രാ​ജ​സ്ഥാ​ൻ​കാ​രി​ക്ക് മി​സ് ഇ​ന്ത്യ പ​ട്ടം
രാ​ജ​സ്ഥാ​ൻ​കാ​രി​ക്ക് മി​സ് ഇ​ന്ത്യ പ​ട്ടം
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ന​ന്ദി​നി ഗു​പ്ത മി​സ് ഇ​ന്ത്യ 2023 കി​രീ​ടം ചൂ​ടി. ഡ​ൽ​ഹി​യി​ല്‍ ന​ട​ന്ന ഫെ​മി​ന മി​സ് ഇ​ന്ത്യ വേ​ൾ​ഡ് 2023 സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി സു​ന്ദ​രി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ന്ദി​നി ഗു​പ്ത​യു​ടെ നേ​ട്ടം.

ഡ​ൽ​ഹി​യി​ല്‍​നി​ന്നു​ള്ള ശ്രേ​യ പൂ​ഞ്ച ഫ​സ്റ്റ് റ​ണ്ണ​റ​പ്പും മ​ണി​പ്പൂ​രി​ന്‍റെ തൗ​നോ​ജം സ്‌​ട്രേ​ല ലു​വാ​ങ് സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പും ആ​യി. ന​ന്ദി​നി ഗു​പ്ത യു​എ​ഇ​യി​ല്‍ ന​ട​ക്കു​ന്ന 71-ാമ​ത് മി​സ് വേ​ൾ​ഡ് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കും.


രാ​ജ​സ്ഥാ​നി​ലെ കോ​ട്ട സ്വ​ദേ​ശി​യാ​ണ് 19 കാ​രി​യാ​യ ന​ന്ദി​നി. ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റി​ല്‍ ഡി​ഗ്രി നേ​ടി​യി​ട്ടു​ണ്ട് ന​ന്ദി​നി. ര​ത്ത​ന്‍ ടാ​റ്റ​യാ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ചോ​ദ​നം ചെ​ലു​ത്തി​യ മ​നു​ഷ്യ​നെ​ന്നു ന​ന്ദി​നി പ​റ​യു​ന്നു. ത​ന്‍റെ സ​മ്പ​ദ്യം മു​ഴു​വ​ന്‍ ചാ​രി​റ്റി​ക്ക് ന​ല്‍​കി​യ അ​ദ്ദേ​ഹ​മാ​ണ് ത​ന്‍റെ മാ​ന​സ​ഗു​രു​വെ​ന്നും ന​ന്ദി​നി പ​റ​ഞ്ഞു.