ആ​ണി ത​റ​ച്ച പാ​ദു​ക​വു​മാ​യി നൃ​ത്തം​ചെ​യ്തു പ്രതിഷേധിച്ച യു​വാ​വ് ലോകറിക്കാർഡിൽ
ആ​ണി ത​റ​ച്ച പാ​ദു​ക​വു​മാ​യി നൃ​ത്തം​ചെ​യ്തു പ്രതിഷേധിച്ച യു​വാ​വ് ലോകറിക്കാർഡിൽ
വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ച് ലോകറിക്കാർഡിനു ‌ഉടമയായിരിക്കുകയാണ് ഇടുക്കി സ്വദേശിയായ യുവാവ്.

ആ​ണി ത​റ​ച്ച പാ​ദു​ക​വു​മാ​യി അ​ര​മ​ണി​ക്കൂ​ർ നൃ​ത്തം ചെ​യ്ത മൂ​ന്നാ​ർ ല​ക്ഷ്മി എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​ക​ളാ​യ അ​ന്തോ​ണി - വി​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വി​നാ​ണ് ലോ​ക റിക്കാ​ർ​ഡിനുടമയായത്. ഫീ​നി​ക്സ് ലോ​ക റിക്കാ​ർ​ഡ് പു​സ്ത​ക​ത്തി​ലാ​ണ് അ​ശ്വി​ൻ ഇ​ടം നേ​ടി​യ​ത്.

കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് ഈ യുവാവ് ഇതിനു മുതിർന്നത്.

കോ​യ​ന്പ​ത്തൂ​ർ ഗ്രാ​മി​യ പു​ത​ൽവ​ൻ അ​ക്കാ​ഡ​മി​യി​ലാ​ണ് അ​ശ്വി​ൻ ത​മി​ഴ് ക​ല​ക​ൾ അ​ഭ്യ​സി​ക്കു​ന്ന​ത്.
ത​മി​ഴ് ഗ്രാ​മീ​ണ ക​ല​ക​ൾ​ക്ക് ഏ​റെ ആ​സ്വാ​ദ​ക​രു​ള്ള കേ​ര​ള​ത്തി​ലും ത​ന്‍റെ സ​ന്ദേ​ശം ക​ല​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ ല​ക്ഷ്യം.

ത​മി​ഴ് ഗ്രാ​മീ​ണ ക​ല​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന ഒ​രു അ​ക്കാ​ഡ​മി മൂ​ന്നാ​റി​ൽ തു​ട​ങ്ങാ​നും പ​രി​പാ​ടി​യു​ണ്ട്.