ഗാലക്സി എം സീരീസിൽ സാംസങ്ങ് എം32
ഗാലക്സി എം സീരീസിൽ സാംസങ്ങ് എം32
സാംസങ്ങിന്‍റെ എം സീരീസിലുള്ള മോഡൽ എം32 വിപണിയിലെത്തി. കൂടുതൽ സ്റ്റെബിലിറ്റിയോടെ ഉപയോഗിക്കാം എന്ന ഉറപ്പാണ് സാംസങ്ങ് ഗാലക്സി എം സീരീസിന്‍റെ പ്രത്യേകത.

പതിനയ്യായിരത്തിനടുത്തു രൂപയ്ക്ക് ഇതിനു മുന്പിറങ്ങിയ എം31 നല്ല ഫോണ്‍ എന്ന പേരുകേൾപ്പിച്ചതാണ്. എം32 മോഡലിനെക്കുറിച്ചുള്ള സൂചനകൾ ഇങ്ങനെയാണ്: ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ഒക്ടാകോർ മീഡിയാ ടെക് ഹീലിയോ പ്രോസസർ, റിയർ ക്വാഡ് കാമറകൾ, 6,000 എംഎഎച്ച് ബാറ്ററി, 4ജിബി+ 64 ജിബി, 6 ജിബി+ 128 ജിബി എന്നിങ്ങനെ രണ്ടു വേരിയന്‍റുകളിൽ ലഭിക്കുമെന്നാണ് ഇതുവരെയുള്ള വിവരം. വിലയിലും അതിനനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകും. എത്രയാണ് വിലയെന്ന് ഇതുവരെ സൂചനകൾ ലഭ്യമല്ല.


എം31എസ് എന്ന മോഡലിന് 18,999 രൂപയും എം42 5ജി മോഡലിന് 23,999 രൂപയുമാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള എം11 എന്ന മോഡൽ പതിനായിരം രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണ്.

എം31ൽനിന്നു വ്യത്യസ്തമായി ചതുര രൂപത്തിലുള്ള കാമറ സെറ്റപ്പ് ആയിരിക്കും ഈ മോഡലിലുണ്ടാവുക. ഏപ്രിലിൽ ഇന്ത്യൻ വിപണിയിലെത്തിയ എം42 5ജിയിൽ കാമറ ഈ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

48 എംപി, 8 എംപി, 5എംപി വീതം രണ്ട് എന്നിങ്ങനെയാണ് റിയർ കാമറ സെൻസറുകൾ. സെൽഫീ കാമറ 20 എംപി ശേഷിയുള്ളതായിരിക്കും. മികച്ച ബാറ്ററി ശേഷി വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാവും.

തേജശ്രീ