സൗ​ണ്ട്കോ​ർ ആ​ർ സീ​രീ​സ് ഇ​യ​ർ​ബ​ഡ്സ് വി​പ​ണി​യി​ൽ
സൗ​ണ്ട്കോ​ർ ആ​ർ സീ​രീ​സ് ഇ​യ​ർ​ബ​ഡ്സ് വി​പ​ണി​യി​ൽ
മും​ബൈ: പ്രീ​മി​യം ഓ​ഡി​യോ ബ്രാ​ൻ​ഡ് സൗ​ണ്ട്കോ​ർ ത​ങ്ങ​ളു​ടെ പു​തി​യ ത​ല​മു​റ ആ​ർ സീ​രീ​സ് ഓ​ഡി​യോ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ആ​ർ100 ടി​ഡ​ബ്ല്യൂ​എ​സ് ഇ​യ​ർ​ബ​ഡ്സ് ആ​ണ് ഈ ​നി​ര​യി​ൽ ആ​ദ്യ​ത്തേ​ത്. പ്ര​ത്യേ​ക ഓ​ഫ​ർ വി​ല​യാ​യ 1799 രൂ​പ​യ്ക്ക് ഫ്ളി​പ്കാ​ർ​ട്ടി​ലൂ​ടെ ഇ​തു വാ​ങ്ങാം.

ഏ​റ്റ​വും പു​തി​യ ഹാ​ൾ സെ​ൻ​സ​ർ ടെ​ക്നോ​ള​ജി സ​ഹി​ത​മാ​ണ് ഇ​യ​ർ​ബ​ഡ്സ് എ​ത്തു​ന്ന​ത്. 10 എം​എം ഡൈ​ന​മി​ക് ഡ്രൈ​വ​റു​ക​ളു​ള്ള ഇ​തു ദീ​ർ​ഘ​നേ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റ്റ​റി​യോ​ടെ​യാ​ണ് എ​ത്തു​ന്ന​ത്.


മി​ക​ച്ച ശ​ബ്ദാ​നു​ഭ​വം ന​ൽ​കു​ന്ന ഇ​യ​ർ​ബ​ഡ്സ് ക​റു​പ്പ്, വെ​ളു​പ്പ് നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കും. വി​വി​ധ മോ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാം. സൗ​ണ്ട്കോ​റി​ന്‍റെ ആ​ർ500 നെ​ക്ക്ബാ​ൻ​ഡ് ഉ​ട​ൻ വി​പ​ണി​യി​ലെ​ത്തു​മെ​ന്നു ക​ന്പ​നി അ​റി​യി​ച്ചു.