ഭാരതപര്യടനം പൂർത്തിയാക്കിയ ‌അഖിലും കെൽവിനും വൻ സ്വീകര‌ണം
ഭാരതപര്യടനം പൂർത്തിയാക്കിയ ‌അഖിലും കെൽവിനും വൻ സ്വീകര‌ണം
മൂ​വാ​റ്റു​പു​ഴ: സൈ​ക്കി​ളി​ൽ ഭാ​ര​ത പ​ര്യ​ട​നം ന​ട​ത്തി തി​രി​ച്ചെ​ത്തി​യ യു​വാ​ക്ക​ൾ​ക്ക് ഊ​ര​മ​ന വൈ​എം​എ ലൈ​ബ്ര​റി​യു​ടെ​യും ആ​ക്കോ​സ് ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഊ​ര​മ​ന ശി​വ​ലി പി​ഷാ​ര​ത്ത് അ​ഖി​ൽ ന​വ​നീ​ത​ൻ, ത​മ്മാ​നി​മ​റ്റം കാ​ട്ടു​മ​റ്റ​ത്തി​ൽ കെ​ൽ​വി​ൻ കെ​ന്ന​ഡി എ​ന്നീ യു​വാ​ക്ക​ൾ​ക്കാ​ണ് വ​ര​വേ​ൽ​പ്പ് ന​ൽ​കി​യ​ത്.

55 ദി​വ​സം നീ​ണ്ടു​നി​ന്ന ഭാ​ര​ത​പ​ര്യ​ട​നത്തി​ൽ 4,500 കി​ലോ മീ​റ്റ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ചാ​ണ് ഈ യുവാക്കൾ രാജ്യം മു​ഴു​വ​ൻ ചു​റ്റി സ​ഞ്ച​രി​ച്ച​ത്.

കോ​ല​ഞ്ചേ​രി​യി​ൽ​നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. കാ​ഷ്മീ​രി​ലെ ല​ഡാ​ക്കി​ൽ 17,982 അ​ടി ഉ​യ​ര​മു​ള്ള ഖ​ർ​ദും​ഗ്‌‌ ലാ ​സ​ന്ദ​ർ​ശി​ച്ചാ​ണ് യുവാക്കൾ മ​ട​ങ്ങി​യ​ത്. ഓ​രോ ദി​വ​സ​വും പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ താ​മ​സി​ച്ചാ​ണ് യാ​ത്ര​പു​റ​പ്പെ​ട്ട​ത്. ജ​മ്മു​കാ​ഷ്മീ​രി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ എ​ല്ലാ​വി​ധ​ത്തി​ലു​ള്ള സ​ഹാ​യ​വും ല​ഭി​ച്ച​താ​യി അ​ഖി​ലും ‌കെ​ൽ​വി​നും പ​റ​ഞ്ഞു.


ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത് മെ​മ​ന്‍റോ ന​ൽ​കി യു​വാ​ക്ക​ളെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​പി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്സി എ​ൽ​ദോ​സ്, എ​ബി​ൻ കോ​ടി​യാ​ട്ട്, സു​മി​ത് സു​രേ​ന്ദ്ര​ൻ, അ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.