മു​ട്ട​ത്തോ​ടി​ൽ ലോ​കാ​ത്ഭു​ത​ങ്ങ​ൾ തീർത്ത് ജാൻസി
മു​ട്ട​ത്തോ​ടി​ൽ ലോ​കാ​ത്ഭു​ത​ങ്ങ​ൾ തീർത്ത് ജാൻസി
ഒ​രു​മു​ട്ട​ത്തോ​ടി​ൽ 28 മി​നി​റ്റു​കൊ​ണ്ട് ലോ​കാ​ത്ഭു​ത​ങ്ങ​ൾ തീർത്ത് റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ഇ​ടം നേ​ടിയിരിക്കുകയാണ് എ​ൻ​ജി​നിയ​റിം​ഗ് ബി​രു​ദ​ധാ​രി​ണിയായ ജാൻസി.

മം​ഗ​ലം വി​ശു​ദ്ധ മാ​ക്സ്മി​ല്യ​ൻ കോ​ൾ​ബെ ഇ​ട​വ​ക​യി​ലെ ചാ​ര​ങ്കാ​ട്ട് ജോ​യി​യു​ടേ​യും മി​നി​യു​ടേ​യും മ​ക​ളാ​യ ജാ​ൻ​സി​, സി​ഡി മാ​ർ​ക്ക​ർ കൊ​ണ്ട് മു​ട്ട​ത്തോ​ടി​ൽ ലോ​കാ​ത്ഭു​ത​ങ്ങ​ളെ പു​ന​രാ​വി​ഷ്ക​രി​ച്ച് മ​റ്റൊ​രു അദ്ഭുതം സൃ​ഷ്ടി​ച്ച​ത്.

മു​ട്ട​ത്തോ​ടി​ൽ പ​ല​രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തി റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ച​വ​ർ വേ​റെ​യു​മുണ്ടെ​ങ്കി​ലും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​ത്ത​ര​മൊ​രു വൈദഗ്ധ്യം നേടിയവർ ആ​രു​മി​ല്ലെന്നു വേ‌ണം പറയാം.

ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലു​മാ​ണ് ഈ ​പ്ര​ക​ട​നം ഇ​ടം പി​ടി​ച്ച​ത്. ചി​ത്രം വ​ര​യ്ക്കു​മാ​യി​രു​ന്നെ​ങ്കി​ലും ക​ല​യി​ൽ അ​തി​വി​ദ​ഗ്ധ​യൊ​ന്നു​മ​ല്ലെ​ന്നാ​ണ് ജാ​ൻ​സി​യു​ടെ ത​ന്നെ വി​ല​യി​രു​ത്ത​ൽ.


എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​നുശേ​ഷം ജോ​ലി തേ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​ട​വേ​ള​യി​ലാ​ണ് ഇത്തരമൊരു ആ​ഗ്ര​ഹം ഉ​ണ്ടാ​യ​തും ഇ​ത്ത​രം വീ​ഡി​യോ​ക​ൾ കൂ​ടു​ത​ലാ​യി ക​ണ്ട​തും. പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം ഒ​രു​ദി​നം മു​ട്ട​ത്തോ​ടി​ൽ വ​ര​ച്ച​ത് സ്വ​യം വീ​ഡി​യോ എ​ടു​ത്ത് ഇ​ന്ത്യ​ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​നു അ​യ​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അം​ഗീ​കാ​ര​വു​മെ​ത്തി. പി​ന്നാ​ലെ ഏ​ഷ്യ​ൻ ബുക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ന്‍റെ അം​ഗീ​കാ​ര​വു​മെ​ത്തി.

വീ​ട്ടു​കാ​രു​ടേ​യും ബ​ന്ധു​ക്ക​ളു​ടേ​യും പി​ന്തു​ണ​യും ജാ​ൻ​സി​ക്ക് പ്ര​ചോ​ദ​ന​മാ​യി. ബി​സി​ന​സ് രം​ഗ​ത്താ​ണ് ജാ​ൻ​സി​യു​ടെ പി​താ​വ്. അ​മ്മ വീ​ട്ട​മ്മ​യും. ഏ​ക​സ​ഹോ​ദ​ര​ൻ സി.​ജെ. ജോ​ജി വി​ദേ​ശ​ത്തും ജോ​ലി ചെ​യ്യു​ന്നു.