Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ചില്ലറക്കാരനല്ല വാഴ നാര്
ഷാലു ഹിറ്റാക്കിയ കാടമുട്ടപ്പൊട...
കൊക്കോ വിലക്കയറ്റത്തിന്റെ മധു...
ഡോക്ടർ അകത്തില്ല; കൃഷിയിടത്തി...
മാങ്ങാട്ടിടത്ത് ചുവപ്പ് വിപ്ലവം
ആഹാരത്തിനും ആദായത്തിനും ആനന്ദ...
മലങ്കര ജലാശയത്തിന് അഴക് പകരു...
മികച്ച ആദായമുണ്ടാക്കാൻ കുരുമു...
എളുപ്പമാണ് ചെറുതേനീച്ച വളർത്ത...
Previous
Next
Karshakan
കാലിത്തീറ്റയ്ക്ക് വില കൂടുതലോ? പരിഹാരമുണ്ട്
WhatsApp
കാലിത്തീറ്റയുടെ അടിക്കടിയുണ്ടാകുന്ന വിലവര്‍ധന ക്ഷീരകര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്നമാണ്. മൊത്തം പരിപാലനച്ചെലവിന്റെ 60 മുതല്‍ 70 ശതമാനം കന്നുകാലികളുടെ ആഹാരത്തിനു മാത്രം വേണ്ടി വരുന്നു. കന്നുകാലികള്‍ക്ക് നല്‍കേണ്ട തീറ്റയുടെ മൂന്നില്‍ രണ്ടു ഭാഗം പരുഷാഹാരവും മൂന്നിലൊരു ഭാഗം സാന്ദ്രിതാഹാരവുമാകുന്നതാണ് അഭികാമ്യം.
ഇപ്രകാരം ഗുണമേന്മയുള്ള പരുഷാഹാരം എന്ന നിലയ്ക്ക് ആവശ്യാനുസരണം പച്ചപ്പുല്ല് ലഭ്യമാക്കുന്നതിനായി തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കാന്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും തീറ്റപ്പുല്‍ ലഭ്യതയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ഗുണമേന്മയുള്ള തീറ്റപ്പുല്ല് ആവശ്യാനുസരണം ലഭ്യമാക്കുകയാണെങ്കില്‍ സാന്ദ്രിതാഹാരത്തിന്റെ ആവശ്യകത ഒരു പരിധി വരെ കുറയ്ക്കാമെങ്കിലും ആവശ്യമായ അളവില്‍ ഗുണമേന്മയുള്ള തീറ്റപ്പുല്ല് ലഭ്യമാകാത്തതിനാല്‍ സാന്ദ്രിതാഹാരത്തിന്റെ ആവശ്യകത വര്‍ധിക്കുന്നു. ഉരുക്കളുടെ ശരീര തൂക്കത്തിന്റെ 10 % പച്ചപ്പുല്ല് നിത്യേന പരുഷാഹാരമായി നല്‍കേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ മേച്ചില്‍ പുറങ്ങളുടെ അനുപാതം കുറവായ കേരളത്തില്‍ ശരീര വലി പ്പവും ഉത്പാദന ശേഷിയും കൂടിയ സങ്കരയിനങ്ങളെ വളര്‍ത്താന്‍ തുടങ്ങി യതോടെ തീറ്റപ്പുല്ലിന്റെ ആവശ്യകത വളരെയധികം വര്‍ധിക്കാന്‍ ഇടയായി. അതേ സമയം, മറ്റു കാര്‍ഷിക വിളകള്‍ക്കു സമാനമായി പുല്‍കൃഷി ചെയ്യുന്നതിനുവേണ്ടി വരുന്ന ഭാരിച്ച ചെലവ്, കൃഷിക്കനുയോജ്യമായ സ്ഥലലഭ്യതയുടെ കുറവ്, തീറ്റപ്പുല്‍ ലഭ്യതയിലെ കാലാന്തരം എന്നിവ യെല്ലാം പുല്‍കൃഷി വ്യാപിപ്പിക്കുന്ന തിനു തടസമായി നില്ക്കുന്ന ഘടക ങ്ങളാണ്.
തന്മൂലം പരുഷാഹാരമായി വൈക്കോല്‍ പോലുള്ള കാര്‍ഷിക ഉപോത്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കേണ്ട അവസ്ഥയും അതി ലുപരി സിംഹഭാഗവും മറ്റു സംസ്ഥാന ങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെ ടുന്ന സാന്ദ്രിതാഹാര വസ്തുക്കളെ അമിതമായി ആശ്രയിക്കാനും കര്‍ഷകര്‍ നിര്‍ബന്ധിതരായി.
അടിക്കടിയുണ്ടാകുന്ന കാലിത്തീറ്റ വിലവര്‍ധനയുടെ അടിസ്ഥാന കാരണം നമ്മുടെ സംസ്ഥാനത്ത് ആവശ്യത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയാത്ത സാന്ദ്രി താഹാര ഘടകങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്ന വിധത്തില്‍ ക്ഷീരോത്പാദന മേഖലയെ പരിവ ര്‍ത്തനം ചെയ്ത തെറ്റായ സമീപന മാണ്.
അതായത് പെട്ടെന്നുള്ള പാലുത്പാദനം ലക്ഷ്യം വച്ച് വിദേശ ജനുസുകളുമായി നടത്തിയ വര്‍ഗ സങ്കരണം തീറ്റ സാമഗ്രികളുടെ ആവശ്യം പല മടങ്ങ് വര്‍ധിപ്പിക്കു കയും ഇറക്കുമതിയിലൂടെ ലഭ്യമാകുന്ന വസ്തുക്കളുടെ അമിത വിലയ്ക്കും, ഗുണമേന്മ ശോഷണത്തിനും കരണ മാവുകയും പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സങ്കര യിനം പശുക്കളുടെ പാലുത്പാദനം നാടന്‍ പശുക്കളെ അപേക്ഷിച്ച് മൂന്നോ നാലോ മടങ്ങ് കൂടിയെങ്കിലും ഉത്പാദന ചെലവ് പത്തോ ഇരുപതോ മടങ്ങ് വര്‍ധിച്ചു എന്ന വസ്തുത കാണാതെ പോകരുത്.
ആദായകരമായ ഉത്പാദനത്തിന് പാലുത്പാദനം കൂടുന്നതിനേക്കാ ളുപരി ഉത്പാദനച്ചെലവ് കുറക്കേണ്ട തുണ്ട്. ഇതിനുള്ള ഏക പരിഹാരം സാഹചര്യത്തിനനുസരിച്ചുള്ള സംരംഭങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് നിര്‍ധാരണം വഴി ക്രമേണ സുസ്ഥിര വികസനം സാധ്യമാക്കലാണ്. എന്നാ ല്‍, ഇത്രയും കാലം അനുവര്‍ത്തിച്ച് പോരുന്ന സമീപനം പെട്ടെന്നുള്ള ഉത്പാദന വര്‍ധനവിനു അനുയോ ജ്യമാം വിധം മൃഗങ്ങളുടെ ജനിതക മേന്മ വര്‍ധിപ്പിക്കുകയും അതിനോടനു ബന്ധിച്ച് അവയ്ക്കാവശ്യമായ സാഹ ചര്യങ്ങള്‍ ഒരുക്കാനുള്ള പരിശ്രമ വുമായിരുന്നു.
