മെഡിക്കൽ സ്റ്റോർ ജീവനക്കാർ സ്വീകരിക്കേ​ണ്ട മുൻകരുതലുകൾ
Wednesday, April 28, 2021 2:55 PM IST
1. എ​ല്ലാ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും കൈ ​ക​ഴു​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ആ​വ​ശ്യ​ത്തി​നു ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ​ല​ഭ്യ​മാ​ണ് എ​ന്ന​തും ക​ട​യു​ട​മ ഉ​റ​പ്പു​വ​രു​ത്തു​ക.
2. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യു​ക.
3. മ​രു​ന്നു​ക​ൾ വാ​ങ്ങു​വാ​ൻ വ​രു​ന്ന​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കു​വാ​ൻ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ സ​ജ്ജീ​ക​രി​ക്കു​ക.
4. ജീ​വ​ന​ക്കാ​ർ ത​മ്മി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യും സാ​മൂ​ഹി​ക അ​ക​ലം ഒ​രു മീ​റ്റ​ർ പാ​ലി​ക്കു​ന്ന​തി​നു ശ്ര​ദ്ധി​ക്കു​ക.
5. മ​രു​ന്നു വാ​ങ്ങാ​ൻ വ​രു​ന്ന​വ​രെ ഒ​രു മീ​റ്റ​ർ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്ന രീ​തി​യി​ൽ ക്യൂ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി മാ​ത്രം മ​രു​ന്നു​ക​ൾ വിതരണം ചെ​യ്യു​ക.
6. ജീ​വ​ന​ക്കാ​ർ മാ​സ്ക്ക്, ഗ്ലൗ​സ് എ​ന്നി​വ ധ​രി​ച്ചു​മാ​ത്രം ജോ​ലി ചെ​യ്യു​ക.
7. ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ളും കൈ​യു​റ​ക​ളും വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​വാ​ൻ പാ​ടി​ല്ല. ഇ​വ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ - ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ അ​ട​ങ്ങി​യ ലാ​യ​നി​ക​ളി​ൽ മു​ക്കി അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം മാ​ത്രം - നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക..
8. മ​രു​ന്നു കു​റി​പ്പ​ടി പ​ര​മാ​വ​ധി കൈ​ക​ളി​ൽ വാ​ങ്ങാ​തെ കൗ​ണ്ട​റി​ലു​ള്ള ക്ലി​പ് ബോ​ർ​ഡി​ൽ വ​യ്ക്കാ​ൻ ഉ​പ​ഭോ​ക്താ​വി​നോ​ടു നി​ർ​ദേ​ശി​ക്കു​ക​യും അ​തു നോ​ക്കി മ​രു​ന്ന് എ​ടു​ത്തു കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ഭി​കാ​മ്യം.
9. പേ​യ്മെ​ന്‍റ് കൗ​ണ്ട​റു​ക​ളി​ൽ ഇ​രി​ക്കു​ന്ന ജീ​വ​ന​ക്കാ​രും ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന ഉ​പ​ഭോ​ക്താ​വും ഓ​രോ പ​ണ​മി​ട​പാ​ടി​നു ശേ​ഷ​വും കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.
10. ഓ​ണ്‍​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ൾ പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.
11. പ​നി, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, തു​മ്മ​ൽ എ​ന്നീ രോ​ഗാ​വ​സ്ഥ​ക​ൾ പ​റ​ഞ്ഞ് പ്രി​സ്ക്രി​പ്ഷ​ൻ ഇ​ല്ലാ​തെ സ്വ​യം ചി​കി​ത്സാ​ർ​ഥം വ​രു​ന്ന​വ​ർ​ക്ക് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മ​രു​ന്നു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​വാ​ൻ പാ​ടി​ല്ല.
12. Hydroxychloroquin phosphate അ​ട​ങ്ങി​യ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ Schedule H1 ച​ട്ട​ങ്ങ​ൾ​പാ​ലി​ക്ക​ണം.

13. അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ മ​തി​യാ​യ സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കു​ക. മ​ദ്യം ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഡീ​ൻ അ​ട​ങ്ങി​യ ക​ഫ് സി​റ​പ്പു​ക​ളു​ടെ​യും സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സു​ക​ൾ അ​ട​ങ്ങി​യ മ​രു​ന്നു​ക​ളു​ടെ​യും ദു​രു​പ​യോ​ഗം ത​ട​യാ​ൻ ച​ട്ട​ങ്ങ​ൾ ക​ണി​ശ​മാ​യി പാ​ലി​ക്കു​ക.
14. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള (പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, തു​മ്മ​ൽ, ജ​ല​ദോ​ഷം) ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കു വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

മാസ്ക് ധരിക്കാം; ശരിയായ രീതിയിൽ

* മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ന്പും പി​ൻ​പും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും അ​ല്ലെങ്കിൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് ഇ​രു​പ​തു സെ​ക്ക​ൻ​ഡ് ശു​ചി​യാ​ക്കേ​ണ്ട​താ​ണ്.
* മൂ​ക്കു വാ​യും മൂ​ടു​ന്ന വി​ധ​മാ​യി​രി​ക്ക​ണം മാ​സ്ക് ധ​രി​ക്കേ​ണ്ട​ത്. മാ​സ്ക് ധ​രി​ച്ച​ശേ​ഷം ഒ​രു കാ​ര​ണ​വ​ശാ​ലും കൈ​ക​ൾ കൊ​ണ്ട് മാ​സ്ക് സ്പ​ർ​ശി​ക്ക​രു​ത്.
* മാ​സ്ക് ഇ​ട​യ്ക്കി​ടെ താ​ഴ്ത്തി​യ​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് തി​രി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്കുകയും ചെയ്യുന്നത് ആരോഗ്യകരമല്ല. മാ​സ്കി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വ​ള്ളി​യി​ൽ പി​ടി​ച്ചു​വേ​ണം മാ​സ്ക് ഉൗ​രി മാ​റ്റേ​ണ്ട​ത്.
* ഉ​പ​യോ​ഗി​ച്ച മാ​സ്ക് പൊതുസ്ഥലങ്ങളിൽ വ​ലി​ച്ചെ​റി​യു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കും. അ​തി​നാ​ൽ ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ൾ 0.5 ശ​ത​മാ​നം ബ്ലീ​ച്ചിം​ഗ് ലാ​യ​നി​യി​ൽ(ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 3 ടീ​സ് സ്പൂ​ണ്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ)15-20 മി​നി​റ്റ് മു​ക്കി​വ​ച്ച​തി​നു ശേ​ഷം ക​ത്തി​ക്കു​ക​യോ സു​ര​ക്ഷി​ത​മാ​യി നശിപ്പി ക്കുക​യോ വേ​ണം. തു​ണി​മാ​സ്കു​ക​ൾ 0.5 ശ​ത​മാ​നം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ലാ​യ​നി​യി​ൽ മു​ക്കി​വ​ച്ച​തി​നു ശേ​ഷം സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി​യു​ണ​ക്കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ,ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.