ഇസെഡ്2 മാക്‌സ്: പുത്തന്‍ മോഡലുമായി ലാവ
ഇസെഡ്2 മാക്‌സ്: പുത്തന്‍ മോഡലുമായി ലാവ
വലിയ സ്‌ക്രീന്‍, വലിയ ബാറ്ററി ഇതു രണ്ടുമുണ്ട് ലാവയുടെ ഇസെഡ്2 മാക്‌സില്‍. ഓണ്‍ലൈന്‍ ക്ലാസുകളിലെ കുട്ടികളെ മുന്നില്‍ക്കണ്ട് ഒരുക്കിയ മോഡലെന്ന് നിസംശയം പറയാം ഇതിനെ. വിലയും പോക്കറ്റിന് ഒതുങ്ങും ഏതാണ്ട് 7,800 രൂപ!

ഏഴിഞ്ച് ഡിസ്‌പ്ലേയും 6,000 എംഎഎച്ച് ബാറ്ററിയുമാണ് ലാവ ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മീഡിയാ ടെക് പ്രോസസറും ആന്‍ഡ്രോയ്ഡ് 10 ഉം (ഗോ എഡിഷന്‍) പിന്‍ബലം. 2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റാണ് ഇന്ത്യയില്‍ ലഭിക്കുക. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയിലൂടെയും ഫോണ്‍ വാങ്ങാം.


ഡിസ്‌പ്ലേയ്ക്ക് ഗോറില്ല ഗ്ലാസ് പ്രൊക്ഷന്‍, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, ഡ്യുവല്‍ റിയര്‍ കാമറ എന്നിവയും ഫോണില്‍ ഉണ്ടാകും. ജനുവരിയില്‍ പുറത്തിറക്കിയ ലാവ ഇസെഡ്2 വിന്റെ പരിഷ്‌കരിച്ച പതിപ്പാണ് മാക്‌സ്.
- തേജശ്രീ