ഇപ്രകാരം ജനിതക ഗുണം വലിയ തോതില്‍ മാറ്റാന്‍ കഴിഞ്ഞെങ്കിലും, ഉത്പാദന സാഹ ചര്യം വേണ്ടവിധം പരിവര്‍ത്തനം ചെയ്യുന്നതില്‍ പാടെ പരാജയപ്പെടു കയാണുണ്ടായത്. തന്മൂലം നേടിയെ ടുത്ത ജനിതക മേന്മയുടെ ഗുണം പോലും കിട്ടാതെ പോയി
എന്നു മാത്രമല്ല കൂടുതല്‍ പ്രതികൂലമായി ക്കൊണ്ടിരിക്കുന്ന അന്തരീക്ഷ ഭൗതിക സാഹചര്യത്തില്‍ വര്‍ധിച്ചു കൊണ്ടി രിക്കുന്ന രോഗാതുരത നിലവിലുള്ള സമീപനം തിരുത്തപ്പെടേണ്ടതാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
തദ്ദേശീയ വസ്തുക്കള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തുക
തീറ്റച്ചെലവ് കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗം തദ്ദേശീയമായി ലഭ്യമാകുന്ന വസ്തുക്കള്‍ പരമാവധി തീറ്റയില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. മുന്‍കാലങ്ങളില്‍ കന്നുകാലികളെ വളര്‍ത്തിയിരുന്നത് വീടുകളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും ലഭ്യമാകുന്ന തീറ്റ സാമഗ്രികളെ ആശ്രയിച്ചായി രുന്നു. എന്നാല്‍ ഗാര്‍ഹിക സംരംഭ ങ്ങളില്‍ നിന്നു ഫാമുകളിലെ പരിപാല നത്തിലേക്കുള്ള മാറ്റവും ഉത്പാദന ശേഷി കൂടിയ ഉരുക്കള്‍ക്ക് പരമ്പരാഗത പരിപാലന രീതി അനുയോജ്യമല്ല എന്ന ധാരണയും വിപണിയില്‍ ലഭ്യ മാകുന്ന കാലിത്തീറ്റയെ കൂടുതല്‍ ആശ്രയിക്കുന്ന സ്ഥിതി വിശേഷമുണ്ടാക്കി.
ഇതു മൂലം നിലവിലുള്ള ഗാര് ഹിക സംരംഭങ്ങളില്‍ പോലും പരമ്പ രാഗത പരിചരണ രീതിക്ക് പ്രചാരം കുറയുകയാണുണ്ടായത്. ഇപ്രകാരം നടപ്പിലാക്കി വരുന്ന കാലിത്തീറ്റ അധിഷ്ഠിത കന്നുകാലി വളര്‍ത്തല്‍ സംസ്കാരത്തിന് കാലിത്തീറ്റ കമ്പനി കളും സാങ്കേതിക വിദഗ്ധരും ഒരു പോലെ കാരണക്കാരാണ്.
വിപണിയില്‍ ലഭ്യമാകുന്ന കാലി ത്തീറ്റകളുടെ വര്‍ധിച്ചു കൊണ്ടി രിക്കുന്ന വിലയും അതോടൊപ്പം ഗുണമേന്മയില് കുറവും സ്ഥിരതയി ല്ലായ്മയും പ്രധാന വെല്ലുവിളിയാ ണെന്നിരിക്കേ തീറ്റച്ചെലവ് കുറയ് ക്കാന്‍ അനിവാര്യമായ മാറ്റം പരമാവധി ഗാര്‍ഹിക സംരംഭങ്ങള്‍ പ്രോല് സാഹിപ്പിക്കുക, വീടുകളില്‍ നിന്നും പരിസരത്തു നിന്നും ചെലവില്ലാതെ ലഭ്യമാകുന്ന ഭക്ഷ്യ യോഗ്യമായ വസ്തുക്കള്‍ പരമാവധി കന്നുകാലി കള്‍ക്ക് തീറ്റയായി ഉപയോഗിക്കുക എന്നിവയാണ്.
മുന്‍ കാലങ്ങളില്‍ അനുവര്‍ത്തിച്ച് പോന്നിരുന്ന ആഹാര പരിപാലനം ഉത്പാദന ശേഷി കൂടിയ സങ്കരയിനം പശുക്കളിലും ഉപയോഗ്യ മാണെന്ന് കെ. വി. കെ നടത്തിയ പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. അതായത് ഉത്പാദന തോതും ശാരീരിക അവസ്ഥയും പരിഗണിച്ച് ആവശ്യമായ മൊത്തം കാലിത്തീറ്റ യുടെ 30 മുതല്‍ 40 % മാത്രം ഏതെ ങ്കിലും പിണ്ണാക്കുകള്‍ (മാംസ്യ സ്രോതസ്സ്) സാന്ദ്രിതാഹാരമായി നല്‍കുകയും കാലിത്തീറ്റയുടെ മുഖ്യ ഘടകമായ (60 മുതല്‍ 65 % വരെ) ഊര്‍ജ സ്രോതസുകള്‍ക്ക് പകരമായി ഗാര്‍ഹിക ഭക്ഷ്യാവശിഷ്ടങ്ങള്‍ തീറ്റ യായി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.
