കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്‍
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്‍
ഹൈറേഞ്ചിന്‍റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമേനി വിളവുമായി ബൈസണ്‍വാലി സ്വദേശി കുരിയക്കുന്നേല്‍ സുരേന്ദ്രന്‍. അധികം ആര്‍ക്കും അറിയില്ലാത്ത ഈ കുഞ്ഞന്‍ കിഴങ്ങിന്റെ വിപണി മൂല്യം തിരിച്ചറിഞ്ഞു 40 വര്‍ഷമായി കൃഷി ചെയ്തു മികച്ച വരുമാനം കണ്ടെത്തുകയാണു സുരേന്ദ്രന്‍.

നാട്ടുചികിത്സയിലും ആയുര്‍വേദത്തിലും ഉപയോ ഗിക്കുന്ന ഔഷധ കൂട്ടുകളില്‍ ഒന്നാണു കല്‍ത്താമര. ആയുര്‍വേദമരുന്ന് കമ്പനികളും ഡോക്ടര്‍മാരും ഉള്‍പ്പടെ വിദേശത്തു നിന്നു പോലും നിരവധിപ്പേരാണു കിഴങ്ങ് വാങ്ങാനെത്തുന്നത്.

നൂറ്റാണ്ടുകള്‍ക്കു മുമ്പു ബ്രിട്ടീഷുകാരാണു കല്‍ത്താമര കേരളത്തില്‍ എത്തിച്ചത്. മൂന്നാറിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം കൃഷി ചെയ്തത്. 40 വര്‍ഷം മുമ്പ് ഇവിടെ നിന്നാണു സുരേന്ദ്രന് വിത്ത് ലഭിച്ചത്. ഇതിന് ഉള്ളിയുടെ രൂപഘടനയോട് ഏറെ സാമ്യമുണ്ട്.


ഇഞ്ചി നടുന്ന രീതിയിലാണു കല്‍ത്താമരയും കൃഷി ചെയ്യുന്നത്. ഇടവിളയായി കണ്ടം വെട്ടി നടാം. പ്രത്യേക വളപ്രയോഗമോ പരിചരണമോ ആവശ്യമില്ല. അഞ്ചു വര്‍ഷത്തില്‍ ഒരിക്കലാണു വിളവെടുപ്പ്. ഒരു വര്‍ഷം ഒരു കിഴങ്ങ് കണക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് കിഴങ്ങുകള്‍ വരെ ഉണ്ടാകും. പുല്ലുപോലെ വളരുന്ന ഈ ചെടി പുഷ്പിക്കാറുമുണ്ട്.

വിളവെടുപ്പ് വേളയില്‍ വേരോടു കൂടി പറിച്ചെടുക്കുന്ന കിഴങ്ങില്‍ നിന്നു വേര് നീക്കം ചെയ്തശേഷം ഉണക്കാനിടും. തുടര്‍ന്നു ഉണക്കി പൊടിച്ചാണു വിവിധ ഔഷധങ്ങ ളുടെ നിര്‍മാണത്തിന് ഉപയോഗി ക്കുന്നത്. ഉദര സം ബന്ധ മായ രോ ഗങ്ങള്‍ക്കും ദഹന പ്രക്രിയ സുഗമമാക്കുന്നതിനുമുള്ള ഔഷധങ്ങള്‍ക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ഫോണ്‍ :97471 38544

ജിജോ രാജകുമാരി