നാസ‌‌ ഗ്ലെ​ന്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ലേക്ക് മലയാളി വിദ്യാർഥിയും
നാസ‌‌  ഗ്ലെ​ന്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ലേക്ക് മലയാളി വിദ്യാർഥിയും
കാ​സ​ര്‍​ഗോ​ഡ്: നാ​സ​യു​ടെ ഓ​ഹി​യോ​യി​ലു​ള്ള ഗ്ലെ​ന്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്താ​ന്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള അ​ഞ്ചു ശാ​സ്ത്ര​ജ്ഞ​രി​ല്‍ ഒ​രാ​ളാ​യി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി ഇ​ബ്രാ​ഹിം ഖ​ലീ​ല്‍.

ടീ​മി​ലേ​ക്ക് കേ​ര​ള​ത്തി​ല്‍​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക പ്ര​തി​നി​ധി​യും ഇ​ബ്രാ​ഹി​മാ​ണ്.

കു​മ്പ​ള നാ​യ്കാ​പ്പ് സ്‌​കൂ​ളി​ലെ​യും കാ​സ​ര്‍​ഗോ​ഡ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ​യും പ​ഠ​ന​ത്തി​നുശേ​ഷം മ​ണി​പ്പാ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ല്‍​നി​ന്നും ഏ​യ്‌​റോ​നോ​ട്ടി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗി​ലാ​ണ് ഇബ്രാഹിം ബി​രു​ദം നേ​ടി​യ​ത്.


തു​ട​ര്‍​ന്നു ജ​ര്‍​മ​നി​യി​ലെ റ​ഹ്റ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നും കം​പ്യൂ​ട്ടേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. ഒ​ന്നേ​കാ​ല്‍ കോ​ടി രൂ​പ ഫെ​ലോ​ഷി​പ്പോ​ടെ ഇ​റ്റ​ലി​യി​ലെ ട്യൂ​റി​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്താ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് നാ​സ​യി​ൽനിന്നും ക്ഷണം ലഭിച്ചത്.

ബ​ദി​യ​ടു​ക്ക​യി​ലെ അ​ബ്ദു​ല്‍ മ​ജീ​ദ് പൈ​ക്ക​യു​ടെ​യും സു​ബൈ​ദ​യു​ടെ​യും മ​ക​നാ​ണ് ഇ​ബ്രാ​ഹിം ഖ​ലീ​ല്‍.