കാലിത്തീറ്റകളില്‍ പോഷക ഘടന അനുസരിച്ച് 30 മുതല്‍ 40 % മാംസ്യ സ്രോതസുകള്‍, 60 മുതല്‍ 65 % വരെ ഊര്‍ജ സ്രോതസുകള്‍, 510% കൊഴുപ്പ്, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവയുടെ സ്രോതസുകള്‍ എന്നിവ യാണ് ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഗാര്‍ഹിക ഭക്ഷ്യാവശിഷ്ടങ്ങളിലാകട്ടെ 90 മുതല്‍ 95 % വരെ ഊര്‍ജ സ്രോതസുകളാണ് അടങ്ങിയിട്ടുള്ളത്.
മാനുഷിക ഭക്ഷ്യാവശിഷ്ടങ്ങള്‍ ആയതിനാല്‍ മുന്തിയ ഗുണമേന്മയു ള്ളതും സൗജന്യമായി ലഭിക്കുന്നതു മായ ഇത്തരം ഊര്‍ജ സ്രോതസുകള്‍ വെറുതെ കളയുകയും സമാന വസ്തുക്കള്‍ കാലിത്തീറ്റയിലൂടെ (കാലിത്തീറ്റയുടെ പകുതിയിലധികം ഊര്‍ജസ്രോതസുകള്‍) വിപണിയില്‍ നിന്ന് വിലയ്ക്ക് വാങ്ങി നല്‍കുകയും ചെയ്യുന്നത് ഈ രംഗത്ത് നില നില്ക്കുന്ന ഏറ്റവും വലിയ വിരോധാ ഭാസമാണ്. ഗാര്‍ഹിക ഭക്ഷ്യാവശി ഷ്ടങ്ങളില്‍ പൊതുവെ കുറവാകാ നിടയുള്ള മാംസ്യത്തിന്റെ കുറവ് നികത്താന്‍ മാംസ്യ സ്രോതസുകള്‍ (പിണ്ണാക്കുകള്‍) മാത്രം നല്‍കുക എന്നതായിരുന്നല്ലോ പരമ്പരാഗതമായി നിലനിന്നിരുന്ന തീറ്റ ക്രമം.
അതായത് ആവശ്യമായ മൊത്തം കാലിത്തീറ്റയുടെ പകുതിയോളം ഗാര്‍ഹിക ഭക്ഷ്യാവശിഷ്ടങ്ങളും 30 മുതല്‍ 40 % പിണ്ണാക്കും 5 മുതല്‍ 10 % തവിടും നല്‍കുന്നതിലൂടെ ആഹാരം പോഷക സമീകൃതമാകുന്നു. ഇപ്രകാരം പരമ്പരാഗത രീതി അനുവര്‍ത്തിക്കുന്നതിലൂടെ സാന്ദ്രിത തീറ്റകള്‍ക്ക് വേണ്ടി വരുന്ന ചെലവ് പകുതിയിലധികം കുറയുന്നു എന്നു മാത്രമല്ല ശരീരം മെലിച്ചില്‍, വന്ധ്യത, ചര്‍മ രോഗങ്ങള്‍ തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരവുമാണ്.
ഇപ്രകാരം പരിപാലിക്കപ്പെടുന്ന പശുക്കളില്‍ കാലിത്തീറ്റ മാത്രം നല്കുന്നവയെ അപേക്ഷിച്ച് പാലുത്പാദനം കുറയുന്നില്ല എന്നു മാത്രമല്ല പാലിന്റെ അളവും സാന്ദ്രതയും കൊഴുപ്പിന്റെ അനുപാതവും കൂടുകയും ചെയ്യുന്നു.
