വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യം: മു​ന്‍​കൂ​ട്ടി രോ​ഗ​നി​ര്‍​ണ​യം
Tuesday, July 15, 2025 12:54 PM IST
മൂ​ത്ര​ത്തി​ല്‍ പ്രോ​ട്ടീ​ന്‍റെ അം​ശം കൂ​ടു​ന്ന​തു വൃ​ക്ക ത​ക​രാ​റി​ന്‍റെ ആ​ദ്യ​ല​ക്ഷ​ണ​മാ​ണ്. മി​ക്ക ലാ​ബു​ക​ളി​ലും ഡി​പ്സ്റ്റി​ക് (Dipstick) അ​ല്ലെ​ങ്കി​ല്‍ ഹീ​റ്റ് ആ​ൻ​ഡ് അ​സ​റ്റി​ക് ആ​സി​ഡ് (Heat and Acetic acid) പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണു പ്രോ​ട്ടീ​നൂ​റി​യ ക​ണ്ടു​പി​ടി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഒ​രു ദി​വ​സ​ത്തെ മൂ​ത്ര​ത്തി​ല്‍ 300mg ല്‍ ​കൂ​ടു​ത​ല്‍ ആ​ണെ​ങ്കി​ല്‍ മാ​ത്ര​മാ​ണ് ഈ ​പ​രി​ശോ​ധ​ന​ക​ള്‍ പോ​സി​റ്റീ​വ് ആ​കു​ന്ന​ത്.

മൈ​ക്രോ ആ​ല്‍​ബു​മി​ന്‍ പ​രി​ശോ​ധ​ന

ഇ​തു​കൂ​ടാ​തെ മൂ​ത്ര​ത്തി​ല്‍ ചെ​റി​യ അ​ള​വി​ലു​ള്ള പ്രോ​ട്ടീ​ന്‍റെ അം​ശം അ​റി​യു​ന്ന​തി​നാ​യി മൈ​ക്രോ ആ​ല്‍​ബു​മി​ന്‍ പ​രി​ശോ​ധ​ന ന​ട​ത്താ​വു​ന്ന​താ​ണ്.

യൂ​റി​യ​യു​ടെ​യും ക്രി​യാ​റ്റി​നി​ന്‍റെ​യും അ​ള​വ്

മൈ​ക്രോ​സ്‌​കോ​പ് സ​ഹാ​യ​ത്തോ​ടെ മൂ​ത്ര​ത്തി​ല്‍ ര​ക്ത​മോ പ​ഴു​പ്പോ ഉ​ണ്ടോ​യെ​ന്നു മ​ന​സി​ലാ​ക്കാം. വൃ​ക്ക​രോ​ഗം 50 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ ര​ക്ത പ​രി​ശോ​ധ​ന​യി​ല്‍ യൂ​റി​യ​യു​ടെ​യും ക്രി​യാ​റ്റി​നി​ന്‍റെ​യും അ​ള​വ് കൂ​ടു​ത​ലാ​യി​രി​ക്കും.

ഈ ​അ​വ​സ്ഥ​യ്ക്കു മു​മ്പാ​യി എ​സ്റ്റി​മേ​റ്റ​ഡ് ഗ്ലോ​മെ​റു​ലാ​ർ ഫി​ൽ​ട്രേ​ഷ​ൻ റേ​റ്റ്-Estimated Glomerular Filtration Rate (EGFR)- മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ലൂ​ടെ വൃ​ക്ക​രോ​ഗം മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​ന്‍, ബ​യോ​പ്‌​സി

വ​യ​റി​ന്‍റെ അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​ന്‍, ബ​യോ​പ്‌​സി എ​ന്നീ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ വൃ​ക്ക​ത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

വൃ​ക്ക ത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​മെ​ന്ത്?

വൃ​ക്ക​ത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാം.

ക‌​ട​പ്പാ​ട്: ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് നെ​ഫ്രോ​ള​ജി​സ്റ്റ്,
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം