Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കാർമൽ ജ്യോതിക്കു തണലായി മുള
കുരുമുളകിന് ഭീഷണിയായി വേരുമീ...
ചെറുവയൽ രാമൻ ഇനി പദ്മശ്രീ രാമേ...
കൃഷിയിൽ വിശ്വാസം അർപ്പിച്ച് ജയി...
ആമ്പല്ലൂരിന് അഴക് പകരും വര്ണപ്പൂക്കള്...
ഒരിക്കല്‍ നട്ടാല്‍ എട്ടു തവണ വിളവെടുക്കാ...
കാലിത്തീറ്റയ്ക്ക് വില കൂടുതലോ? പരിഹാരമുണ...
ആശങ്ക പടര്‍ത്തി കാലികളില്‍ ചര്‍മ മുഴ
കൃഷ്ണതീര്ഥത്തിലെ കൂണ് സമൃദ്ധി
Previous
Next
Karshakan
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
WhatsApp
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട് എടുക്കുന്ന, ബുദ്ധിയില്ലാത്ത മൃഗങ്ങളുടെ ഗണത്തില്‍പ്പെടുത്തി വിളിപ്പാട് അകലെ നിറുത്തിയിരിക്കുന്ന കഴുതകള്‍ക്ക് അങ്ങനെയൊക്കെ പെരുമാറാനാവില്ല എന്നാവും ഏറെപ്പേരുടെയും വിചാരം. എന്നാല്‍, അങ്ങനെയങ്ങ് എഴുതിത്തള്ളാന്‍ വരട്ടെ.
ഇണങ്ങാത്ത കഴുതകളെ മെരുക്കിയെടുത്തു വളര്‍ത്തി മികച്ച വരുമാനം ഉണ്ടാക്കുന്ന നൂതന സംരംഭകരും നമുക്കിടയിലുണ്ട്. എറണാകുളം ജില്ലയില്‍ പിറവത്തിനടുത്ത് രാമമംഗലം വലിയമറവത്ത് പരേതനായ ബേബിയുടെയും അമ്മിണിയുടെയും മകന് എബി ബേബിയുടെ ഡോള്‍ഫിന്‍ ഡോങ്കി ഫാമിലെത്തിയാല്‍ കാണുന്നതെല്ലാം പുതുമയെന്നു മാത്രമല്ല അതിശയകരവുമാണ്.
ഒരു കിറുക്കന് സ്വപ്നത്തിനു പിന്നാലെയുള്ള പരക്കം പാച്ചിലിനൊടുവിലാണ് എബി കഴുത ഫാമിലെത്തിയത്. രണ്ടു പതിറ്റാണ്ടോളം ബംഗളൂരില്‍ ഐടി കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നപ്പോഴും വാണിജ്യ-വ്യവസായ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിക്കണമെന്ന ആഗ്രഹം എബിയുടെ മനസില്‍ എപ്പോഴുമുണ്ടായിരുന്നു. ജനങ്ങള്‍ ചോദിച്ചുവാങ്ങുന്ന ഉത്പന്നം വിപണിയിലിറക്കണമെന്ന ചിന്ത ഏറെ ശക്തവുമായിരുന്നു. മാര്‍ക്കറ്റിംഗ് രംഗത്തെ പരിചയമാണ് അത്തരം ചിന്തകളിലേക്കു എബിയെ നിയിച്ചത്.
ബൈബിള്‍ വായിക്കുന്ന സ്വഭാവം എബിക്കു ചെറുപ്പം മുതലുണ്ടായിരുന്നതിനാല് അതില്‍ പരാമര്‍ശിക്കുന്ന കഴുതകള്‍ എങ്ങനെയോ തലയില്‍ കയറി. കഴുതപ്പുറത്തേറി ജറുസലേം ദേവാലയത്തിലേക്കുള്ള യേശുവിന്റെ വരവും പഴയ നിയമത്തിലെ ഇയ്യോബിന്റെ ആയിരം പെണ്‍കഴുതകളുമൊക്കെ എബിയുടെ മനസിനെ വല്ലാതെ സ്വാധീനിക്കുകയും ചെയ്തു.
ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലീയോപാട്രായും റോമന്‍ ചക്രവര്‍ത്തിയായിരുന്ന നീറോയുടെ ഭാര്യ സാബിനയും നെപ്പോളിയന് ബോണപ്പാര്‍ട്ടിന്റെ സഹോദരി പൗളിനുമെല്ലാം സൗന്ദര്യം നിലനിറുത്താന്‍ കഴുതപ്പാലില്‍ കുളിച്ചിരുന്നതൊക്കെ പുതിയ സംരംഭം തുടങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനയില്‍ തെളിഞ്ഞു വന്നു. കഴുതപ്പാലില്‍ നിന്നുള്ള സ്കിന്‍ ക്രീമിനും ഫെയര്‍ നസ് ക്രീമിനും ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും നല്ല ഡിമാന്ഡായിരിക്കുമെന്നു എബി കണക്കു കൂട്ടി. അവസാനം അതു തന്നെ തന്റെ വഴിയെന്നു തീരുമാനിച്ചുറപ്പിച്ചു.
പിന്നെ വൈകിയില്ല, ബംഗളൂരില്‍ നിന്നു മടങ്ങാന്‍ തീരുമാനിച്ചു. മടക്കം ആഘോഷമായിട്ടായിരുന്നു. ലഗേജിനൊപ്പം ഒരു ലോഡ് കഴുതയും. കണ്ടവര്‍ കണ്ടവര്‍ മൂക്കത്തു വിരല്‍വച്ചു. എബിയുടെ ചര്മലേപന നിര്‍മാണ സംരംഭത്തിനു കഴുതപ്പാലില്ലാതെ പറ്റില്ല. പാല് ആവശ്യത്തിനു വേണമെങ്കില്‍ കഴുതകള്‍ വേണം. പാല് വാങ്ങാമെന്നു വച്ചാല്‍ നടപ്പുള്ള കാര്യവുമല്ല. 10 മില്ലിക്കു നൂറും നൂറ്റമ്പതുമൊക്കെയാണു വില. ലിറ്ററിനാണെങ്കില് 5000- 6000 രൂപയും. കാര്യം പറഞ്ഞിട്ടും വിശദീകരിച്ചിട്ടും ആര്‍ക്കും അത്രയ്ക്കു ബോധ്യമായില്ല. പലരും പലതും പറഞ്ഞെങ്കിലും എബിയൊന്നും കാര്യമാക്കിയില്ല. ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍.
പരീക്ഷണങ്ങള്‍ക്കായുള്ള ലാബ് വീടിനോടു ചേര്‍ന്നും കുറച്ചകലെ ഫാമും സജ്ജീകരിച്ചു. 2016-ലായിരുന്നു അത്. ഫാമില്‍ നിന്ന് എത്തിയാല്‍ ലാബില്‍. കഠിനാധ്വാനത്തിന്റെ നാളുകള്‍. പഠനവും പരീക്ഷണങ്ങളുമായി മാസങ്ങള്‍. സ്കിന്‍ ക്രീമും ഫെയര്‍നസ് ക്രീമുമാണു ഡോള്‍ഫിന്‍ ഐബിഎയുടെ ലേബലില്‍ ആദ്യം പുറത്തിറക്കിയത്. വില അല്പം കൂടുതലാണെങ്കിലും ഗുണമുണ്ടെന്നു കണ്ടതോടെ ഉത്പന്നങ്ങള്‍ക്കു നല്ല ഡിമാന്ഡായി. ഓണ്‍ ലൈനിലും നേരിട്ടും വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കു നാള് കൂടി വന്നു.
വൈകാതെ ഷാംപൂ, ബോഡി വാഷ്, ഫെയ്സ് ക്രീം എന്നിവയും പുറത്തിറക്കി. ഡോള്‍ ഫിന് ഐബിഎയുടെ ബ്രാന്‍ഡില്‍ ഏഴോളം വ്യത്യസ്ഥ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ ഇപ്പോള്‍ മാര്‍ക്കറ്റിലുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് നാടുകളിലും ഡോള്‍ഫിന്‍ ഉത്പന്നങ്ങള്‍ക്കു നല്ല ഡിമാന്‍ഡുണ്ടെന്ന് എബി പറഞ്ഞു. ദിനംപ്രതി നിരവധി അന്വേഷണങ്ങളും എത്തുന്നു.
ഇതിനിടെ, കാനഡയില്‍ നിക്ഷേപം നടത്താന്‍ കനേഡിയന്‍ സര്‍ക്കാരിന്റെ ക്ഷണം പോലും എബിക്കു കിട്ടി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കനേഡിയന്‍ കോണ്‍സല്‍ ആന്‍ഡ് ട്രേഡ് കമ്മീഷണര്‍ കെന്നത്ത് വോങ് ബംഗളൂരിലെ ഓഫീസിലേക്ക് എബിയെ നേരിട്ടു ക്ഷണിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു.
കഴുതപ്പാല് ഫ്രീസ് ഡ്രയിംഗ് നടത്തിയാണ് ഉത്പന്നങ്ങളണ്ടാക്കുന്നത്. ഫ്രീസ് ഡ്രയിംഗ് മെഷ്യന് വലിയ മുതല്‍ മുടക്കുള്ളതിനാല്‍ തത്കാലം അതുമാത്രം പുറത്താണു ചെയ്യുന്നത്. കഴുതപ്പാലിനൊപ്പം പപ്പായ, കറ്റാര്‍വാഴ തുടങ്ങിയവയൊക്കെയാണു ചേരുവകകള്‍.
കഴുതപ്പാലിന്റെ ഔഷധ ഗുണം എബി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. അമേരിക്കയിലുള്ള സഹോദരന്റെ കുഞ്ഞിനുണ്ടായ ചൊറിച്ചില്‍ കഴുതപ്പാല് പുരട്ടിയതോടെ മാറി യതും ഡോള്‍ഫിന്‍ ബോഡി വാഷ് ഉപയോഗിച്ചയാള്ക്കു പുഴുക്കടി പോലെ ചര്‍മത്തിലുണ്ടായ അസുഖം മാറിയതും എബിയുടെ ആത്മവിശ്വാസം ഇരിട്ടിയാക്കി.
സമീപത്തൊന്നും അധികം ആള്‍ത്താമസമില്ലാത്ത കുന്നിന് ചെരുവിലാണ് എബി ബേബിയുടെ ഡോള്‍ഫിന്‍ ഐബിഎ ഡോങ്കി ഫാം. രണ്ടേരയേക്കറോളം വരുന്ന സ്ഥല ത്തെ റബര്‍ വെട്ടി മാറ്റി അതിനു നടുവിലാണ് ഫാം. മേല്‍ക്കൂരയും ഇരുമ്പ് വേലികളുമൊക്കെയുള്ള വിശാലമായ ഇടം. ആണും പെണ്ണും കുഞ്ഞുങ്ങളുമൊക്കെയായി മുപ്പതോളം എണ്ണം.
തിന്നും കുടിച്ചും കളിച്ചും ഇടയ്ക്കു പരസ്പരം തൊഴിച്ചും കടിച്ചുമൊക്കെ കഴിയുന്ന കഴുതകള്‍. ഫാമിനു ചുറ്റും വിവിധിയിനം തീറ്റപ്പുല്ലുകളുടെ സമൃദ്ധി. കഞ്ഞിയും പുല്ലുമാണു പ്രധാന ഭക്ഷണം. ഗോതമ്പു തവിട്, അരിത്തവിട്, ചോളത്തവിട് എന്നിവ നിശ്ചിത അനുപാദത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന സമീകൃതാഹാരവും കൊടുക്കും. പിന്നെ ആവശ്യത്തിനു വെള്ളവും. ഭക്ഷണം നിത്യവും മാറിമാറി കൊടുക്കണം.
ഇന്നു കഴിച്ചതു നാളെ കഴിക്കില്ല. നടന്നു തിന്നുന്നതാണു കഴുതകളുടെ രീതി. അതുകൊണ്ടുതന്നെ ഫാമില്‍ ധാരാളം സ്ഥലവുമുണ്ട്. പ്രത്യേക ചീപ്പ് ഉപയോഗിച്ചുള്ള മുടി ചീകലും കുളിപ്പിക്കലും ദിനചര്യയുടെ ഭാഗമാണ്. നോട്ടക്കാരായി രണ്ടു പേരുണ്ട്. സമീപത്തു തന്നെയാണ് അവരുടെ താമസവും.
ബോബന്, റാണി, സുന്ദരി എന്നിവ ഫാമിലെ തലയെടുപ്പുള്ള കഴുതകളാണ്. ഇതില്‍ ബോബന് ആണാണ്. എബി വിളിച്ചാല്‍ അവന് ഓടിയെത്തി ചേര്‍ന്നു നില്ക്കും. പ്രായം മൂന്നു വയസ് മാത്രം. എല്ലാം ഫ്രഞ്ച് ബ്രീഡ്. ഓരോന്നിനും അഞ്ചര ലക്ഷത്തോളം രൂപ വില വരും. ഹലാരി ഇനത്തില്‍പ്പെട്ട അപൂര്‍വ കഴുതയും ഫാമിലുണ്ട്. പൊതുവെ അപകടകാരിയായ ഇവനെ തനിച്ചാണു നിറുത്തിയിരിക്കുന്നത്. ഈ ഇനത്തില്‍പ്പെട്ട 432 കഴുതകള്‍ മാത്രമേ ഇന്ത്യയിലുള്ളൂവെന്ന് എബി പറഞ്ഞു.
ആറു വര്‍ഷം മുമ്പ് 32 കഴുതകളുമായിട്ടാണ് എബി ഫാം തുടങ്ങിയത്. ലക്ഷണമൊത്ത കഴുതകളെത്തേടി തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രായിലുമൊക്കെ എബി അലഞ്ഞു നടന്നിട്ടുണ്ട്. പലയിടത്തും പല വില. അവസാനം തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നാണ് 32 എണ്ണത്തിനെയും വാങ്ങിയത്. ഒന്നിന് 25,000 രൂപ വച്ചു നല്കി.
ഒരാണും ബാക്കി കറവയുള്ള പെണ് കഴുതകളും. ഫാമിലെത്തി അധികമാകുന്നതിനു മുമ്പ് 15 എണ്ണം അനാപ്ലാസ്മോസിസ് രോഗം ബാധിച്ചു ചത്തു. ഫാമിനു ചുറ്റുമാണ് അവയെ കുഴിച്ചിട്ടതെന്ന് എബി വേദനയോടെ പറഞ്ഞു.
മണ്ണുത്തി വെറ്ററിനറി കോളജിലെ ഡോ. സുധീഷിന്റെ നിര്‍ദേശാനുസരണമായിരുന്നു പിന്നീടുള്ള പരിചരണം. മാസങ്ങള്‍ കഴിഞ്ഞതോടെ ഫാമിലുണ്ടായിരുന്ന പെണ്‍കഴുതകള്‍ ഗര്‍ഭിണികളാകുകയും പ്രസവിക്കുകയും ചെയ്തതോടെ എബി വീണ്ടും പ്രതീക്ഷയിലായി.
പതിമൂന്നു മാസമാണു കഴുതകളുടെ ഗര്‍ഭകാലം. സാധാരണ ഒരു കഴുതയില്‍ നിന്ന് 50-100 മില്ലി വരെ പാല് മാത്രമേ കിട്ടൂ. ഏറിയാല്‍ 300- 400 മില്ലി. ആദ്യത്തെ ഒരു മാസം കറക്കാറില്ല. പാല് മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്. പിന്നീട് കറവ തുടങ്ങുമ്പോള്‍ കറന്നെടുക്കുന്ന അത്രയും പാല് കിടാവിനുവേണ്ടി അവശേഷിപ്പിക്കുകയും ചെയ്യും. അല്ലെങ്കില്‍ അവയുടെ അതിജീവന സാധ്യത കുറയും.
പാലിന്റെ ലഭ്യതക്കുറവ് മൂലം ഡിമാന്‍ഡ് അനുസരിച്ചു ഡോള്‍ഫിന്‍ ഐബിഎ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയുന്നില്ലെന്നു എബി പറഞ്ഞു. അത്രയും പാല് കിട്ടാന്‍ കുറഞ്ഞത് നാലായിരം കഴുതകളെങ്കിലും വേണം. സമീപ ഭാവിയില്‍ അതിനു കഴിയുമെന്ന വിശ്വാസത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ കഴുത ഫാം ഉടമയായ എബി ബേബി.
പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ അഗ്രി ബിസിനസുകള്‍ക്കു ഇന്ത്യയില്‍ വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന് എബി ചൂണ്ടിക്കാട്ടി. കാര്‍ഷിക ഉത്പന്നങ്ങള്‍ വിവിധയിനം മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുമ്പോള്‍ മാത്രമേ കര്ഷകന് പ്രയോജനം കിട്ടൂ. അതിനു സര്‍ക്കാരിന്റെ പിന്തുണയില്ലാതെ പറ്റുകയുമില്ല. ഫോണ്‍: 9544716677
ജിമ്മി ഫിലിപ്പ്
കാർമൽ ജ്യോതിക്കു തണലായി മുള
പല തരത്തിലും നിറത്തിലുമുള്ള മുളകളുടെ അപൂർവ ലോകമാണ് ഇടുക്കി അടിമാലിക്കു സമീപം കൊച്ചി-ധനു
കുരുമുളകിന് ഭീഷണിയായി വേരുമീലി മൂട്ടകൾ
കുരുമുളക് കൃഷിയെ സാരമായി ബാധിക്കുന്ന വിവിധതരം കീടങ്ങളിൽ പ്രധാനികളാണ് ഉയർന്ന പ്രദേശങ്ങളി
ചെറുവയൽ രാമൻ ഇനി പദ്മശ്രീ രാമേട്ടൻ
പരന്പരാഗത നെൽവിത്ത് സംരക്ഷണത്തിൽ മലയാളിക്ക് അഭിമാനത്തോടെ എടുത്തു പറയാൻ ഒരു പേരു മാത്രമേ
കൃഷിയിൽ വിശ്വാസം അർപ്പിച്ച് ജയിംസും ബിൻസിയും
ആത്മവിശ്വാസവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ കാർഷിക രംഗത്തും ഉയരങ്ങൾ കീഴടക്കാമെന്നു വിശ്വസിക്ക
ആമ്പല്ലൂരിന് അഴക് പകരും വര്ണപ്പൂക്കള്
ആദ്യം കടും വയലറ്റ്. പിന്നെ ഇളം വയലറ്റ്. അതുകഴിഞ്ഞ് നല്ല തൂവെള്ള. കണ്ണുകള്‍ക്കു കുളിര്‍മ പകരുന്ന ഇത്തരം പൂക്കളുടെ സമൃദ്ധ
ഒരിക്കല്‍ നട്ടാല്‍ എട്ടു തവണ വിളവെടുക്കാം
നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നെല്‍കര്‍ഷകരുടെ പ്രതീക്ഷകള്‍ സഫലമാക്കി ബഹുവര്‍ഷ നെല്ലിന്റെ മൂന്നിനങ്ങള്‍ ച
കാലിത്തീറ്റയ്ക്ക് വില കൂടുതലോ? പരിഹാരമുണ്ട്
കാലിത്തീറ്റയുടെ അടിക്കടിയുണ്ടാകുന്ന വിലവര്‍ധന ക്ഷീരകര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്നമാണ്. മൊത്തം പരിപാലനച്ചെലവിന്റെ 60 മു
ആശങ്ക പടര്‍ത്തി കാലികളില്‍ ചര്‍മ മുഴ
കന്നുകാലികളില്‍ പാല് ഉത്പാദനവും പ്രത്യുത്പാദനവും ഗണ്യമായി കുറയാന്‍ ഇടയാക്കുന്ന സാംക്രമിക രോഗമാണു ചര്‍മ മുഴ. പോക്സ് വൈറ
കൃഷ്ണതീര്ഥത്തിലെ കൂണ് സമൃദ്ധി
ചിപ്പിക്കൂണ്‍, പാല്ക്കൂണ് കൃഷിയില്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് അനേകര്‍ക്കു വഴിക
പോത്തുകുട്ടന്മാരെ വളര്‍ത്താം; കൈ നിറയെ കാശുണ്ടാക്കാം
ഏറെ സാധ്യതകളുള്ള സംരഭമാണ് മാംസാവശ്യത്തിനുള്ള പോത്ത് വളര്‍ത്തല്‍. ചുരുങ്ങിയ മുതല്‍മുടക്ക് മതിയെന്ന പ്രത്യേകതയുമുണ്ട്. രുച
നാടന്‍ കാര്‍ഷികോത്പന്നങ്ങള്‍ ഒരുതരം... രണ്ടുതരം... മൂന്നുതരം...
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്ത് നാടന്‍ കാര്‍ഷികോത്പന്നങ്ങളുടെ കലവറയായി ഒരു ലേലച്ചന്ത!'കര്‍ഷകരുടെ സ്വന്തം ഗ
ഭക്ഷ്യവിഷബാധ തുടര്‍ക്കഥ: പരിശോധനയ്ക്കെന്താ ഇത്ര മടി?
