വീഡിയോ ഷെയറിംഗ് ആപ്പാകാൻ ഇൻസ്റ്റ
വീഡിയോ ഷെയറിംഗ് ആപ്പാകാൻ ഇൻസ്റ്റ
മും​​​ബൈ: ഫോ​​​ട്ടോ ഷെ​​​യ​​​റിം​​​ഗ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ എ​​​ന്ന മേ​​​ൽ​​​വി​​​ലാ​​​സം മാ​​​റ്റി വീ​​​ഡി​​​യോ ഷെ​​​യ​​​റിം​​​ഗ് ആ​​​പ്പാ​​​യി അ​​​റി​​​യ​​​പ്പെ​​​ടാ​​​നൊ​​​രു​​​ങ്ങി ഇ​​​ൻ​​​സ്റ്റ​​​ഗ്രാം. വീ​​​ഡി​​​യോ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വൈ​​​കാ​​​തെ​​​ത​​​ന്നെ ത​​​ങ്ങ​​​ളു​​​ടെ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ ഫു​​​ൾ സ്ക്രീ​​​ൻ ആ​​​യ, ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വീ​​​ഡി​​​യോ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നും ഇ​​​ൻ​​​സ്റ്റ​​​ഗ്രാം സി​​​ഇ​​​ഒ ആ​​​ദം മൊ​​​സേ​​​റി പ​​​റ​​​ഞ്ഞു. ഗൂ​​​ഗി​​​ളി​​​ന്‍റെ യൂ​​​ട്യൂ​​​ബ്, ചൈ​​​നീ​​​സ് ആ​​​പ്പ് ടി​​​ക് ടോ​​​ക്ക് തു​​​ട​​​ങ്ങി​​​യ​​​വ​​​യെ നേ​​​രി​​​ടു​​​ക​​​യാ​​ണു ക​​​ന്പ​​​നി​​​യു​​​ടെ ല​​​ക്ഷ്യം.

കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ൻ​​​സ്റ്റ​​​ഗ്ര​​​മി​​​ൽ പു​​​ത്ത​​​ൻ ഫീ​​​ച്ച​​​റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ആ​​​പ്പ് കൂ​​​ടു​​​ത​​​ൽ ര​​​സ​​​ക​​​ര​​​മാ​​​ക്കു​​​ക​​​യാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ പ​​​ദ്ധ​​​തി​​​യെ​​​ന്നും മ​​​സോ​​​റി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. നേ​​​ര​​​ത്തെ ടി​​​ക് ടോ​​​ക്കി​​നു സ​​​മാ​​​ന​​​മാ​​​യി റീ​​​ൽ​​​സ് ക​​​ന്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു. പ്ര​​​തി​​​ഫ​​​ലം വാ​​​ങ്ങി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കാ​​​ഴ്ച​​​ക്കാ​​​ർ​​​ക്കു മു​​​ന്പി​​​ൽ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള ’എ​​​ക്സ്ക്ലൂ​​​സീ​​​വ് സ്റ്റോ​​​റീ​​​സ്’​​​ഫീ​​​ച്ച​​​റും ഇ​​​ൻ​​​സ്റ്റ​​​ഗ്രാം വൈ​​​കാ​​​തെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.


മൈ​​​ക്രോ​​​ബ്ലോ​​​ഗിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ട്വി​​​റ്റ​​​റും അ​​​ടു​​​ത്തി​​​ടെ സ​​​മാ​​​ന സം​​​വി​​​ധാ​​​ന​​​മാ​​​യ ‘സൂ​​​പ്പ​​​ർ ഫോ​​​ളാ ഫീ​​​ച്ച​​​ർ’പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.