മി​സ് ട്രാ​ൻ​സ്ക്യൂ​ൻ ജേ​താ​വാ​യി തീ​ർ​ത്ഥ
മി​സ് ട്രാ​ൻ​സ്ക്യൂ​ൻ ജേ​താ​വാ​യി തീ​ർ​ത്ഥ
മി​സ് ട്രാ​ൻ​സ്ക്യൂ​ൻ ഇ​ന്ത്യ 2023 സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം എ​ഡി​ഷ​നി​ൽ മി​സ് പ്രൈ​ഡ് ടൈ​റ്റി​ൽ ജേ​താ​വാ​യി മ​ല​യാ​ളി​യാ​യ തീ​ർ​ത്ഥ സാ​ർ​വി​ക. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 11 പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് തീ​ർ​ത്ഥ വി​ജ​യി​യാ​യ​ത്.

ഡ​ൽ​ഹി​യി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. 2022ലെ ​മ​ല​യാ​ളി മ​ങ്ക ടൈ​റ്റി​ൽ വി​ന്ന​റാ​യി​രു​ന്ന തീ​ർ​ത്ഥ കേ​ര​ള​ത്തി​ലെ ട്രാ​ൻ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ന​ട​ത്തി​യ ഫാ​ഷ​ൻ മ​ത്സ​ര​ത്തി​ലെ​യും വി​ജ​യി​യാ​യി​രു​ന്നു. മം​ഗ​ളൂ​രു​വി​ൽ ഐ​ടി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന തീ​ർ​ത്ഥ ജോ​ലി​യു​ടെ ഇ​ട​വേ​ള​ക​ളി​ലും അ​വ​ധി​യെ​ടു​ത്തു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങു​ന്ന​ത്.


സി​പി​എം ഉ​ദ​യം​പേ​രൂ​ർ സൗ​ത്ത് ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗം തെ​ക്ക​ൻ പ​റ​വൂ​ർ ഈ​ച്ച​രം​പ​റ​മ്പി​ൽ ഇ.​ജി പു​ഷ്പ​ന്‍റെ​യും മൈ​ഥി​ലി​യു​ടെ​യും മ​ക​ളാ​ണ് തീ​ർ​ത്ഥ.