ഉത്പാദനം കൂടുതലുള്ള ഉരുക്കള്‍ക്ക് കൂടുതല്‍ സാന്ദ്രിതാഹാരം ആവശ്യമായതിനാല്‍ കൂടിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഒരുമിച്ച് നല്‍കുന്നത് ദഹനക്കേടിനും അതുവഴി മൃഗത്തിന്റെ മരണത്തിനു വരെ കാരണമാകാവുന്നതാണ്, കൂടിയ അളവില്‍ ഭക്ഷിച്ച കാര്‍ബോഹൈഡ്രേറ്റ് വയറ്റിനുള്ളില്‍ വച്ച് പുളിക്കുന്നത് അമ്ളത്വം വര്‍ധിപ്പിക്കുകയും ആമാശയ ഭിത്തിയില്‍ ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയാത്ത വിധം കേടുപാടുകളും ദഹനത്തിന് അനിവാര്യമായ വിവിധ തരം സൂക്ഷ് മാണുക്കളുടെ നാശത്തിനും കാരണമാകുന്നു.
ഇപ്രകാരമുള്ള മാറ്റങ്ങള്‍ ഒരു പരിധിക്കപ്പുറം കടന്നാല്‍ പിന്നെ മരണമല്ലാതെ പോംവഴില്ലാത്ത മാരക പ്രശ്ന മാണ് ദഹനക്കേട്. ആയതിനാല്‍ പുതിയ തീറ്റ വസ്തുക്കള്‍ എന്തും കുറഞ്ഞ അളവില്‍ ആരംഭിച്ച് ഏതാനും ദിവസം കൊണ്ട് ക്രമേണ മാത്രമേ വര്‍ധിപ്പിക്കാവൂ. ഫോണ്‍:9562497320.
ഡോ. സി. ഇബ്രാഹീം കുട്ടി
പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഐസിഎആര്‍, മലപ്പുറം
ചില്ലറക്കാരനല്ല വാഴ നാര്
നേന്ത്രനോ, ഞാലിപ്പൂവനോ, പാളയൻകോടനോ എന്തുമാവട്ടെ, വിളവെടുപ്പ് കഴിഞ്ഞാൽ വാഴപ്പിണ്ടിയും വാഴ
ഷാലു ഹിറ്റാക്കിയ കാടമുട്ടപ്പൊടി
കുട്ടിക്കാലം മുതലേ പറവകളോടു കൂട്ടുകൂടാൻ ഇഷ്ടപ്പെട്ട ഫാർമസി ബിരുദധാരിയായ യുവാവിനു പറവകൾ
കൊക്കോ വിലക്കയറ്റത്തിന്റെ മധുരിമയിൽ
കേരളത്തിലെ കൊക്കോ കർഷകർ ആവേശത്തിലാണ്. വിളവെടുപ്പു സീസണിൽ കൊക്കോയുടെ നിരക്ക് ആകർഷകമായ
ഡോക്ടർ അകത്തില്ല; കൃഷിയിടത്തിലാണ്
രോഗികളെ നോക്കിക്കഴിഞ്ഞാൽ പിന്നെ സെബാസ്റ്റ്യൻ ഡോക്ടർ മുഴുവൻ സമയവും കൃഷിയിടത്തിലാണ്. രോഗനി
മാങ്ങാട്ടിടത്ത് ചുവപ്പ് വിപ്ലവം
കണ്ണൂർ ജില്ലയിൽ കൂത്തുപറന്പിലെ മാങ്ങാട്ടിടം പാടങ്ങൾക്ക് ഇപ്പോൾ കടും ചുവപ്പ് നിറമാണ്. എങ്ങും വ
ആഹാരത്തിനും ആദായത്തിനും ആനന്ദത്തിനും മത്സ്യകൃഷി
ജലകൃഷികളിൽ ഏറെ പ്രധാനപ്പെട്ടതാണു മത്സ്യകൃഷി. നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തെരഞ്ഞെടുത
മലങ്കര ജലാശയത്തിന് അഴക് പകരും ഫലവൃക്ഷത്തോട്ടം
