കെ​സി​വൈ​എം വക ന്യൂ ജെൻ കാരൾ ഗാനം
കെ​സി​വൈ​എം വക ന്യൂ ജെൻ കാരൾ ഗാനം
ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ന്യൂ ​ജെ​ൻ കാ​ര​ൾ ഗാ​ന​വു​മാ​യി ഇ​ടു​ക്കി രൂ​പ​ത​യി​ലെ കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ. മാ​ല​ബ​ൾ​ബും മെ​ലോ​ഡ്രാ​മ​യും എ​ന്ന മ്യൂ​സി​ക്ക​ൽ ഷോ​ർ​ട് ഫി​ലി​മി​ലൂ​ടെ​യാ​ണ് ഗാ​നം ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം-​മാ​വ​ടി സ്വ​ദേ​ശി വി​മ​ൽ ക​ള​രി​ക്ക​ൽ സം​വി​ധാ​നം ചെ​യ്ത ഷോ​ർ​ട് ഫി​ലി​മി​ലെ ഗാ​ന​ത്തി​ന് വ​രി​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത് സാ​ന്ദ്ര ഷാ​ജി​യാ​ണ്.

ഇ​ടു​ക്കി രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ആ​ൽ​ബം സി​ഡി പ്ര​കാ​ശ​നം ചെ​യ്തു. കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് പു​ളി​മൂ​ട്ടി​ൽ, എ​സ്എം​വൈ​എം കൗ​ണ്‍​സി​ല​ർ ആ​ദ​ർ​ശ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലും മാ​ല​ബ​ൾ​ബും മെ​ലോ​ഡ്രാ​മ​യും എ​ന്ന ഷോ​ർ​ട് ഫി​ലിം കാ​ണാം.