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടാകുന്ന മരണങ്ങള് തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില
കാലം കഴിഞ്ഞ കച്ചിത്തുറു
പാടത്തു കൊയ്ത്തു കഴിഞ്ഞ് അടുത്ത ഒരു വര്‍ഷത്തെ ആഹാരത്തിനുള്ള നെല്ലും പിന്നെ കന്നുകാലികള്‍ക്കുള്ള കച്ചിയുമായിട്ടാവും കളം പ
ചെറുതല്ല, തായണ്ണന്‍കുടിക്ക് ചെറുധാന്യകൃഷി
ഇടുക്കി ജില്ലയുടെ വടക്കേ അറ്റത്ത് ചിന്നാര്‍ വന്യജീവി സങ്കേത ത്തിനുള്ളില്‍ തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന തായണ്ണന്‍കുടി
ഈ മണ്ണില്‍ വിളയാത്തതൊന്നുമില്ല
കൃഷ്ണനും രാധയും മണ്ണിലിറങ്ങിയാല്‍ വിളയുന്നതു പത്തരമാറ്റ് പൊന്നാണ്. രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയും വിയര്പ
തെങ്ങിന് തോപ്പുകളില്‍ കാച്ചില് നടാം; അധിക വരുമാനം നേടാം
തെങ്ങിന് തോപ്പുകളില്‍ ഉത്പാദന വര്‍ധനവിനും അധിക ലാഭം നേടാനുമായി കൃഷി ചെയ്യാവുന്ന മെച്ചപ്പെട്ട കാച്ചില് ഇനങ്ങളും നൂതന സാ
കുഞ്ഞിലക്കറികളുടെ തീന്മേശകള്
പോഷക സമൃദ്ധവും അതീവ രുചികരവുമായ കുഞ്ഞിലക്കറികളാണ് ഇന്നു വീട്ടകങ്ങളിലെ പുതിയ ട്രെന്‍ഡ്. പണ്ടേ ഇതിന് ആരാധകര്‍ ഉണ്ടായിരുന്ന
പുഞ്ചക്കൊയ്ത്ത്: ഒരു കുട്ടനാടന്‍ കര്‍ഷകന്റെ ജീവിതരേഖ
കുട്ടപ്പന് ചേട്ടനു പ്രായം അറുപതിനോട് അടുത്തു. പുഞ്ചപ്പാടത്ത് പണിയെടുത്തു തുടങ്ങിയിട്ട് 40 വര്‍ഷത്തിലേറെയായി. പഠിക്കാന്‍
ചട്ടിയിലും വളര്‍ത്താം കുറ്റിക്കുരുമുളക്
സുഗന്ധവ്യഞ്ജന രാജാവിനെ മുറ്റത്തോ, തൊടിയിലോ, മട്ടുപ്പാവിലോ, മഴമറയിലോ ഉയരം ക്രമീകരിച്ചു വളര്‍ത്തി അലങ്കാരത്തിനും വീട്ടാവശ്
കണ്ണീര് നനവിലും കുഞ്ചു കൂര്‍ക്കപ്പാടത്ത്
പാലക്കാട് ജില്ലയിലെ തേനൂര്‍ ഗ്രാമവാസികള്‍ക്കു കൃഷി ജീവനു തുല്യമാണ്. എങ്ങും പച്ചപരവതാനി വിരിച്ച പോലെ ഹരിതാഭമായ കൃഷിയിടങ്ങ

ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
Latest News
യുഎസ് ഹെലികോപ്റ്റർ അപകടം: ഒൻപത് മരണം
കോഴിക്കോട്ട് അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പിടികൂടി
ഏപ്രിൽ ആദ്യത്തോടെ മുഴുവൻ നെല്ലിന്റെയും വില കർഷർക്ക് നൽകും: മന്തി ജി. ആർ. അനിൽ
മഹാരാഷ്ട്രയിലും കോവിഡ് കുതിക്കുന്നു; ഒറ്റ ദിവസം 63 ശതമാനം വർധന
യുഎസ് ഹെലികോപ്റ്ററുകൾ പരിശീലനത്തിനിടെ തകർന്നു വീണു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top