ജലസമൃദ്ധവും പ്രകൃതി രമണീയവുമായ മലങ്കര ജലാശയത്തിന് അഴക് കൂട്ടുന്ന ഫലവൃക്ഷത്തോട്ടം കണ്ണിന
മികച്ച ആദായമുണ്ടാക്കാൻ കുരുമുളക് സംസ്കരിക്കാം
ശാസ്ത്രീയമായ സംസ്കരണ മാർഗങ്ങളിലൂടെയും ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെയും കരുമുളകി
എളുപ്പമാണ് ചെറുതേനീച്ച വളർത്തൽ
പ്രായഭേദമേന്യേ തുച്ഛമായ മുതൽ മുടക്കിൽ ആർക്കും ആദായകരമായി ചെയ്യാവുന്ന ഒരു കൃഷിയാണു ചെറുതേനീ
തേനീച്ച വളർത്തിയാൽ സ്ട്രേബറി സമൃദ്ധി
ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട, മൂന്നാർ മലമടക്കുകളിൽ ഇതു സ്ട്രോബറി കാലം. തോട്ടങ്ങളിൽ
അലങ്കാരത്തിനും ഔഷധത്തിനും ലെമൺ വെെൻ
ഉത്തരവാദിത്വ ടുറിസം മിഷന്റെ അഗ്രിടൂറിസം ശൃംഖലയിൽ ഉൾപ്പെട്ട ഏറണാകുളം ജില്ലയിലെ കോടനാട് തേ
കുമരകത്ത് വിളഞ്ഞ മുന്തിരിക്ക് തേൻമധുരം
കായൽ ടൂറിസത്തിനു പ്രസിദ്ധമായ കോട്ടയം ജില്ലയിലെ കുമരകത്ത് പലയിടങ്ങളിലും മുന്തിരി കൃഷി ചെയ്യ
ഗൾഫിൽ നിന്നെത്തിയ ശ്യാമിന്റെ തണ്ണിമത്തൻ കൃഷി
വേനൽച്ചൂടിൽ ഉന്മേഷം പകരുന്ന തണ്ണിമത്തൻ കൃഷിയിലൂടെ പേരെടുത്ത ജൈവകർഷകനാണ് ഇരിങ്ങാലക്കുട വ
തിരിച്ചുവരവിന്റെ പാതയിൽ ചുണ്ടില്ലാക്കണ്ണൻ
കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിന
കൊതിയൂറും വാഴപ്പഴങ്ങൾ
കേരളത്തിലെ പഴവർഗ വിളകളിൽ പ്രഥമസ്ഥാനം വാഴപ്പഴങ്ങൾക്കാണ്. മലനാട്ടിലും ഇടനാട്ടിലും തീരദേശ
വിത്ത് മുതൽ വിപണി വരെ; മണ്ണിൽ ചുവടുറപ്പിച്ച് ഡാർവിൻ
കൃഷി പലർക്കും ജീവനോപാധി മാത്രമാണ്. എവിടുന്നെങ്കിലും കിട്ടുന്ന വിത്ത് നട്ടു നനച്ച്, വിളവെടുത്ത
പൊടിവിതയ്ക്ക് നിലമൊരുക്കാം ഇഞ്ചിയും മഞ്ഞളും നടാം
പൊടിവിതയും പറിച്ചു നടീലും വിരിപ്പുകൃഷിയിൽ ചെയ്യുന്നുണ്ട്. പൊടിവിതയ്ക്ക് ആദ്യമഴ ലഭിക്കുന്നത
കുന്നിൻ മുകളിൽ പശുക്കൾക്കു സുഖവാസം; ക്ഷീരരംഗത്ത് കൊടി പാറിച്ച് തങ്കച്ചൻ
കഠിനാധ്വാനത്തിനു തയാറുള്ള ആർക്കും മാതൃ കയാക്കാവുന്ന ക്ഷീരകർഷകനാണു കോട്ടയം ജില്ലയിലെ പെരുവ
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ...
