ഗാ​ല​ക്സി എം42 5​ജി വി​പ​ണി​യി​ൽ
ഗാ​ല​ക്സി എം42 5​ജി വി​പ​ണി​യി​ൽ
മും​​​​ബൈ: ഗാ​​​​ല​​​​ക്സി എം ​​​​സീ​​​​രി​​​​സി​​​​ലെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ മോ​​​​ഡ​​​​ലാ​​​​യ എം 42 5​​​​ജി ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് സാം​​​​സം​​​​ഗ്. 6.6 ഇ​​​​ഞ്ച് എ​​​​ച്ച്ഡി ഡി​​​​സ്പ്ലെ, ക്വാ​​​​ൽ​​​​കോം സ്നാ​​​​പ് ഡ്രാ​​​​ഗ​​​​ണ്‍ 750 ജി ​​​​പ്രോ​​​​സ​​​​സ​​​​ർ, 48 എം​​​​പി പ്രൈ​​​​മ​​​​റി കാ​​​​മ​​​​റ, 20 എം​​​​പി സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ, 5000 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണു ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ. 6ജി​​​​ബി റാം-128 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ് ഉ​​​​ള്ള വേ​​​​രി​​​​യ​​​​ന്‍റി​​​​ന് 21,999 രൂ​​​​പ​​​​യും 8ജി​​​​ബി റാം- 128 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ് വേ​​​​രി​​​​യ​​​​ന്‍റി​​​​ന് 23,999 രൂ​​​​പ​​​​യു​​​​മാ​​​​ണ് വി​​​​ല.


പ്രാ​​​​രം​​​​ഭ ഓ​​​​ഫ​​​​ർ എ​​​​ന്ന നി​​​​ല​​​​യ്ക്ക് ഇ​​​​രു വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ളും നി​​​​ശ്ചി​​​​ത​​കാ​​​​ല​​​​ത്തേ​​ക്കു യ​​​​ഥാ​​​​ക്ര​​​​മം 19,999 രൂ​​​​പ​​​​യ്ക്കും 21,999 രൂ​​​​പ​​​​യ്ക്കും ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. മേ​​​​യ് ഒ​​​​ന്നു മു​​​​ത​​​​ൽ വി​​​​ല്പ​​​​ന ആ​​​​രം​​​​ഭി​​​​ക്കും.