ദാ​ഹ​മി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം
Wednesday, March 3, 2021 5:22 PM IST
സം​സ്ഥാ​ന​ത്ത് ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​യ​തി​നാ​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. രാ​വി​ലെ 11 മ​ണി മു​ത​ല്‍ വൈ​കു​ന്നേ​രം 3 മ​ണി വ​രെ നേ​രി​ട്ടു​ള്ള വെ​യി​ല്‍ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. നേ​രി​ട്ടു​ള്ള സൂ​ര്യ പ്ര​കാ​ശം ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ കു​ട​യോ, തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.

ചൂ​ട് കാ​ല​മാ​യ​തി​നാ​ല്‍ ദാ​ഹ​മി​ല്ലെ​ങ്കി​ല്‍ പോ​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ നി​ര്‍​ജ​ലീ​ക​ര​ണം മൂ​ലം വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും. 65 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, കു​ട്ടി​ക​ൾ, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ രോ​ഗ​മു​ള്ള​വ​ര്‍, ക​ഠി​ന ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ്ര​ത്യേ​ക ക​രു​ത​ലും സം​ര​ക്ഷ​ണ​വും ആ​വ​ശ്യ​മാ​ണ്. കു​ടി​ക്കു​ന്ന​ത് ശു​ദ്ധ​ജ​ല​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. എ​ന്തെ​ങ്കി​ലും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് തോ​ന്നി​യാ​ല്‍ ഉ​ട​ന്‍ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

സൂ​ര്യാ​ഘാ​തം

അ​ന്ത​രീ​ക്ഷ​താ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​കു​ക​യും ഇ​തു​മൂ​ലം ശ​രീ​ര​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന താ​പം പു​റ​ത്ത് ക​ള​യു​ന്ന​തി​ന് ത​ട​സം നേ​രി​ടു​ക​യും ചെ​യ്യും. ഇ​ത് ശ​രീ​ര​ത്തി​ന്റെ പ​ല നി​ര്‍​ണാ​യ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളേ​യും ത​ക​രാ​റി​ലാ​ക്കും. ഈ ​അ​വ​സ്ഥ​യാ​ണ് സൂ​ര്യാ​ഘാ​തം.

ല​ക്ഷ​ണ​ങ്ങ​ൾ

വ​ള​രെ ഉ​യ​ര്‍​ന്ന ശ​രീ​ര​താ​പം, വ​റ്റി​വ​ര​ണ്ട ചു​വ​ന്ന ചൂ​ടാ​യ ശ​രീ​രം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, മ​ന്ദ​ഗ​തി​യി​ലു​ള്ള നാ​ഡി​മി​ടി​പ്പ്, മാ​ന​സി​ക അ​വ​സ്ഥ​യി​ല്‍ ഉ​ള്ള മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ​യോ​ടൊ​പ്പം ചി​ല​പ്പോ​ള്‍ അ​ബോ​ധാ​വ​സ്ഥ​യും കാ​ണ​പ്പെ​ടാം. ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ക​യാ​ണെ​ങ്കി​ല്‍ ഡോ​ക്ട​റു​ടെ സേ​വ​നം ഉ​ട​ന​ടി ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്.

സൂ​ര്യാ​ത​പം


സൂ​ര്യാ​ഘാ​ത​ത്തെ​ക്കാ​ള്‍ കു​റ​ച്ചു​കൂ​ടി കാ​ഠി​ന്യം കു​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് സൂ​ര്യാ​ത​പം. കൂ​ടു​ത​ല്‍ സ​മ​യം വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രി​ല്‍ നേ​രി​ട്ട് വെ​യി​ല്‍ ഏ​ല്‍​ക്കു​ന്ന ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ സൂ​ര്യാ​ത​പ​മേ​റ്റ് ചു​വ​ന്നു ത​ടി​ക്കു​ക​യും വേ​ദ​ന​യും പൊ​ള്ള​ലും ഉ​ണ്ടാ​വു​ക​യും ചെ​യ്യാം. ഇ​വ​ര്‍ ഉ​ട​ന​ടി ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്. പൊ​ള്ള​ലേ​ല്‍​ക്കു​ന്ന ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന കു​മി​ള​ക​ള്‍ പൊ​ട്ടി​ക്കാ​ന്‍ പാ​ടി​ല്ല.

ല​ക്ഷ​ണ​ങ്ങ​ള്‍

ക്ഷീ​ണം, ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, പേ​ശി​വ​ലി​വ്, ഓ​ക്കാ​ന​വും ഛര്‍​ദ്ദി​യും, അ​സാ​ധാ​ര​ണ​മാ​യ വി​യ​ര്‍​പ്പ്, ക​ഠി​ന​മാ​യ ദാ​ഹം, മൂ​ത്ര​ത്തി​ന്റെ അ​ള​വ് തീ​രെ കു​റ​യു​ക​യും ക​ടും മ​ഞ്ഞ​നി​റം ആ​വു​ക​യും ചെ​യ്യു​ക, ബോ​ധ​ക്ഷ​യം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

സൂ​ര്യാ​ഘാ​ത​മേ​റ്റു എ​ന്നു തോ​ന്നി​യാ​ല്‍ ഉ​ട​ന​ടി ചെ​യ്യേ​ണ്ട​ത്

1. സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം എ​ന്നി​വ​യേ​റ്റ​താ​യി സം​ശ​യം തോ​ന്നി​യാ​ല്‍ വെ​യി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് ത​ണു​ത്ത സ്ഥ​ല​ത്തേ​ക്ക് മാ​റി വി​ശ്ര​മി​ക്ക​ണം.
2.ധ​രി​ച്ചി​രി​ക്കു​ന്ന ക​ട്ടി കൂ​ടി​യ വ​സ്ത്ര​ങ്ങ​ള്‍ നീ​ക്കു​ക.
3. ത​ണു​ത്ത വെ​ള്ളം കൊ​ണ്ട് മു​ഖ​വും ശ​രീ​ര​വും തു​ട​യ്ക്കു​ക
4. ഫാ​ന്‍, എ​സി അ​ല്ലെ​ങ്കി​ല്‍ വി​ശ​റി എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ല്‍ ശ​രീ​രം ത​ണു​പ്പി​ക്കു​ക
5. ധാ​രാ​ളം പാ​നീ​യ​ങ്ങ​ള്‍ കു​ടി​ക്കാ​ന്‍ ന​ല്‍​ക​ണം
6. ഫ​ല​ങ്ങ​ളും സാ​ല​ഡു​ക​ളും ക​ഴി​ക്കാ​ന്‍ ന​ല്‍​കു​ക
7. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലോ ബോ​ധ​ക്ഷ​യം ഉ​ണ്ടാ​വു​ക​യോ ചെ​യ്താ​ല്‍ ഉ​ട​ന​ടി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, വ​യ​നാ​ട്
ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്