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ വളർത്താവുന്ന എണ്ണം അഥവാ ഫാമിന്റെ വലിപ്പം ശ്രദ്ധാപൂർവം തീരുമാനി
മൂന്നരയേക്കറിൽ എസക്കിയേലിന്റെ ഏദൻതോട്ടം
ഒരു ദിവസം എറണാകുളം ജില്ലയിലെ ചോറ്റാനിക്കര കണയന്നൂർ ഐക്കരവേലിൽ വീട്ടിലെ റബർ മരങ്ങളെല്ലാം

വില കൊടുത്തു വാങ്ങില്ല വിത്തും വളവും
കൃഷിയിലൂടെ പണം ഉണ്ടാക്കാനല്ല അറിവുണ്ടാക്കാ നാണു ശ്രമിക്കേണ്ടത്. കൃഷിയിൽ അറിവുണ്ടായാൽ ആരോഗ്യ
മുൾക്കിഴങ്ങിന് ബംബർ വിളവ് ഒരു മൂട്ടിൽ 125 കിലോ
കുംഭത്തിൽ നട്ടാൽ കുടംപോലെ വരും എന്ന നാട്ടുചൊല്ല് താൻ നട്ട മുൾക്കിഴങ്ങ് വിളവെടുത്തപ്പോൾ മുൻ
വില്ലനാകും വില്ലുവാതം
മനുഷ്യനടക്കമുള്ള സസ്തനികളിൽ കാണപ്പെടുന്ന മാരകമായ ബാക്ടീരിയൽ രോഗമാണു ടെറ്റനസ് അഥവാ വില്‍
അകിടുനീര് തടയാൻ ചില പൊടിക്കെെകൾ
കറവപ്പശുക്കളിൽ പ്രസവത്തിനു തൊട്ടുമുന്‍പും പ്രവസത്തോടനു ബന്ധിച്ചും കാണുന്ന പ്രശ്നങ്ങളിൽ പ്രധ
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ; ജോബിക്ക് കൃഷി പരീക്ഷണവും
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ വിളയിച്ചു കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക
നമുക്കും കൃഷി ചെയ്യാം; കൈപ്പില്ലാ പാവൽ
കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുന്ന, ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞ, ഏറെ രുചികരമായ ഒരു പ
ഈ അഭിഭാഷകന് കൃഷി ജീവനാണ്
അഭിഭാഷക വൃത്തിക്കൊപ്പം കൃഷിയേയും കൂടെക്കൂട്ടിയിരിക്കുയാണ് അഡ്വ.ടോം മാത്യു. ഇടുക്കി ജില്ലയിൽ
പുന്നത്താനം ജാതിക്ക് പറയാൻ മികവുകളേറേ
തൊഴിലാളി ക്ഷാമം രൂക്ഷമായിക്കൊണ്ടി രിക്കുന്ന സാഹചര്യത്തിൽ, അധിക സംരക്ഷണവും പരിചരണവും ആവശ്യ
വിധുവിന്റെ സ്വന്തം പറുദീസ
ആരെയും മോഹിപ്പിക്കുന്ന ഒരു കാർഷിക സ്വർഗമുണ്ട്, കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കു സമീപം മുട
ചൊരി മണലിൽ കണിവെള്ളരി വിളവെടുപ്പ്
ആലപ്പുഴയുടെ ചൊരി മണലിൽ ഇനി കണിവെള്ളരിയുടെ വിള വെടുപ്പ് മേളം. മലയാളികളുടെ മനസിലെ വർണക്കെ
Latest News
അരിക്കൊന്പൻ കന്യാകുമാരി വന്യജീവിസങ്കേതത്തിൽ
ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു
നൈജീരിയയില്‍ തടവിലായിരുന്ന മലയാളി നാവികര്‍ നാട്ടിലെത്തി
സതീശനെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പകപോക്കലല്ല: എം.വി. ഗോവിന്ദൻ
വിദ്യ എസ്എഫ്ഐ നേതാവല്ല, തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിനില്ല: മന്ത്രി രാജീവ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top