ഈ​ർ​ക്കി​ലിൽ നെയ്തെടുത്ത വിസ്മയകൊട്ടാരം
ഈ​ർ​ക്കി​ലിൽ നെയ്തെടുത്ത വിസ്മയകൊട്ടാരം
തെ​ങ്ങോ​ല​യു​ടെ ഈ​ർ​ക്കി​ൽ കൊ​ണ്ട് വൈ​വി​ധ്യ​മാ​ർ​ന്ന രൂ​പ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധേ​യ​നാ​കു​ക​യാ​ണ് കാ​ഞ്ഞി​ലേ​രി​യി​ലെ റി​ജി​ൽ. ഈ​ർ​ക്കി​ലു​ക​ൾ മാ​ത്രം ഒ​ട്ടി​ച്ചുചേ​ർ​ത്താ​ണ് ഇ​രു​നി​ല വീ​ടും കു​തി​ര​വ​ണ്ടി​യു​മ​ട​ക്ക​മു​ള്ള​വ ഉ​ണ്ടാ​ക്കി​യ​ത്.

വ്യ​ത്യ​സ്ത​മാ​യ രീ​തികൊ​ണ്ട് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് റി​ജി​ൽ. ചി​ത്ര​ര​ച​ന​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ലോ​ക് ഡൗ​ൺ കാ​ല​ത്താ​ണ് ഈ​ർ​ക്കി​ൽകൊ​ണ്ടു​ള്ള നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു തി​രി​ഞ്ഞ​ത്.


ഈ​ർ​ക്കി​ലു​ക​ൾ പ​ശ ചേ​ർ​ത്തൊ​ട്ടി​ച്ച് വിവിധ രൂ​പ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് ഏ​റെ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണെ​ന്ന് റി​ജി​ൽ പ​റ​യു​ന്നു. ഒ​ട്ടേ​റെ ദി​വ​സ​ങ്ങ​ൾ പ​ണി​പ്പെ​ട്ടാ​ണ് വീ​ടും മ​റ്റും ഉ​ണ്ടാ​ക്കി​യ​ത്.

ചി​ര​ട്ടകൊ​ണ്ടും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ദുബായിൽ ര​ണ്ടു വ​ർ​ഷം ജോ​ലി ചെ​യ്തി​രു​ന്ന റി​ജി​ൽ ക​ഴി​ഞ്ഞ ലോ​ക് ഡൗ​ൺ സ​മ​യ​ത്താ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​പ്പോ​ൾ ഉ​ളി​യിലി​ലെ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.