചാ​ര പ്രി​യ​രാ​യ ഈ യു​വാ​ക്ക​ളു​ടെ സ്വ​പ്നയാ​ത്രക്ക് ഇ.​ടി. ടൈ​സ​ണ്‍ എംഎ​ൽഎ ​ ആണ് ഫ്ലാ​ഗ് ഓ​ഫ് ചെയ്യുന്നത്.

എ​ന്തു പ്ര​തി​സ​ന്ധി​ക​ൾ വ​ന്നാ​ലും ല​ക്ഷ്യ​സ്ഥാ​നം കീ​ഴ​ട​ക്കി​യേ തി​രി​ച്ചു വ​രി​ക​യു​ള്ളൂ​വെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ലാ​ണ് ഈ ​എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി​ക​ളായ യുവാക്കൾ.