8 ജി​ബി റാ​മോ​ടെ വി​വോ വൈ 73
8 ജി​ബി റാ​മോ​ടെ വി​വോ വൈ 73
ഗം​ഭീ​ര മെ​മ്മ​റി, മി​ക​ച്ച രൂ​പ​ക​ല്പ​ന, ന​ല്ല ഡി​സ്പ്ലേ, എ​ന്നാ​ൽ ബാ​റ്റ​റി അ​ത്ര പോ​രാ- വി​വോ​യു​ടെ വൈ73 ​എ​ന്ന മോ​ഡ​ലി​നെ ഇ​ങ്ങ​നെ ചു​രു​ക്കി​പ്പ​റ​യാം. ഒ​ക്ടാ-​കോ​ർ മീ​ഡി​യാ​ടെ​ക് പ്രോ​സ​സ​ർ, ട്രി​പ്പി​ൾ റി​യ​ർ കാ​മ​റ സെ​റ്റ​പ്പ് എ​ന്നി​വ​യു​ള്ള ഈ ​മോ​ഡ​ൽ 8 ജി​ബി, 128 ജി​ബി ശേ​ഷി​യോ​ടെ ഒ​റ്റ വേ​രി​യ​ന്‍റ് ആ​ണ് വ​രു​ന്ന​ത്. 20,990 രൂ​പ​യാ​ണ് വി​ല.

എ​ന്താ​യാ​ലും വാ​ല്യൂ ഫോ​ർ മ​ണി മോ​ഡ​ലാ​ണ് ഇ​തും. ബാ​റ്റ​റി ശേ​ഷി 4,000 എം​എ​ച്ച് മാ​ത്ര​മേ ഉ​ള്ളൂ എ​ന്ന​താ​ണ് ഒ​രു പോ​രാ​യ്മ. എ​ന്നാ​ൽ 33 വാ​ട്ട് ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് ആ ​കു​റ​വു നി​ക​ത്താ​ൻ ഉ​ത​കു​ന്ന​താ​ണ്.


6.44 ഇ​ഞ്ച് ഫു​ൾ എ​ച്ച്ഡി പ്ല​സ് അ​മോ​ലെ​ഡ് ഡി​സ്പ്ലേ, 64 എം​പി പ്രൈ​മ​റി സെ​ൻ​സ​ർ അ​ട​ങ്ങു​ന്ന റി​യ​ർ ട്രി​പ്പി​ൾ കാ​മ​റ, 16 എം​പി ഫ്ര​ണ്ട് കാ​മ​റ, മെ​മ്മ​റി 1 ടി​ബി വ​രെ എ​ക്സ്പാ​ൻ​ഡ് ചെ​യ്യാ​വു​ന്ന മൈ​ക്രോ എ​സ്ഡി കാ​ർ​ഡ് സ്ലോ​ട്ട് എ​ന്നി​വ​യു​ണ്ടാ​കും.

എ​ട്ടു ജി​ബി റാ​മി​ൽ മൂ​ന്നു ജി​ബി എ​ക്സ്റ്റെ​ൻ​ഡ​ഡ് റാം ​ആ​യാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രേ​സ​മ​യം 20 ആ​പ്പു​ക​ൾ വ​രെ ഓ​പ്പ​ണ്‍ ചെ​യ്ത് മെ​മ്മ​റി​യി​ൽ വ​യ്ക്കാ​മെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

തേജശ്രീ