ഫ്ളി​പ്കാ​ര്‍​ട്ടു​മാ​യി ന​ത്തിം​ഗ് സ​ഹ​ക​രി​ക്കു​ന്നു
ഫ്ളി​പ്കാ​ര്‍​ട്ടു​മാ​യി ന​ത്തിം​ഗ്  സ​ഹ​ക​രി​ക്കു​ന്നു
കൊ​​​ച്ചി: ല​​​ണ്ട​​​ന്‍ ആ​​​സ്ഥാ​​​ന​​​മാ​​​യ പു​​​തി​​​യ ഉ​​​പ​​​ഭോ​​​ക്തൃ സാ​​​ങ്കേ​​​തി​​​ക ക​​​മ്പ​​​നി​​​യാ​​​യ ന​​​ത്തിം​​​ഗ് ഫ്ളി​​​പ്കാ​​​ര്‍​ട്ടു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​ന്നു.

ഇ​​​ന്ത്യ​​​യി​​​ല്‍ ന​​​ത്തിം​​​ഗി​​​ന്‍റെ സാ​​​ന്നി​​​ധ്യം കെ​​​ട്ടി​​​പ്പടു​​​ക്കു​​​ന്ന​​​തി​​​നും വ​​​യ​​​ര്‍​ലെ​​​സ് ഇ​​​യ​​​ര്‍​ബ​​​ഡ്‌​​​സ് ഉ​​​ത്പ​​​ന്നം ഇ​​​യ​​​ര്‍​വ​​​ണ്‍ ഇ​​​വി​​​ടെ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തി​​​നും ഫ്ളി​​​പ്കാ​​​ര്‍​ട്ട് പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ക്കും.


ന​​​ത്തിം​​​ഗി​​​ന്‍റെ ആ​​​ദ്യ വ​​​യ​​​ര്‍​ലെ​​​സ് ഇ​​​യ​​​ര്‍​ബ​​​ഡ്‌​​​സ് ഉ​​​ത്പ​​​ന്ന​​​മാ​​​ണ് ഇ​​​യ​​​ര്‍​വ​​​ണ്‍. ഫ്ളി​​​പ്കാ​​​ർ​​​ട്ട് ന​​​ത്തിം​​​ഗ് ഇ​​​യ​​​ര്‍ വ​​​ണ്ണി​​​നു വേ​​​ഗ​​​ത്തി​​​ലു​​​ള്ള ഡോ​​​ര്‍ സ്‌​​​റ്റെ​​​പ്പ് ഡെ​​​ലി​​​വ​​​റി​​​യും നോ ​​​കോ​​​സ്റ്റ് ഇ​​​എം​​​ഐ​​​യു​​​മു​​​ണ്ട്.