കോ​ള​ജി​ൽ ച​രി​ത്രം കുറിച്ചു ത്രിമൂർത്തികൾ
കോ​ള​ജി​ൽ ച​രി​ത്രം കുറിച്ചു ത്രിമൂർത്തികൾ
മൂ​വാ​റ്റു​പു​ഴ: വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്ന് സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ൽ വി​ജ​യം കൈ​വ​രി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന ത്രിമൂർത്തികളായ ആ​ന​ന്ദും ആ​ദി​ത്യ​യും അ​ര​വി​ന്ദും ച​രി​ത്ര​മാ​കു​ന്നു.

ഒറ്റപ്രസവത്തിൽ ജനിച്ച ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ 2017-ലാണ് ​വി​ശ്വ​ജ്യോ​തി കോ​ള​ജി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗിന് ഒ​രേ ക്ലാ​സി​ൽ പ​ഠ​നം ആ​രം​ഭി​ച്ചത്. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും പ്രാ​ഗ​ത്ഭ്യം കാ​ണി​ച്ച ഈ മുക്കൂട്ടു സംഘം നാ​ലു വ​ർ​ഷം കോ​ള​ജി​ലെ താ​ര​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു. ‌

ഇപ്പോഴിതാ പഠനം പൂർത്തിയാക്കിയ മൂ​ന്നു പേ​ർ​ക്കും കോ​ള​ജി​ൽ വ​ച്ചു​ത​ന്നെ പ്ലേ​സ്മെ​ന്‍റും ല​ഭിച്ചു. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യ "പ​വ​ർ​ഓ​ണ്‍ ബി​ൽ​ഡിം​ഗ്' എ​ന്ന സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ണ്‍​ട്രാ​ക്ടിം​ഗ് ക​ന്പ​നി​യി​ൽ ആ​ന​ന്ദ് ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എന്നാൽ ആ​ദി​ത്യ​യും അ​ര​വി​ന്ദും ഉ​പ​രി​പ​ഠ​നം ലക്ഷ്യമാക്കി കാ​ന​ഡ​യി​ലേ​ക്ക് കുടിയേറുവാൻ ത​യാ​റെടുക്കുകയാണ്​.


വാ​ഴ​ക്കു​ളം ഹ​രി​ത​ നി​വാ​സി​ൽ റി​ട്ട​യേ​ർ​ഡ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​വി. ഷാ​ജി​യു​ടെ​യും അ​ധ്യാ​പി​ക​യാ​യ മി​നി ഷാ​ജി​യു​ടെ​യും മ​ക്ക​ളാ​ണ് ഈ ത്രിമൂർത്തികൾ.

വി​വാ​ഹം ക​ഴി​ഞ്ഞു നീ​ണ്ട 10 വ​ർ​ഷ​ത്തെ കാത്തിരിപ്പിനുശേഷമാണ് ഷാ​ജി​ മിനി ദന്പതികൾക്ക് ഈ മക്കൾ ജനിച്ചത്.

കഴിഞ്ഞ ദിവസം കോ​ള​ജി​ൽ ന‌‌‌ടന്ന ഹ്ര​സ്വ​മാ​യ ച​ട​ങ്ങി​ൽ കോ​ള​ജ് മാ​നേ​ജ​രും ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ലും ചേർന്ന് ഈ സഹോദരങ്ങൾക്ക് യാത്രയപ്പു നൽകി.